Forecast Weather using OpenWeatherMap with PHP

Kerala

  • Monday 12:29 am
  • 10th August, 2026
  • Overcast Clouds
23.01°C23.01°C
  • Humidity: 97 %
  • Wind: 0.46 km/h

Breaking News

  • തൃശ്ശൂർ മുപ്ലിയത്ത് അതിഥി തൊഴിലാളികൾ ഏറ്റുമുട്ടി,ആറുവയസ്സുകാരൻ വെട്ടേറ്റു മരിച്ചു
  • രാഹുലിന് വീണ്ടും'മോദി' പരാമര്‍ശ കുരുക്ക്; മാനനഷ്ടക്കേസിൽ പാറ്റ്ന കോടതിയിൽ ഏപ്രിൽ 12 ന് ഹാജരാകണം, നോട്ടീസ്
  • ലക്ഷദ്വീപ് എം പി മുഹമ്മദ് ഫൈസലിൻ്റെ അയോഗ്യത പിൻവലിച്ചു, ലോക്സഭാ  സെക്രട്ടറിയേറ്റ് ഉത്തരവിറക്കി
army training

കണ്ണൂരിലെ മാലൂര്‍ പോലീസ് സ്റ്റേഷനിലെ പോലീസുകാര്‍ നല്‍കിയ സൗജന്യ ആര്‍മി റിക്രൂട്ട്മെന്‍റ് പരിശീലനത്തിലൂടെ സമീപവാസികളായ എട്ട് യുവാക്കള്‍ക്ക് ഇന്ത്യന്‍ സേനയില്‍ ജോലി.  തൊഴില്‍ രഹിതരായ യുവാക്കള്‍ക്കായി മാലൂര്‍ പോലീസ് നടപ്പിലാക്കിയ രണ്ടര മാസം നീണ്ട പരിശീലന ക്ലാസ്സുകളിലൂടെയാണ് ഇവര്‍ ഇന്ത്യന്‍ സേനയിലെ വിവിധ മേഖലകളില്‍ ജോലിനേടിയത്.  

സ്റ്റേഷന് സമീപത്തെ സ്കൂള്‍ ഗ്രൗണ്ടില്‍ എല്ലാദിവസവും രാവിലെ അഞ്ചു മണി മുതല്‍ ഏഴ് മണി വരെയായിരുന്നു ശാരീരിക പരിശീലനം.  ജനമൈത്രി ബീറ്റ് ഓഫീസര്‍മാരായ രഞ്ജിത്ത് കുമാര്‍, കെ.പ്രജോത്, മോട്ടിവേഷന്‍ ട്രെയിനര്‍ കൂടിയായ സീനിയര്‍ സിവില്‍ പോലീസ് ഓഫീസര്‍  രാജീവന്‍.ടി.വേങ്ങോട് എന്നിവരുടെ നേതൃത്വത്തിലായിരുന്നു പരിശീലനം. ഉദ്യോഗാര്‍ത്ഥികള്‍ക്ക് ചിട്ടയായ ശാരീരിക പരിശീലനം നല്‍കുന്നതിന് ഫിസിക്കല്‍ ട്രെയിനറായ സി.എം.നിധിന്‍ തോലാമ്പ്രയുടെ സേവനവും ലഭ്യമാക്കിയിരുന്നു. 

സാമ്പത്തികമായി പിന്നാക്കം നില്‍ക്കുന്ന നിര്‍ധന കുടുംബങ്ങളിലെ അംഗങ്ങളായ ചെറുപ്പക്കാര്‍ക്കാണ് പോലീസിന്‍റെ ജനക്ഷേമ പരിശീലന പരിപാടിയിലൂടെ ജോലിനേടാനായത്.  ജോലിയുടെ പ്രാധാന്യമറിയാതെ മൊബൈല്‍ ഫോണിലും സോഷ്യല്‍ മീഡിയകളിലും സമയം കളഞ്ഞിരുന്ന ഒരു വിഭാഗം ചെറുപ്പക്കാരെയാണ്  മോട്ടിവേഷന്‍ ക്ലാസ്സിലൂടെ ഈ പരിശീലന പരിപാടിയിലേക്ക് എത്തിക്കാനായത് എന്നതാണ് ഈ പരിശീലനത്തിന്‍റെ പ്രധാന പ്രത്യേകത.  തുടക്കത്തില്‍ 60 പേരോളമുണ്ടായിരുന്നെങ്കിലും പരിശീലനം കഠിനമായതോടെ പലരും നിര്‍ത്തിപ്പോയി.  അവസാനം  വരെ പരിശീലനത്തിനെത്തിയിരുന്ന 32 പേരില്‍ 19 പേര്‍ക്കും സൈന്യത്തിന്‍റെ ഫിസിക്കല്‍, മെഡിക്കല്‍ പരിശോധനകള്‍ പാസാകാന്‍ കഴിഞ്ഞെങ്കിലും എഴുത്തുപരീക്ഷ കൂടി വിജയിച്ച് ജോലി സ്വന്തമാക്കാനായത് എട്ട് പേര്‍ക്കാണ്.  ശാരീരിക പരിശീലനത്തിനോടൊപ്പം തന്നെ ജോലി കഴിഞ്ഞുളള ഇടനേരങ്ങള്‍ ഉപയോഗപ്പെടുത്തി പോലീസുദ്യോഗസ്ഥര്‍ ഉദ്യോഗാര്‍ത്ഥികളെ എഴുത്തുപരീക്ഷയ്ക്കുളള തയ്യാറെടുപ്പിനും സഹായിച്ചു.  സൈന്യത്തിന്‍റെ എഴുത്തുപരീക്ഷയുടെ മാതൃകയില്‍ ചോദ്യാവലി തയ്യാറാക്കി, മാതൃകാപരീക്ഷ നടത്തി ആത്മവിശ്വാസം നല്‍കിയായിരുന്നു ഉദ്യോഗാര്‍ത്ഥികളെ പോലീസ് പരീക്ഷയ്ക്ക് അയച്ചത്. 

ജോലിയെന്ന ആഗ്രഹത്തോടൊപ്പം കഠിനപ്രയത്നം കൂടിച്ചേര്‍ന്നപ്പോള്‍ വന്ന വിജയമാണിത്.  കര്‍മ്മനിരതമായ ഇന്ത്യന്‍ സേനയിലേക്ക് ത്യാഗസന്നദ്ധരും സേവനസന്നദ്ധരുമായ പുതുലമുറയെ എത്തിക്കാന്‍ കഴിഞ്ഞതിന്‍റെ സന്തോഷത്തിലാണ് മാലൂര്‍ സ്റ്റേഷനിലെ പോലീസുദ്യോഗസ്ഥര്‍.  സൈന്യത്തില്‍ ജോലി ലഭിച്ചവര്‍ക്കായി സ്റ്റേഷനില്‍ അനുമോദന ചടങ്ങും സംഘടിപ്പിച്ചിരുന്നു.  

മെയ് മാസത്തില്‍ കണ്ണൂരില്‍ നടക്കുന്ന ആര്‍മി റിക്രൂട്ട്മെന്‍റ് റാലിയിലേക്കുളള സൗജന്യ ഫിസിക്കല്‍, മെന്‍റല്‍ പരിശീലനത്തിന്‍റെ രജിസ്ട്രേഷന്‍ മാലൂര്‍ പോലീസ് സ്റ്റേഷനില്‍ തുടങ്ങിയിട്ടുണ്ട്. 9447400578 ആണ് ഫോണ്‍നമ്പര്‍.  മറ്റ് ജില്ലകളില്‍ നിന്നുപോലും ഈ പരിശീലനത്തിന് എത്താന്‍ ആഗ്രഹിക്കുന്നവരുണ്ടെന്നും കൊറോണ രോഗത്തിന്‍റെ പ്രതിരോധ പ്രവര്‍ത്തനങ്ങള്‍ അവസാനിക്കുന്ന മുറയ്ക്ക് പരിശീലനം തുടങ്ങുമെന്നും പോലീസുദ്യോഗസ്ഥര്‍ പറയുന്നു.

Readers Comment

Add a Comment