Forecast Weather using OpenWeatherMap with PHP

Kerala

  • Sunday 7:22 pm
  • 9th August, 2026
  • Overcast Clouds
23.85°C23.85°C
  • Humidity: 94 %
  • Wind: 1 km/h

Breaking News

  • തൃശ്ശൂർ മുപ്ലിയത്ത് അതിഥി തൊഴിലാളികൾ ഏറ്റുമുട്ടി,ആറുവയസ്സുകാരൻ വെട്ടേറ്റു മരിച്ചു
  • രാഹുലിന് വീണ്ടും'മോദി' പരാമര്‍ശ കുരുക്ക്; മാനനഷ്ടക്കേസിൽ പാറ്റ്ന കോടതിയിൽ ഏപ്രിൽ 12 ന് ഹാജരാകണം, നോട്ടീസ്
  • ലക്ഷദ്വീപ് എം പി മുഹമ്മദ് ഫൈസലിൻ്റെ അയോഗ്യത പിൻവലിച്ചു, ലോക്സഭാ  സെക്രട്ടറിയേറ്റ് ഉത്തരവിറക്കി
i2i News Trivandrum

കൊറോണ പ്രതിരോധത്തിനായി ആയൂർവേദ മരുന്നോ ഹോമിയോപ്പതി മരുന്നോ ഉപയോഗിക്കാമെന്ന  ആരോഗ്യമന്ത്രി കെ.കെ. ശൈലജ ടീച്ചറിന്റെ പ്രസ്താവനയെ ആക്ഷേപിക്കുന്നത് ഐ.എം.എയുടെ അല്പത്തരമാണെന്ന് വൈദ്യമഹാസഭ ചെയർമാൻ മാന്നാർ.ജി. രാധാകൃഷ്ണൻ വൈദ്യർ. മുഖ്യമന്ത്രിയുടെ മീഡിയാ റൂമിൽ വച്ച് 2020 മാർച്ച് 13ന് രാത്രി ആരോഗ്യമന്ത്രി പറഞ്ഞ സത്യം ഐ.എം.എ.ക്ക് ഇഷ്ടപ്പെട്ടില്ലെന്നും മഹാമാരിയെ പ്രതിരോധിക്കാൻ അലോപ്പതിയിൽ നിലവിൽ മരുന്നുകളില്ല എന്നത് ലോകം അറിഞ്ഞ സത്യം ആണെന്നും വൈദ്യമഹാസഭ പ്രസ്താവിച്ചു. 

ആയൂർവേദമോ ഹോമിയോയോ കഴിച്ച് രോഗപ്രതിരോധശേഷി നേടാൻ ആരോഗ്യമന്ത്രി പറഞ്ഞതിനാൽ കൊറോണ പ്രതിരോധ യത്നത്തിന്‍റെ നട്ടെല്ലൊടിക്കുമെന്നും അലോപ്പൊതി ഡോക്ടർമാരുടെ മനോവീര്യം കെടുത്തുമെന്നും പറയുന്നത് വിഡ്ഢിത്തം ആണെന്നും രാധാകൃഷ്ണൻ വൈദ്യർ പറഞ്ഞു.  ആയൂർവേദ മരുന്നിന് ശാസ്ത്രീയതയില്ലെന്നു പറഞ്ഞ് ജനങ്ങളെ അലോപ്പൊതി മരുന്നു കഴിപ്പിക്കാൻ ഐ.എം.എ. സ്ഥിരമായി നടത്തുന്ന ശ്രമത്തിന്‍റെ ഭാഗമായി മാത്രം ഈ പ്രസ്താവനയെ കണ്ടാൽമതിഎന്നും അദ്ദേഹം ആരോപിച്ചു.

Readers Comment

Add a Comment