Forecast Weather using OpenWeatherMap with PHP

Kerala

  • Thursday 12:51 am
  • 25th June, 2026
  • Overcast Clouds
24.1°C24.1°C
  • Humidity: 94 %
  • Wind: 0.55 km/h

Breaking News

  • തൃശ്ശൂർ മുപ്ലിയത്ത് അതിഥി തൊഴിലാളികൾ ഏറ്റുമുട്ടി,ആറുവയസ്സുകാരൻ വെട്ടേറ്റു മരിച്ചു
  • രാഹുലിന് വീണ്ടും'മോദി' പരാമര്‍ശ കുരുക്ക്; മാനനഷ്ടക്കേസിൽ പാറ്റ്ന കോടതിയിൽ ഏപ്രിൽ 12 ന് ഹാജരാകണം, നോട്ടീസ്
  • ലക്ഷദ്വീപ് എം പി മുഹമ്മദ് ഫൈസലിൻ്റെ അയോഗ്യത പിൻവലിച്ചു, ലോക്സഭാ  സെക്രട്ടറിയേറ്റ് ഉത്തരവിറക്കി
i2i News Trivandrum

കേരളത്തില്‍ കോവിഡ് 19 രോഗം സ്ഥിരീകരിച്ച പശ്ചാത്തലത്തില്‍ എല്ലാ ജില്ലകളിലും പ്രതിരോധ പ്രവര്‍ത്തനങ്ങള്‍ ശക്തിപ്പെടുത്തിയതായി ആരോഗ്യ വകുപ്പ് മന്ത്രി കെ.കെ. ശൈലജ ടീച്ചര്‍. കോവിഡ് 19 രോഗ സംശയത്തെ തുടര്‍ന്ന് തിരുവന്തപുരം ജില്ലയിലും പ്രതിരോധ പ്രവര്‍ത്തനങ്ങള്‍ ശക്തമാക്കിയിട്ടുണ്ട്. തിരുവന്തപുരം മെഡിക്കല്‍ കോളേജിലും ജനറല്‍ ആശുപത്രിയിലുമാണ് ജില്ലയില്‍ കോവിഡ് 19 ചികിത്സയ്ക്കുള്ള സംവിധാനങ്ങള്‍ ഏര്‍പ്പെടുത്തിയിരിക്കുന്നത്. ജില്ലാ മെഡിക്കല്‍ ഓഫീസറുടെ നേതൃത്വത്തില്‍ വലിയ പ്രതിരോധ പ്രവര്‍ത്തനങ്ങളാണ് ജില്ലയിലുടനീളം നടക്കുന്നത്. കളക്ടറുടെ നേതൃത്വത്തില്‍ കോര്‍പറേഷന്റേയും മുന്‍സിപ്പാലിറ്റികളുടേയും പഞ്ചായത്തുകളുടേയും സഹകരണത്തോടെയാണ് പ്രവര്‍ത്തനങ്ങള്‍ പുരോഗമിക്കുന്നതെന്നും മന്ത്രി വ്യക്തമാക്കി.

എല്ലാ പഞ്ചായത്തുകളിലും യോഗം വിളിച്ച് പ്രതിരോധ നടപടികള്‍ ഊര്‍ജിതമാക്കി വരുന്നു. തിരുവനന്തപുരം എയര്‍പോര്‍ട്ട് വഴി വരുന്നവരെ നിരീക്ഷിക്കാന്‍ ഏര്‍പ്പെടുത്തിയ പ്രത്യേക സംവിധാനം ശക്തിപ്പെടുത്തി. ടൂറിസം മേഖലയിലെ ഹോം സ്റ്റേകള്‍, ഹോട്ടലുകള്‍, റിസോര്‍ട്ടുകള്‍ എന്നിവിടങ്ങളില്‍ കോവിഡ് 19 രോഗബാധിത രാജ്യങ്ങളില്‍ നിന്ന് താമസിക്കുന്നവരെ കണ്ടെത്തി അവര്‍ക്ക് കോവിഡ് 19 രോഗം ഇല്ലെന്ന് ഉറപ്പ് വരുത്തി വരുന്നു. സംശയമുള്ളവരെ അവര്‍ താമസിക്കുന്ന സ്ഥലങ്ങളില്‍ തന്നെയാണ് നിരീക്ഷണത്തിലാക്കുന്നത്. എന്തെങ്കിലും രോഗലക്ഷണങ്ങളുള്ളവരെ ആശുപത്രിയില്‍ ഐസൊലേഷന്‍ ചികിത്സയിലാക്കുന്നു. സ്വകാര്യ ആശുപത്രികളുടെ കൂടി പങ്കാളിത്തം ഉറപ്പാക്കിയിട്ടുണ്ട്. കോവിഡ് 19 രോഗബാധിത രാജ്യങ്ങളില്‍ നിന്നും വരുന്നവരില്‍ എന്തെങ്കിലും രോഗ ലക്ഷണങ്ങള്‍ കണ്ടാല്‍ മറ്റ് ആശുപത്രികളില്‍ പോകാതെ നേരെ ഇതിനായി സജ്ജമാക്കിയ ആശുപത്രികളിലെത്തിക്കാനുള്ള നടപടികളും സ്വീകരിച്ചിട്ടുണ്ട്. 24 മണിക്കൂറും പ്രവര്‍ത്തിക്കുന്ന ജില്ലാ കണ്‍ട്രോള്‍ റൂം സജ്ജമാണ്. ഇതോടൊപ്പം ബോധവത്ക്കണവും ശക്തമാക്കിയിട്ടുണ്ട്.

കോവിഡ് 19 നേരിടാന്‍ മെഡിക്കല്‍ കോളേജ് സജ്ജം

കോവിഡ് 19 രോഗം ബാധിച്ചവരെ ചികിത്സിക്കുന്നതിനായി വലിയ സൗകര്യങ്ങളാണ് തിരുവനന്തപുരം മെഡിക്കല്‍ കോളേജില്‍ നേരത്തെ മുതല്‍ ഒരുക്കി വരുന്നത്. കോവിഡ് 19 ക്ലിനിക്ക്, 49 ഐസൊലേഷന്‍ റൂമുകള്‍, ഐസൊലേഷന്‍ ഐ.സി.യു. എന്നിവ സജ്ജമാക്കിയിട്ടുണ്ട്. കൂടുതല്‍ രോഗികളെത്തിയാല്‍ ഐസൊലേഷന്‍ റൂമുകളുടെ എണ്ണം അതനുസരിച്ച് വര്‍ധിപ്പിക്കുന്നതാണ്. കോവിഡ് 19 ബാധിത പ്രദേശങ്ങളില്‍ നിന്നും വന്നവര്‍ മറ്റ് സ്ഥലങ്ങളില്‍ ചുറ്റിത്തിരിഞ്ഞ് രോഗ പകര്‍ച്ച ഉണ്ടാകാതിരിക്കാന്‍ വേണ്ടിയാണ് മെഡിക്കല്‍ കോളേജില്‍ കോവിഡ് 19 ക്ലിനിക്ക് സ്ഥാപിച്ചത്. കെ.എച്ച്.ആര്‍.ഡബ്ല്യു.എസ്. ഡീലക്‌സ് പേ വാര്‍ഡിന്റെ താഴത്തെ നിലയിലാണ് കോവിഡ് 19 ക്ലിനിക്ക് ഒ.പി. സജ്ജമാക്കിയിരിക്കുന്നത്. പരിശീലനം സിദ്ധിച്ച വിദഗ്ധ ഡോക്ടര്‍മാരും നഴ്‌സുമാര്‍ ഉള്‍പ്പെടെയുള്ള മറ്റ് ജീവനക്കാരുമാണ് ഇവിടെയുള്ളത്. രോഗലക്ഷണങ്ങള്‍ ഉള്ളവരെ പ്രത്യേക സുരക്ഷയോടെ ഐസൊലേഷന്‍ വാര്‍ഡില്‍ ചികിത്സിക്കും. ഇല്ലാത്തവരെ വീട്ടിലെ നിരീക്ഷണത്തിനായി വിടും. ജീവനക്കാര്‍ക്ക് മതിയായ പരിശീലനവും സുരക്ഷാ ക്രമീകരണങ്ങളും ഉറപ്പ് വരുത്തിയിട്ടുണ്ട്. എല്ലാ ദിവസവും പ്രത്യേക മെഡിക്കല്‍ ബോഡ് യോഗം കൂടി സ്ഥിതിഗതികള്‍ വിലയിരുത്തുന്നു.

വലിയ മുന്നൊരുക്കവുമായി ജനറല്‍ ആശുപത്രി

ജനറല്‍ ആശുപത്രിയിലെ കെ.എച്ച്.ആര്‍.ഡബ്ല്യു.എസ്. പേ വാര്‍ഡുകള്‍ പൂര്‍ണായും കോവിഡ് 19 രോഗം ബാധിച്ചവരെ ചികിത്സിക്കാനായി സജ്ജമാക്കിയിട്ടുണ്ട്. 24 മണിക്കൂറും പ്രവര്‍ത്തിക്കുന്ന കോവിഡ് 19 ക്ലിനിക്കും ഐസൊലേഷന്‍ സജ്ജീകരണങ്ങളുള്ള 24 മുറികളുമാണ് ഇവിടെ സജ്ജമാക്കിയത്. പരിശോധനയ്ക്കുള്ള എല്ലാ സംവിധാനങ്ങളും ഒരുക്കിയിട്ടുണ്ട്. എല്ലാ സുരക്ഷാ മാനദണ്ഡങ്ങളും പാലിച്ചാണ് ഇവ പ്രവര്‍ത്തിക്കുന്നത്. ജീവനക്കാര്‍ക്ക് സ്വയം പ്രതിരോധ ഉപകരണങ്ങളും പരിശീലനവും നല്‍കിയിട്ടുണ്ട്.

പേരൂര്‍ക്കട മാതൃകാ ജില്ലാ ആശുപത്രിയിലും ഫോര്‍ട്ട് താലൂക്ക് ആശുപത്രിയിലും ഐസൊലേഷന്‍ സൗകര്യങ്ങള്‍ ഒരുക്കിയിട്ടുണ്ട്.

സജ്ജമായി ആംബുലന്‍സുകള്‍

എയര്‍പോര്‍ട്ടില്‍ നിന്നും കോവിഡ് 19 ബാധിച്ചെന്ന് സംശയമുള്ളവരെ കൊണ്ടുവരാനായി 108 ആംബുലന്‍സും സജ്ജമാക്കിയിട്ടുണ്ട്. 24 മണിക്കൂറും 2 ആംബുലന്‍സുകളാണ് ഇതിനായി എയര്‍പോര്‍ട്ടില്‍ സജ്ജമാക്കിയിരിക്കുന്നത്. ഇതുകൂടാതെ രോഗികളെ സുരക്ഷിതമായി കൊണ്ട് പോകുന്നതിന് 15 സര്‍ക്കാര്‍ ആംബുലന്‍സുകളും ഒരുക്കിയിട്ടുണ്ട്. രോഗിയെ ആശുപത്രിയില്‍ ഇറക്കി അണുവിമുക്തമാക്കിയതിന് ശേഷമാണ് വീണ്ടും ആംബുലന്‍സ് ഉപയോഗിക്കുന്നത്. ജീവനക്കാര്‍ക്ക് സുരക്ഷാ ഉപകരണങ്ങളും നല്‍കിയിട്ടുണ്ട്.


ജില്ലയില്‍ ഇതുസംബന്ധിച്ചുള്ള സംശയമോ ആശുപത്രി സേവനമോ വേണ്ടവര്‍ 2730045, 2730067 എന്നീ ജില്ലാ കോവിഡ് 19 കോള്‍ സെന്ററിലേക്കോ വിളിക്കേണ്ടതാണെന്നും മന്ത്രി വ്യക്തമാക്കി.

Readers Comment

Add a Comment