Breaking News
- തൃശ്ശൂർ മുപ്ലിയത്ത് അതിഥി തൊഴിലാളികൾ ഏറ്റുമുട്ടി,ആറുവയസ്സുകാരൻ വെട്ടേറ്റു മരിച്ചു
- രാഹുലിന് വീണ്ടും'മോദി' പരാമര്‍ശ കുരുക്ക്; മാനനഷ്ടക്കേസിൽ പാറ്റ്ന കോടതിയിൽ ഏപ്രിൽ 12 ന് ഹാജരാകണം, നോട്ടീസ്
- ലക്ഷദ്വീപ് എം പി മുഹമ്മദ് ഫൈസലിൻ്റെ അയോഗ്യത പിൻവലിച്ചു, ലോക്സഭാ സെക്രട്ടറിയേറ്റ് ഉത്തരവിറക്കി
Your Comment Added Successfully!
നൂറ്റി ഇരുപത്തിയഞ്ചോളം കൊറോണ വൈറസ് കേസുകൾ ഇന്ത്യയിൽ സ്ഥിരീകരിക്കപ്പെടുമ്പോൾ രാജ്യത്തെ പൊതുജനങ്ങൾക്കിടയിൽ ആശങ്ക പെരുകുകയാണ്. ഭയമല്ല ജാഗ്രതയാണ് ആവശ്യം എന്ന് ആവർത്തിച്ച് പറയുന്ന സർക്കാർ കൊറോണ പ്രതിരോധത്തിന് ഫേസ് മാസ്ക് ധരിക്കുമ്പോൾ ശ്രദ്ധിക്കേണ്ട ചില പരിഷ്കരിച്ച മാർഗ്ഗനിർദ്ദേശങ്ങൾ പ്രസിദ്ധപ്പെടുത്തിയിട്ടുണ്ട്. താഴെ പറയുന്ന നിർദ്ദേശങ്ങൾ കാര്യക്ഷമമായി പൊതുജനങ്ങൾ പാലിക്കാനാണ് സർക്കാർ അഭ്യർത്ഥിക്കുന്നത്.
ഫേസ് മാസ്ക് ധരിക്കേണ്ടതിന്റെ ആവശ്യകത
നിങ്ങൾക്ക് പനിയോ ചുമയോ ശ്വാസതടസമോ പോലുള്ള ലക്ഷണങ്ങൾ കാണുന്നുണ്ടെങ്കിലോ, നിങ്ങൾ കൊറോണ സ്ഥിരീകരിച്ച ഒരു രോഗിയെ പരിചരിക്കുന്നുണ്ടെങ്കിലോ നിങ്ങൾ ഒരു ആരോഗ്യ പ്രവർത്തകനോ പ്രവർത്തകയോ ആണെങ്കിലോ മാത്രം മാസ്ക്ക് ഉപയോഗിച്ചാൽ മതിയെന്നാണ് സർക്കാർ നിർദ്ദേശം.
മാസ്ക്ക് ഉപയോഗിക്കുമ്പോൾ ശ്രദ്ധിക്കേണ്ട കാര്യങ്ങൾ
മാസ്ക്കിന്റെ മടക്കുകളെല്ലാം നിവർത്തിയതിന് ശേഷം മാത്രം ഉപയോഗിക്കുക. ശെരിയായ രീതിയിലാണ് മാസ്ക് ധരിച്ചിരിക്കുന്നതെന്ന് ഉറപ്പു വരുത്തുക.
ഈർപ്പം വരുന്ന മുറയ്ക്ക് മാസ്ക് മാറ്റണം. ആറ് മണിക്കൂർ മാത്രം ഒരു മാസ്ക് തുടർച്ചയായി ഉപയോഗിക്കാനാണ് സർക്കാർ നിർദ്ദേശം.
മൂക്കും വായും താടിയും നന്നായി കവർ ചെയ്യപ്പെട്ടിട്ടുണ്ടെന്നും മാസ്ക് ടൈറ്റ് ആണെന്നും ഉറപ്പ് വരുത്തുക.
മാസ്ക് ഉപയോഗിക്കുന്ന സമയത്ത് മാസ്കിൽ തൊടാതിരിക്കാൻ പ്രത്യേകം ശ്രദ്ധിക്കുക.
ഉപയോഗിച്ച് വലിച്ചെറിഞ്ഞ ഡിസ്പോസിബിൾ മാസ്‌ക്കുകകൾ വീണ്ടും ഉപയോഗിക്കരുത്
കഴുത്തിൽ തൂക്കിയിട്ട നിലയിൽ മാസ്ക്ക് ധരിക്കുന്നത് തെറ്റായ രീതിയാണ്.
മുഖത്ത് നിന്നും മാസ്ക്ക് എടുത്ത് മാറ്റിയതിന് ശേഷം സോപ്പ് ഉപയോഗിച്ച് കൈ നന്നായി കഴുകാൻ ശ്രദ്ധിക്കണം.
24.92°C








