Forecast Weather using OpenWeatherMap with PHP

Kerala

  • Sunday 10:35 am
  • 9th August, 2026
  • Light Rain
27.26°C27.26°C
  • Humidity: 78 %
  • Wind: 2.21 km/h

Breaking News

  • തൃശ്ശൂർ മുപ്ലിയത്ത് അതിഥി തൊഴിലാളികൾ ഏറ്റുമുട്ടി,ആറുവയസ്സുകാരൻ വെട്ടേറ്റു മരിച്ചു
  • രാഹുലിന് വീണ്ടും'മോദി' പരാമര്‍ശ കുരുക്ക്; മാനനഷ്ടക്കേസിൽ പാറ്റ്ന കോടതിയിൽ ഏപ്രിൽ 12 ന് ഹാജരാകണം, നോട്ടീസ്
  • ലക്ഷദ്വീപ് എം പി മുഹമ്മദ് ഫൈസലിൻ്റെ അയോഗ്യത പിൻവലിച്ചു, ലോക്സഭാ  സെക്രട്ടറിയേറ്റ് ഉത്തരവിറക്കി
kunal karma

വിമാനത്തിനുള്ളിൽ വെച്ച് ടെലിവിഷൻ മാധ്യമപ്രവർത്തകനായ അർണാബ് ഗോസ്വാമിയെ അപകീർത്തിപ്പെടുത്താൻ ശ്രമിച്ചുവെന്നാരോപിച്ച് പ്രശസ്ത സ്റ്റാൻഡ് അപ്പ് കൊമേഡിയൻ കുനാൽ കർമ്മയെ ഏപ്രിൽ 27 വരെ തങ്ങളുടെ ഫ്‌ളൈറ്റിൽ യാത്ര ചെയ്യുന്നതിൽ നിന്ന് വിലക്കി വിസ്താര എയർലൈൻസ്. തീരുമാനം കുനാൽ തന്നെ ട്വീറ്റ് ചെയ്താണ് ലോകത്തെ അറിയിച്ചത്. 'എല്ലാവർക്കും യാത്രയ്ക്ക് തടസങ്ങളുള്ള ഈ പ്രത്യേക സാഹചര്യത്തിൽ എനിക്ക് പ്രത്യേകമായി പശ്ചാത്താപമോ അത്ഭുതമോ വേദനയോ ഒന്നും തോന്നുന്നില്ല' എന്നാണ് കുനാൽ ട്വീറ്റ് ചെയ്തത്. 'നോട്ട് സോറി' എന്ന പശ്ചാത്തലത്തിൽ നിൽക്കുന്ന തന്റെ ഒരു ചിത്രവും ഉൾപ്പെടുത്തിയാണ് ഇദ്ദേഹത്തിന്റെ ട്വീറ്റ്. തങ്ങളുടെ യാത്രക്കാരെ ബുദ്ധിമുട്ടിക്കുന്ന തരത്തിലോ, അപകീർത്തിപ്പെടുത്തുന്ന തരത്തിലോ ഉള്ള യാതൊരു പെരുമാറ്റവും വെച്ച് പൊറുപ്പിക്കില്ലെന്ന നയത്തിന്റെ ഭാഗമായാണ് വിലക്ക് എന്ന് വിസ്താര എയർലൈൻസ് അറിയിച്ചു. കുനാലും അർണബ് ഗോസ്വാമിയുമായുള്ള വീഡിയോ സൈബർ മീഡിയയിൽ വൈറലായിരുന്നു. 

Readers Comment

Add a Comment