Forecast Weather using OpenWeatherMap with PHP

Kerala

  • Wednesday 11:14 pm
  • 24th June, 2026
  • Overcast Clouds
24.47°C24.47°C
  • Humidity: 91 %
  • Wind: 0.44 km/h

Breaking News

  • തൃശ്ശൂർ മുപ്ലിയത്ത് അതിഥി തൊഴിലാളികൾ ഏറ്റുമുട്ടി,ആറുവയസ്സുകാരൻ വെട്ടേറ്റു മരിച്ചു
  • രാഹുലിന് വീണ്ടും'മോദി' പരാമര്‍ശ കുരുക്ക്; മാനനഷ്ടക്കേസിൽ പാറ്റ്ന കോടതിയിൽ ഏപ്രിൽ 12 ന് ഹാജരാകണം, നോട്ടീസ്
  • ലക്ഷദ്വീപ് എം പി മുഹമ്മദ് ഫൈസലിൻ്റെ അയോഗ്യത പിൻവലിച്ചു, ലോക്സഭാ  സെക്രട്ടറിയേറ്റ് ഉത്തരവിറക്കി
i2i News Trivandrum

ചൈനയിൽ നിന്നും ലോകത്താകെ പരന്ന കോവിഡ് 19 എന്ന മഹാവിപത്ത് കേരളത്തിൽ ഏറ്റവും കൂടുതൽ ബാധിച്ച പത്തനംതിട്ടയിലെ റാന്നിഎന്ന ചെറുപട്ടണത്തിൽ ഇപ്പോൾ ആഘോഷങ്ങൾക്കും ആൾക്കൂട്ടങ്ങൾക്കും പോലും വിലക്കുണ്ട്. എന്നാൽ സന്തോഷിക്കാൻ ഒരു വൈറസും തടസ്സമാകില്ല എന്ന് തെളിയിക്കുകയാണ് റാന്നിക്കാരൻ റെജിയും കുടുംബവും. 

റാന്നിക്കാർക്ക് ആഘോഷത്തിന് ഒരു കേക്ക് പോലും കിട്ടില്ല എന്നറിഞ്ഞിട്ടും റെജിയുടെ അറുപതാം പിറന്നാളിന് നിറപ്പകിട്ട് കുറയരുതെന്ന് നിർബന്ധമുണ്ടായിരുന്ന  വീട്ടുകാർ അടുക്കളയിലെ ചേനയെ പിറന്നാൾ കേക്കാക്കി. ചേന മുറിച്ച് പാട്ടും പാടി മെഴുകുതിരിയും കൊളുത്തി പിറന്നാൾ പൊടിപൊടിച്ച ശേഷം ഒരു കൊറോണയ്ക്കും ഞങ്ങളെ തളർത്താനാകില്ല എന്ന ഭാവത്തിൽ റെജിയും ഭാര്യയും പുഞ്ചിരിക്കുന്ന വീഡിയോ ഇപ്പോൾ തന്നെ വൈറലാണ്.

 ആരോഗ്യരംഗത്തെ മുന്നറിയിപ്പുകൾ പാലിക്കുന്നുണ്ടെങ്കിലും ഞങ്ങളെ അകറ്റി നിറുത്തരുതെന്നും ഞങ്ങൾക്കാർക്കും ഒന്നുമില്ലെന്നും ഉള്ളിൽ തട്ടി കേരളത്തോട് പറയുകയാണ് റെജിയുടെ കുടുംബം. കൊറോണയെന്ന ആനക്കാര്യങ്ങൾക്കിടയിലെ ഇത്തരം കുഞ്ഞു കുഞ്ഞു 'ചേന' സന്തോഷങ്ങളും കൂടി ചേർന്നതാണ് കൊറോണക്കാലത്തെ റാന്നി ജീവിതമെന്ന് വീഡിയോ ഓർമ്മിപ്പിക്കുന്നു.

Readers Comment

Add a Comment