Forecast Weather using OpenWeatherMap with PHP

Kerala

  • Sunday 6:07 pm
  • 10th May, 2026
  • Overcast Clouds
30.82°C30.82°C
  • Humidity: 92 %
  • Wind: 1.63 km/h

Breaking News

  • തൃശ്ശൂർ മുപ്ലിയത്ത് അതിഥി തൊഴിലാളികൾ ഏറ്റുമുട്ടി,ആറുവയസ്സുകാരൻ വെട്ടേറ്റു മരിച്ചു
  • രാഹുലിന് വീണ്ടും'മോദി' പരാമര്‍ശ കുരുക്ക്; മാനനഷ്ടക്കേസിൽ പാറ്റ്ന കോടതിയിൽ ഏപ്രിൽ 12 ന് ഹാജരാകണം, നോട്ടീസ്
  • ലക്ഷദ്വീപ് എം പി മുഹമ്മദ് ഫൈസലിൻ്റെ അയോഗ്യത പിൻവലിച്ചു, ലോക്സഭാ  സെക്രട്ടറിയേറ്റ് ഉത്തരവിറക്കി
sneha koshy

 വൃക്കരോഗ അവബോധവും വൃക്കരോഗികളുടെ ക്ഷേമവും സാദ്ധ്യമാക്കുന്ന മാദ്ധ്യമ പ്രവർത്തനത്തിന് സേവ് കിഡ്നി ഫൗണ്ടേഷൻ ഏർപ്പെടുത്തിയ പ്രഥമ 'ഹെൽത്ത് വിജിൽ ' പുരസ്‌കാരത്തിന് ദേശീയ ടെലിവിഷൻ വാർത്താ ചാനലായ എൻ.ഡി.ടി.വിയുടെ കേരള ബ്യൂറോ ചീഫ് സ്നേഹ കോശിയെ തിരഞ്ഞെടുത്തു. അന്ധയും വൃക്കരോഗിയുമായ കൊല്ലം സ്വദേശി ഹലീമ എന്ന പത്തുവയസുകാരിയെക്കുറിച്ചുള്ള റിപ്പോർട്ട് ദേശീയ ശ്രദ്ധയിലെത്തിക്കുകയും, ഹലീമയ്ക്ക് സൗജന്യ വൃക്ക മാറ്റിവയ്ക്കൽ ശസ്ത്രക്രിയയ്‌ക്ക് വഴിയൊരുക്കുകയും ചെയ്തതിലൂടെ പുലർത്തിയ സാമൂഹിക പ്രതിബദ്ധത പരിഗണിച്ചാണ് പുരസ്കാരമെന്ന് സേവ് കിഡ്നി ഫൗണ്ടേഷൻ ചെയർമാൻ ഡോ. പ്രവീൺ നമ്പൂതിരി അറിയിച്ചു.

ജന്മനാലുള്ള അന്ധതയുടെ പരിമിതകളെ അതിജീവിച്ച് പഠനത്തിലും കലാരംഗത്തും മികവു തെളിയിച്ച ഹലീമ എന്ന പത്തുവയസുകാരിയെ വൃക്കരോഗം കീഴ്പ്പെടുത്തിയ വേദനയുടെ കഥയാണ് സ്നേഹ കോശി ലോകത്തിനു മുന്നിൽ അവതരിപ്പിച്ചത്. വൃക്കരോഗം മൂർച്ഛിച്ചതിനെ തുടർന്ന് ആഴ്ചയിൽ മൂന്നു തവണ കൊല്ലത്തു നിന്ന് തിരുവനന്തപുരത്തെത്തി ഡയാലിസിസിന് വിധേയയായിരുന്ന ഹലീമയ്‌ക്ക് ഡോക്ടർമാർ അടിയന്തര വൃക്ക മാറ്റിവയ്ക്കൽ ശസ്ത്രക്രിയ നിർദ്ദേശിച്ചെങ്കിലും, നിർദ്ധന കുടുംബത്തിന് താങ്ങാവുന്നതായിരുന്നില്ല അതിനുള്ള ചെലവും തുടർചികിത്സയുടെ സാമ്പത്തികഭാരവും. മകൾക്കു വേണ്ടി വൃക്ക നൽകാൻ പ്രമേഹരോഗികളായ അച്ഛനമ്മമാർ തയ്യാറായിരുന്നെങ്കിലും, ഹലീമയുടെ ശരീരത്തിന് ഇവരുടെ വൃക്കകൾ സ്വീകാര്യമല്ലെന്ന് ഡോക്ടർമാർ വിധിയെഴുതിയതോടെ അനുയോജ്യമായ വൃക്ക ലഭിക്കുകയെന്നതും പ്രതിസന്ധിയായി.

സാമ്പത്തികസ്ഥിതിയും പ്രതികൂല സാഹചര്യങ്ങളും കാരണം ഹലീമ മരണത്തെ മുഖാമുഖം കണ്ട വേളയിലാണ് സ്നേഹ കോശി ഈ റിപ്പോർട്ട് ദേശീയ മാദ്ധ്യമത്തിലൂടെ പുറത്തുവിട്ടത്. എൻ.ഡി.ടി.വിയുടെ റിപ്പോർട്ട് വഴി ഹലീമയുടെ കഥയറിഞ്ഞ് രാഷ്ട്രപതി ഉൾപ്പെടെ ഉള്ള പ്രമുഖർ വിഷയത്തിൽ ഇടപെടുകയും സുമനസ്സുകൾ സഹായസന്നദ്ധത അറിയിക്കുകയും ചെയ്തു. തുടർന്നാണ് ഹലീമയ്‌ക്ക് സൗജന്യ വൃക്ക ശസ്ത്രക്രിയയ്ക്കും തുടർചികിത്സാ സൗകര്യങ്ങൾക്കും വഴിയൊരുങ്ങിയത്. ശസ്ത്രക്രിയാനന്തരം ആരോഗ്യവതിയായി സ്കൂളിൽ പോയിത്തുടങ്ങിയ ഹലീമ ഇക്കഴിഞ്ഞ വൃക്കദിനത്തിൽ സേവ് കിഡ്നി ഫൗണ്ടേഷൻ കൊല്ലത്ത് സംഘടിപ്പിച്ച പരിപാടിയിൽ കലാപരിപാടി അവതരിപ്പിച്ചിരുന്നു.

വൃക്കരോഗ അവബോധ പ്രചരണരംഗത്തും വൃക്കരോഗികളുടെ ക്ഷേമപ്രവർത്തനങ്ങളിലും സജീവമായ സേവ് കിഡ്നി ഫൗണ്ടേഷൻ ഇതാദ്യമായാണ് മാദ്ധ്യമരംഗത്തെ സാമൂഹിക പ്രതിബദ്ധതയ്‌ക്ക് അഖിലേന്ത്യാ തലത്തിൽ പുരസ്കാരം ഏർപ്പെടുത്തുന്നത്. പ്രഥമ പുരസ്കാരം ഏപ്രിലിൽ സംഘടിപ്പിക്കുന്ന വിപുലമായ ചടങ്ങിൽ സമ്മാനിക്കുമെന്ന് ഡോ. പ്രവീൺ നമ്പൂതിരി പറഞ്ഞു. 

Readers Comment

Add a Comment