Forecast Weather using OpenWeatherMap with PHP

Kerala

  • Wednesday 9:54 pm
  • 24th June, 2026
  • Overcast Clouds
24.92°C24.92°C
  • Humidity: 89 %
  • Wind: 0.61 km/h

Breaking News

  • തൃശ്ശൂർ മുപ്ലിയത്ത് അതിഥി തൊഴിലാളികൾ ഏറ്റുമുട്ടി,ആറുവയസ്സുകാരൻ വെട്ടേറ്റു മരിച്ചു
  • രാഹുലിന് വീണ്ടും'മോദി' പരാമര്‍ശ കുരുക്ക്; മാനനഷ്ടക്കേസിൽ പാറ്റ്ന കോടതിയിൽ ഏപ്രിൽ 12 ന് ഹാജരാകണം, നോട്ടീസ്
  • ലക്ഷദ്വീപ് എം പി മുഹമ്മദ് ഫൈസലിൻ്റെ അയോഗ്യത പിൻവലിച്ചു, ലോക്സഭാ  സെക്രട്ടറിയേറ്റ് ഉത്തരവിറക്കി
i2i News Trivandrum

ഹരിയാനയിലെ പഞ്ചകുലയില്‍ സമാപിച്ച ആള്‍ ഇന്ത്യ പോലീസ് അത് ലറ്റിക്സ് ചാമ്പ്യന്‍ഷിപ്പില്‍ കേരളാ പോലീസ് 18 മെഡലുകളുമായി മൂന്നാം സ്ഥാനത്തെത്തി. പഞ്ചാബ് പോലീസിന്  ഒന്നാം സ്ഥാനവും സി.ആര്‍.പി.എഫിന് രണ്ടാം സ്ഥാനവും ലഭിച്ചു. എട്ട് സ്വര്‍ണ്ണവും അഞ്ച് വെള്ളിയും അഞ്ച് വെങ്കലവുമാണ് കേരളാ പോലീസ് നേടിയത്. സംസ്ഥാന പോലീസിന്‍റെ വിഭാഗത്തില്‍ റണ്ണറപ്പായത് കേരളാ പോലീസ് ആണ്. ഈ വിഭാഗത്തിലും പഞ്ചാബ് പോലീസിനാണ് ഒന്നാം സ്ഥാനം.

100 മീറ്റര്‍, 200 മീറ്റര്‍ ഓട്ടത്തില്‍ ടി.മിഥുന്‍, 400 മീറ്റര്‍ ഹര്‍ഡില്‍സ്, 800 മീറ്റര്‍ ഓട്ടം എന്നിവയില്‍ തോംസണ്‍ പൗലോസ്, 110 മീറ്റര്‍ ഹര്‍ഡില്‍സില്‍ മുഹമ്മദ് ഫായിസ്, ഹൈജെമ്പില്‍ മനു ഫ്രാന്‍സിസ്, വനിതകളുടെ ലോങ് ജെമ്പില്‍ രമ്യാ രാജന്‍ എന്നിവര്‍ക്കാണ് സ്വര്‍ണ്ണം. വനിതകളുടെ 4X100 മീറ്റര്‍ റിലേയില്‍ സിനി.എസ്, ഷില്‍ബി.എ.പി, രമ്യാ രാജന്‍, മഞ്ജു.കെ എന്നിവരടങ്ങിയ ടീം സ്വര്‍ണ്ണം നേടി. 100 മീറ്റര്‍ ഓട്ടത്തില്‍ കെ.പി അശ്വിന്‍, 400 മീറ്റര്‍ ഓട്ടത്തില്‍ എം.എസ് ബിപിന്‍, ലോങ് ജെമ്പില്‍ മുഹമ്മദ് അനീസ്, 110 മീറ്റര്‍ ഹര്‍ഡില്‍സില്‍ എം.വി ഫഹദ്, വനിതകളുടെ ഹൈജെമ്പില്‍ ആതിര സോമന്‍ എന്നിവരാണ് വെള്ളി മെഡല്‍ നേടിയത്.

100 മീറ്റര്‍ ഓട്ടത്തില്‍ കെ.മഞ്ജു, 400 മീറ്റര്‍ ഓട്ടത്തില്‍ സ്മൃതിമോള്‍ രാജേന്ദ്രന്‍, വനിതകളുടെ ലോങ് ജെമ്പില്‍ ആല്‍ഫി ലൂക്കോസ് എന്നിവര്‍ക്കാണ് വെങ്കലം. 4X100 മീറ്റര്‍ റിലേയില്‍ എം.വി ഫഹദ്, ടി.മിഥുന്‍, രാഹുല്‍ ജി.പിള്ള, കെ.പി അശ്വിന്‍ എന്നിവരടങ്ങിയ  ടീമിനും വനിതകളുടെ 4X400 മീറ്റര്‍ റിലേയില്‍ സ്മൃതിമോള്‍ രാജേന്ദ്രന്‍, അന്‍സ ബാബു, നിബ.കെ.എം, ജെയ്സ് റാണി സെബാസ്റ്റ്യന്‍ എന്നിവരടങ്ങിയ ടീമിനും വെങ്കലം ലഭിച്ചു.

സി.വി പാപ്പച്ചന്‍ ആണ് കേരളാ പോലീസ് ടീമിന്‍റെ കണ്ടിജന്‍റ് മാനേജര്‍. കെ.എസ് ബിജു, ടി.എം മാര്‍ട്ടിന്‍ എന്നിവര്‍ ടീമിന്‍റെ മാനേജര്‍മാരും ജിജു സാമുവല്‍, വിവേക്, ശ്രീജിത്ത്. എസ് എന്നിവര്‍ പരിശീലകരും ആയിരുന്നു.

Readers Comment

Add a Comment