Breaking News
- തൃശ്ശൂർ മുപ്ലിയത്ത് അതിഥി തൊഴിലാളികൾ ഏറ്റുമുട്ടി,ആറുവയസ്സുകാരൻ വെട്ടേറ്റു മരിച്ചു
- രാഹുലിന് വീണ്ടും'മോദി' പരാമര്‍ശ കുരുക്ക്; മാനനഷ്ടക്കേസിൽ പാറ്റ്ന കോടതിയിൽ ഏപ്രിൽ 12 ന് ഹാജരാകണം, നോട്ടീസ്
- ലക്ഷദ്വീപ് എം പി മുഹമ്മദ് ഫൈസലിൻ്റെ അയോഗ്യത പിൻവലിച്ചു, ലോക്സഭാ സെക്രട്ടറിയേറ്റ് ഉത്തരവിറക്കി
Your Comment Added Successfully!
കോതമംഗലത്ത് ഒഴുക്കിൽപ്പെട്ടയാളെ ഇനിയും കണ്ടെത്താനായില്ല. വടാട്ടുപാറ ബീഡികുന്നേൽ അനീഷിനെയാണ് ഒഴുക്കിൽപ്പെട്ട് രണ്ട് ദിവസമായിട്ടും കണ്ടെത്താൻ കഴിയാത്തത്. ചൊവ്വാഴ്ചയാണ് സംഭവം. പലവൻപുഴയിൽ കുളിക്കുന്നതിനിടെയാണ് അനീഷ് ഒഴുക്കിൽ പെട്ടത്. കൂടെയുണ്ടായിരുന്ന സുഹൃത്തുക്കളാണ് അനീഷ് ഒഴുക്കിൽപ്പെട്ട വിവരം നാട്ടുകാരെ അറിയിക്കുന്നത്. തുടർന്ന് നാട്ടുകാർ പുഴയിൽ കിലോമീറ്ററുകളോളം തിരച്ചിൽ നടത്തിയെങ്കിലും കണ്ടെത്താനായില്ല. പോലീസിൽ വിവരമറിയിച്ചതോടെ പോലീസ് സംഘവും ഫയർഫോഴ്‌സിന്റെ സ്കൂബ ടീമും രാത്രിതന്നെ സ്ഥലത്തെത്തി നാട്ടുകാർക്കൊപ്പം തിരച്ചിലിൽ പങ്കാളികളായി. ഇടമലയാർ പദ്ധതിയിൽ വൈദ്യുതോത്പാദനം കഴിഞ്ഞുവരുന്ന വെള്ളമാണ് പ്രധാനമായും ഈ പുഴയിലൂടെ ഒഴുകുന്നത്. വൈദ്യുതോത്പാദനം പൂർണ്ണതോതിലായിരുന്നതിനാൽ പുഴയിൽ ശക്തമായ ഒഴുക്കുണ്ടായിരുന്നു.
24.79°C








