Forecast Weather using OpenWeatherMap with PHP

Kerala

  • Sunday 11:23 am
  • 9th August, 2026
  • Light Rain
28.01°C28.01°C
  • Humidity: 74 %
  • Wind: 2.76 km/h

Breaking News

  • തൃശ്ശൂർ മുപ്ലിയത്ത് അതിഥി തൊഴിലാളികൾ ഏറ്റുമുട്ടി,ആറുവയസ്സുകാരൻ വെട്ടേറ്റു മരിച്ചു
  • രാഹുലിന് വീണ്ടും'മോദി' പരാമര്‍ശ കുരുക്ക്; മാനനഷ്ടക്കേസിൽ പാറ്റ്ന കോടതിയിൽ ഏപ്രിൽ 12 ന് ഹാജരാകണം, നോട്ടീസ്
  • ലക്ഷദ്വീപ് എം പി മുഹമ്മദ് ഫൈസലിൻ്റെ അയോഗ്യത പിൻവലിച്ചു, ലോക്സഭാ  സെക്രട്ടറിയേറ്റ് ഉത്തരവിറക്കി
sachin tendulkar

ഇന്ത്യൻ ക്രിക്കറ്റെന്ന് പറഞ്ഞാലേ പലർക്കും അതിന്റെ പര്യായ പദം സച്ചിൻ എന്നാണ്. കളിക്കളത്തിലെ ആ ദൈവം എത്തുമ്പോൾ ഓരോ ഇന്ത്യക്കാരനും ആരാധനയോടെ 'സച്ചിൻ.... സച്ചിൻ' എന്നാർത്ത് വിളിച്ച കാലമാണ് ക്രിക്കറ്റിന്റെ തന്നെ സുവർണ്ണ കാലഘട്ടം. ലോകമാകെ കൊറോണപേടിയിൽ മുങ്ങിപ്പോയെങ്കിലും ക്രിക്കറ്റിലെ ഇതിഹാസ മനുഷ്യന്റെ നൂറാം സെഞ്ച്വറിയുടെ വാർഷികം മറക്കാൻ ആരാധകർ ഒരുക്കമല്ല. ഇന്ന് വരെയുള്ള ക്രിക്കറ്റ് ചരിത്രത്തിൽ സച്ചിൻ രേഖപ്പെടുത്തിയ നൂറ് നൂറുകൾ മറികടക്കാൻ ഉശിരുള്ള ഒരാളും ഇനി ഉണ്ടാകാനും പോകുന്നില്ലെന്നാണ് സച്ചിൻ ആരാധകരുടെ വാദം. 
2012 മാർച്ച് 16 നാണ് സച്ചിൻ തന്റെ നൂറാം സെഞ്ച്വറിയുടെ തികവിന്റെ റെക്കോർഡ് സ്വന്തമാക്കുന്നത്. ബംഗ്ലാദേശുമായുള്ള പോരാട്ടത്തിൽ ചരിത്രത്തിലാരും നേടിയിട്ടില്ലാത്ത ആ നേട്ടം കൈവരിച്ച ശേഷം ബാറ്റിൽ മുത്തമിട്ട് സച്ചിൻ ആകാശത്തേക്ക് നോക്കി തന്റെ വികാരങ്ങൾ നിയന്ത്രിക്കാനാകാതെ നിന്ന നിൽപ്പ് ക്രിക്കറ്റ് പ്രേമികൾ ഒരിക്കലും മറക്കില്ലെന്നുറപ്പാണ്.   

Readers Comment

Add a Comment