Forecast Weather using OpenWeatherMap with PHP

Kerala

  • Thursday 5:15 am
  • 24th September, 2026
  • Overcast Clouds
24.27°C24.27°C
  • Humidity: 91 %
  • Wind: 1.23 km/h

Breaking News

  • തൃശ്ശൂർ മുപ്ലിയത്ത് അതിഥി തൊഴിലാളികൾ ഏറ്റുമുട്ടി,ആറുവയസ്സുകാരൻ വെട്ടേറ്റു മരിച്ചു
  • രാഹുലിന് വീണ്ടും'മോദി' പരാമര്‍ശ കുരുക്ക്; മാനനഷ്ടക്കേസിൽ പാറ്റ്ന കോടതിയിൽ ഏപ്രിൽ 12 ന് ഹാജരാകണം, നോട്ടീസ്
  • ലക്ഷദ്വീപ് എം പി മുഹമ്മദ് ഫൈസലിൻ്റെ അയോഗ്യത പിൻവലിച്ചു, ലോക്സഭാ  സെക്രട്ടറിയേറ്റ് ഉത്തരവിറക്കി
i2i News Trivandrum,life,covid19,exams cancelled,university of health,i2inews

കൊറോണ വൈറസ് പടർന്നു പിടിക്കുന്നതിന്റെ പശ്ചാത്തലത്തിൽ ആരോഗ്യ സര്‍വ്വകലാശാല മാര്‍ച്ച്‌ 31 വരെയുള്ള എല്ലാ പരീക്ഷകളും മാറ്റി. പുതുക്കിയ തീയ്യതി പിന്നീട് അറിയിക്കുമെന്ന് ആരോഗ്യ സര്‍വ്വകലാശാല അറിയിച്ചു. കേന്ദ്ര സർക്കാരിന്റെ നിർദ്ദേശത്തെ തുടർന്നാണ് ആരോഗ്യ സർവകലാശാലയുടെ ഈ നടപടി. കൊറോണ വൈറസ് പടരുന്ന സാഹചര്യത്തിൽ സിബിഎസ്‌ഇ അടക്കമുള്ള എല്ലാ പരീക്ഷകളും മാറ്റണമെന്ന് കേന്ദ്രസര്‍ക്കാര്‍ കഴിഞ്ഞ ദിവസം നിര്‍ദ്ദേശിച്ചിരുന്നു. സി ബി എസ് ഇ യുടെ 10, 12 ക്ലാസ് പരീക്ഷകളും യു ജി സി, എ ഐസി ടി ഇ, നാഷണല്‍ ഇന്‍സ്റ്റിറ്റ്യൂട്ട് ഓഫ് ഓപ്പണ്‍ സ്‌കൂളിംഗ്, ജെ ഇ ഇ മെയിന്‍ പരീക്ഷകള്‍ എന്നിവ കേന്ദ്ര നിര്‍ദ്ദേശത്തെ തുടര്‍ന്ന് കഴിഞ്ഞ ദിവസം മാറ്റിയിരുന്നു. അതേസമയം കേരളത്തില്‍ എസ്‌എസ്‌എല്‍സി ഹയര്‍ സെക്കണ്ടറി പരീക്ഷകള്‍ക്ക് മാറ്റമില്ല.

Readers Comment

Add a Comment