Forecast Weather using OpenWeatherMap with PHP

Kerala

  • Monday 12:31 am
  • 10th August, 2026
  • Overcast Clouds
23.01°C23.01°C
  • Humidity: 97 %
  • Wind: 0.46 km/h

Breaking News

  • തൃശ്ശൂർ മുപ്ലിയത്ത് അതിഥി തൊഴിലാളികൾ ഏറ്റുമുട്ടി,ആറുവയസ്സുകാരൻ വെട്ടേറ്റു മരിച്ചു
  • രാഹുലിന് വീണ്ടും'മോദി' പരാമര്‍ശ കുരുക്ക്; മാനനഷ്ടക്കേസിൽ പാറ്റ്ന കോടതിയിൽ ഏപ്രിൽ 12 ന് ഹാജരാകണം, നോട്ടീസ്
  • ലക്ഷദ്വീപ് എം പി മുഹമ്മദ് ഫൈസലിൻ്റെ അയോഗ്യത പിൻവലിച്ചു, ലോക്സഭാ  സെക്രട്ടറിയേറ്റ് ഉത്തരവിറക്കി
i2i News Trivandrum

പ്രതിസന്ധിഘട്ടത്തെ കാര്യക്ഷമമായി നേരിടാൻ ആർജ്ജവമുള്ള നേതാക്കളെ പൊതുവെ ലോകം ആരാധിക്കാറുണ്ട്. സ്വന്തം കഴിവിനെയും സംവിധാനങ്ങളെയും ആകെ വെല്ലുവിളിക്കുന്ന തരത്തിലുള്ള പ്രതിസന്ധി ഘട്ടങ്ങൾ നേരിടേണ്ടി വന്നപ്പോഴെല്ലാം ജനതയോട് ഭയപ്പെടേണ്ടെന്ന് പറഞ്ഞ് ഉണർന്ന് പ്രവർത്തിച്ച കേരളത്തിന്റെ ആരോഗ്യ മന്ത്രി കെ കെ ശൈലജ ടീച്ചറെ സ്നേഹവും അഭിനന്ദനവും കൊണ്ട് പൊതിയുകയാണ് സോഷ്യൽ മീഡിയ. നിപ്പയും പ്രളയവും ഇപ്പോൾ കൊറോണയും തളർത്താത്ത കേരളത്തിന്റെ ആരോഗ്യവകുപ്പിന്റെ ആത്മവീര്യത്തിന്റെ ക്രെഡിറ്റ് മുഴുവൻ ടീച്ചറമ്മയ്ക്കാണെന്ന് ഊന്നിപ്പറഞ്ഞ് അഭിനന്ദിക്കുന്നവരിൽ മലയാള   സിനിമ രംഗത്തെ പ്രമുഖരുമുണ്ട്. 
റോമനഗരം ഉണ്ടായത് ഒറ്റ രാത്രി കൊണ്ടല്ല ഉണ്ടായത് എന്ന അടിക്കുറിപ്പോടെയാണ്‌ ഇ എം എസിനും നയനാർക്കുമൊപ്പമുള്ള ശൈലജ ടീച്ചറിന്റെ ഒരു ഫയൽ ചിത്രം വിനയ് ഫോർട്ട് പങ്കുവെച്ചത്. അവസാനമിതാ ആരാധനതോന്നുന്ന ഒരു നേതാവ് ഇവിടെയുണ്ടായി എന്ന് പറഞ്ഞ് ടീച്ചറിനെ അഭിനന്ദിക്കുന്ന ഒരു പോസ്റ്റ് നടൻ അനൂപ് മേനോൻ തന്റെ ഫേസ്‌ബുക്കിൽ കുറിച്ചിരുന്നു. താൻ ശൈലജ ടീച്ചറിനെ ബഹുമാനിക്കുന്നുവെന്ന് ജയസൂര്യയും തന്റെ ഫേസ്‌ബുക്കിൽ കുറിച്ചു. 

Readers Comment

Add a Comment