Forecast Weather using OpenWeatherMap with PHP

Kerala

  • Sunday 10:34 am
  • 9th August, 2026
  • Light Rain
27.26°C27.26°C
  • Humidity: 78 %
  • Wind: 2.21 km/h

Breaking News

  • തൃശ്ശൂർ മുപ്ലിയത്ത് അതിഥി തൊഴിലാളികൾ ഏറ്റുമുട്ടി,ആറുവയസ്സുകാരൻ വെട്ടേറ്റു മരിച്ചു
  • രാഹുലിന് വീണ്ടും'മോദി' പരാമര്‍ശ കുരുക്ക്; മാനനഷ്ടക്കേസിൽ പാറ്റ്ന കോടതിയിൽ ഏപ്രിൽ 12 ന് ഹാജരാകണം, നോട്ടീസ്
  • ലക്ഷദ്വീപ് എം പി മുഹമ്മദ് ഫൈസലിൻ്റെ അയോഗ്യത പിൻവലിച്ചു, ലോക്സഭാ  സെക്രട്ടറിയേറ്റ് ഉത്തരവിറക്കി
i2i News Trivandrum

കവളപ്പാറ ദുരന്ത നേരത്ത് ദൈവദൂതനായെത്തി സ്വന്തം ജീവൻ പോലും ത്യജിച്ച് രക്ഷാപ്രവർത്തനം നടത്തിയ അനീഷിന്റെ ഭാര്യ അശ്വതി സുകുമാരന് സർക്കാർ ജോലി നൽകും. മലപ്പുറം ജില്ലയില്‍ ഏതെങ്കിലും വകുപ്പില്‍ ലാസ്റ്റ് ഗ്രേഡ് സര്‍വ്വീസില്‍ നിയമനം നല്‍കുന്നതിന് മലപ്പുറം ജില്ലാ കലക്ടറെ ചുമതലപ്പെടുത്തിക്കൊണ്ട് സര്‍ക്കാര്‍ ഉത്തരവിറക്കി. കവളപ്പാറയില്‍ ഉരുള്‍പ്പൊട്ടല്‍ സംഭവിക്കുന്നതിനു തൊട്ടുമുന്‍പ് ആ പ്രദേശത്തു താമസിക്കുന്നവര്‍ക്ക് മുന്നറിയിപ്പ് നല്‍കുവാനും അവരെ സുരക്ഷിതമായ മറ്റൊരിടത്തേക്ക് മാറ്റുവാനുമുളള പ്രവര്‍ത്തനത്തിനിടെയാണ് അനീഷ് ഉരുള്‍പൊട്ടലില്‍ അകപ്പെട്ട് മരണപ്പെട്ടത്. ഭാര്യയും രണ്ടു കുട്ടികളും മാതാപിതാക്കളുമടങ്ങുന്ന കുടുംബത്തിന്റെ ഏക അത്താണിയായിരുന്നു അനീഷ്. കുടുംബത്തിന്റെ ദുരവസ്ഥ പരിഗണിച്ച് അനീഷിന്റെ ഭാര്യക്ക് അവരുടെ വിദ്യാഭ്യാസ യോഗ്യത കണക്കിലെടുത്ത് അര്‍ഹമായ ജോലി നല്‍കണമെന്ന് മലപ്പുറം ജില്ലാ കലക്ടര്‍ സര്‍ക്കാരിനോട് ആവശ്യപ്പെട്ടിരുന്നു.

Readers Comment

Add a Comment