Breaking News
- തൃശ്ശൂർ മുപ്ലിയത്ത് അതിഥി തൊഴിലാളികൾ ഏറ്റുമുട്ടി,ആറുവയസ്സുകാരൻ വെട്ടേറ്റു മരിച്ചു
- രാഹുലിന് വീണ്ടും'മോദി' പരാമര്‍ശ കുരുക്ക്; മാനനഷ്ടക്കേസിൽ പാറ്റ്ന കോടതിയിൽ ഏപ്രിൽ 12 ന് ഹാജരാകണം, നോട്ടീസ്
- ലക്ഷദ്വീപ് എം പി മുഹമ്മദ് ഫൈസലിൻ്റെ അയോഗ്യത പിൻവലിച്ചു, ലോക്സഭാ സെക്രട്ടറിയേറ്റ് ഉത്തരവിറക്കി
Your Comment Added Successfully!
അച്ഛന്റെ മരണ വാർത്തയറിഞ്ഞിട്ടും ആത്മസംയമനം പാലിച്ച് ഐസൊലേഷൻ വാർഡിൽ തന്നെ കഴിഞ്ഞ ലിനോ ആബേലിന്റെ ത്യാഗത്തിന് അഭിനന്ദനപ്രവാഹം. ആശുപത്രിയിൽ ഗുരുതരാവസ്ഥയിൽ കഴിയുന്ന അച്ഛനെ ഒരു നോക്ക് കാണാൻ ഖത്തറിൽ നിന്ന് ഓടിയെത്തിയിട്ടും പനിയുടെ ലക്ഷണങ്ങൾ കണ്ടതിനെത്തുടർന്ന് ഐസൊലേഷനിൽ കഴിഞ്ഞ് രോഗം പടരാനുള്ള സാധ്യത ഇല്ലാതാക്കി ജാഗ്രത പുലർത്തിയ ലിനോ ആബേലിന്റെ കഥ കണ്ണീരിന്റെ നനവോടെയാണ് മലയാളി വായിച്ച് തീർത്തത്. ഐസൊലേഷൻ വാർഡിന്റെ ഗ്ലാസിലൂടെ തന്റെ അച്ഛന്റെ ശവശരീരവും പേറി അകന്നു പോകുന്ന ആംബുലൻസ് ഒരു നോക്ക് മാത്രം നോക്കി സംയമനം പാലിച്ച ലിനോയുടെ ത്യാഗത്തെ സ്നേഹം കൊണ്ട് ചേർത്ത് പിടിക്കുകയാണ് കേരളം. കൊറോണ ബാധിത രാജ്യമായ ഖത്തറിൽ നിന്നെത്തി തക്ക സമയത്തിന് റിപ്പോർട്ട് ചെയ്യാനും അച്ഛന്റെ മരണം നൽകിയ വേദന ഉള്ളിലൊതുക്കി ഐസൊലേഷൻ വാർഡിൽ കഴിയാനും ലിനോ കാണിച്ച ജാഗ്രത ഇത്തരമൊരു ഭീതിദമായ സാഹചര്യത്തിലെ ഉത്തമമാതൃകയാണെന്ന് ദേശീയ മാധ്യമങ്ങൾ ഒന്നാകെ വാഴ്ത്തുകയാണ്.
അച്ഛന്റെ മരണാനന്തര ചടങ്ങിൽ പങ്കെടുക്കാൻ കഴിയാതെ പോയ ലിനോയുടെ ദുഃഖത്തിൽ പങ്ക് ചേരുന്നുവെന്ന് ഗവർണ്ണർ ആരിഫ് മുഹമ്മദ് ഖാനും ട്വീറ്റ് ചെയ്തിരുന്നു. കട്ടിലിൽ നിന്ന് വീണ് സാരമായ പരിക്ക് പറ്റിയ അച്ഛനെ കാണാൻ ഈ മാസം എട്ടാം തീയതിയാണ് ഇദ്ദേഹം നാട്ടിലെത്തിക്കുന്നത്. പനിയും ചുമയും പോലുള്ള രോഗലക്ഷണങ്ങൾ കണ്ടതിനെ തുടർന്ന് ലിനോ സ്വമേധയാ ബന്ധപ്പെട്ടവരോട് റിപ്പോർട്ട് ചെയ്യുകയായിരുന്നു.
24.92°C








