Forecast Weather using OpenWeatherMap with PHP

Kerala

  • Wednesday 9:56 pm
  • 24th June, 2026
  • Overcast Clouds
24.92°C24.92°C
  • Humidity: 89 %
  • Wind: 0.61 km/h

Breaking News

  • തൃശ്ശൂർ മുപ്ലിയത്ത് അതിഥി തൊഴിലാളികൾ ഏറ്റുമുട്ടി,ആറുവയസ്സുകാരൻ വെട്ടേറ്റു മരിച്ചു
  • രാഹുലിന് വീണ്ടും'മോദി' പരാമര്‍ശ കുരുക്ക്; മാനനഷ്ടക്കേസിൽ പാറ്റ്ന കോടതിയിൽ ഏപ്രിൽ 12 ന് ഹാജരാകണം, നോട്ടീസ്
  • ലക്ഷദ്വീപ് എം പി മുഹമ്മദ് ഫൈസലിൻ്റെ അയോഗ്യത പിൻവലിച്ചു, ലോക്സഭാ  സെക്രട്ടറിയേറ്റ് ഉത്തരവിറക്കി
i2i News Trivandrum,life,no smoking day,british heart foundation,i2inews

ഇന്ന് ലോകമെമ്പാടും പുകവലി വിരുദ്ധ ദിനമായി ആചരിക്കുന്നു. 1984 ൽ ബ്രിട്ടീഷ് ഹാർട്ട് ഫൗണ്ടേഷനാണ് ഇത്തരത്തിലൊരു കാമ്പയിന് തുടക്കമിട്ടത്. പുകവലി ഉപേക്ഷിക്കാനും, പുകവലിയുടെ ദൂഷ്യവശങ്ങളെക്കുറിച്ച് പൊതുജനങ്ങളിൽ അവബോധം സൃഷ്ടിക്കാനുമാണ് ഇത്തരത്തിലൊരു കാമ്പയിന് തുടക്കം കുറിച്ചത്. 

ഒരു മിനുട്ടിൽ വിറ്റുപോകുന്ന പത്ത് ദശലക്ഷം സിഗരറ്റുകൾ തന്നെയാണ് പുകയിലയുടെ പ്രചാരത്തിന്റെ തെളിവ്. ഇത് ഉയർത്തുന്ന ആരോഗ്യപ്രശ്നത്തെക്കുറിച്ച് അറിയാമെങ്കിലും അത് ഉപേക്ഷിക്കുവാൻ നമ്മുടെ സമൂഹത്തിന് പലപ്പോഴും സാധിക്കാറില്ല. ഓരോ എട്ടു സെക്കന്റിലും ഒരാൾ വീതം ഇതുമൂലം മരിച്ചു വീഴുന്നു. ഇങ്ങനെ പോകുകയാണെങ്കിൽ 2030 ആവുമ്പോഴേക്കും 1.9 ബില്യൺ ആയി ഇത് വർധിക്കും.

ലോകത്ത് 1.1 ബില്യൺ ജനങ്ങൾ പുകവലിക്കുന്നുണ്ടെന്നാണ് പഠനങ്ങൾ സൂചിപ്പിക്കുന്നത്. ഇന്ത്യയിലെ കണക്കുകൾ നോക്കുകയാണെങ്കിൽ ഏകദേശം 12 കോടി ജനങ്ങൾ പുകവലിക്കുന്നുണ്ടെന്നാണ് കണക്കുകൾ  പറയുന്നത്. ഇതിൽ 37 % പുരുഷന്മാരും 5 % സ്ത്രീകളുമാണ്. ലോകത്താകമാനം നടക്കുന്ന 12 % ഹൃദ്രോഗമരണങ്ങൾക്കും കാരണമാകുന്നത് ഈ പുകയില തന്നെയാണ്. പുകയിലയുടെ ഉപയോഗവും പുകവലിയും തന്നെയാണ് ഇതിനു പിന്നിൽ. 

പുകവലി ഹ‍ൃദയാഘാതം, പക്ഷാഘാതം, കാന്‍സര്‍ തുടങ്ങിയ രോഗങ്ങളുടെ പ്രധാന കാരണമായി ചൂണ്ടി കാണിക്കപ്പെടുന്നു. പുകയിലയിലൂടെ ഉത്പാദിപ്പിക്കപ്പെടുന്ന 7000ല്‍ പര‍ം രാസവസ്തുക്കള്‍ ആരോഗ്യത്തിന് ഏറെ ഹാനികരമാണ്. ഒരിക്കല്‍ ഇവ ശരീരത്തില്‍ പ്രവേശിച്ചു കഴിഞ്ഞാല്‍ പ്രധാന ആന്തരിക അവയവങ്ങളെയും അവയുടെ പ്രവര്‍ത്തനങ്ങളെയു‍ം ഇവ ബാധിക്കും.

നാലായിരത്തോളം കെമിക്കലുകളും കാർബൺ മോണോക്‌സൈഡ് അടക്കം 150 ലധികം മാരകവിഷങ്ങളുമാണ് പുകവലിക്കാർ സമൂഹത്തിന് സംഭാവന ചെയ്യുന്നത്. രണ്ടു മാസത്തിനും അഞ്ചുവയസ്സിനും ഇടയിലുള്ള 38 % കുഞ്ഞുങ്ങൾ വീടുകളിലെ പാസിവ് സ്മോക്കിങ്ങിന്റെ ഇരകളാണെന്നാണ് പഠനങ്ങൾ പറയുന്നത്. പുകവലിക്കാരുമായുള്ള സഹവാസം കുറയ്ക്കുക, പൊതുഇടങ്ങളിലെ പുകവലി നിരോധന നിയമം കർശനമാക്കുക തുടങ്ങിയവയാണ് നിഷ്ക്രിയ പുകവലിയെ തടയാനുള്ള ഒരേയൊരു മാർഗം.

Readers Comment

Add a Comment