Forecast Weather using OpenWeatherMap with PHP

Kerala

  • Thursday 5:15 am
  • 24th September, 2026
  • Overcast Clouds
24.27°C24.27°C
  • Humidity: 91 %
  • Wind: 1.23 km/h

Breaking News

  • തൃശ്ശൂർ മുപ്ലിയത്ത് അതിഥി തൊഴിലാളികൾ ഏറ്റുമുട്ടി,ആറുവയസ്സുകാരൻ വെട്ടേറ്റു മരിച്ചു
  • രാഹുലിന് വീണ്ടും'മോദി' പരാമര്‍ശ കുരുക്ക്; മാനനഷ്ടക്കേസിൽ പാറ്റ്ന കോടതിയിൽ ഏപ്രിൽ 12 ന് ഹാജരാകണം, നോട്ടീസ്
  • ലക്ഷദ്വീപ് എം പി മുഹമ്മദ് ഫൈസലിൻ്റെ അയോഗ്യത പിൻവലിച്ചു, ലോക്സഭാ  സെക്രട്ടറിയേറ്റ് ഉത്തരവിറക്കി
i2i News Trivandrum

സംസ്ഥാനത്തെ മുഴുവന്‍ അതിഥി തൊഴിലാളികളെയും ആവാസ് അഷ്വറന്‍സ് പദ്ധതിയില്‍ അംഗങ്ങളാക്കുന്നതിനായി ആരംഭിച്ച സ്പെഷ്യല്‍ ഡ്രൈവിലൂടെ പുതുതായി അംഗങ്ങളായത് 29,190 പേര്‍. അതിഥി തൊഴിലാളികള്‍ക്ക് സര്‍ക്കാര്‍ ആശുപത്രികളിലൂടെ സൗജന്യ ചികിത്സ ലഭ്യമാക്കുന്നതിനായി ആരംഭിച്ച പദ്ധതിയില്‍ നിലവില്‍ നാലു ലക്ഷത്തിലധികം അംഗങ്ങളുണ്ട്.

കോട്ടയം, എറണാകുളം, തൃശൂര്‍, പാലക്കാട് ജില്ലകള്‍ ഉള്‍പ്പെടുന്ന എറണാകുളം റീജിയനില്‍ 12,697 പേരും തിരുവനന്തപുരം, കൊല്ലം, പത്തനംതിട്ട, ആലപ്പുഴ ജില്ലകള്‍ ഉള്‍പ്പെടുന്ന കൊല്ലം റീജിയണില്‍ 10,355 പേരും മലപ്പുറം, കോഴിക്കോട്, കണ്ണൂര്‍ ജില്ലകള്‍ ഉള്‍പ്പെടുന്ന കോഴിക്കോട് റീജിയണില്‍ 6,436 പേരും സ്പെഷ്യല്‍ ഡ്രൈവിലൂടെ ആവാസ് പദ്ധതിയില്‍ പുതുതായി അംഗങ്ങളായി. ഇടുക്കി, വയനാട്, കാസര്‍കോഡ് ജില്ലകളിലെ അതിഥി തൊഴിലാളികള്‍ക്കായി ഈ മാസം മുതല്‍ പ്രത്യേക ഡ്രൈവ് നടത്തും.

Readers Comment

Add a Comment