Breaking News
- തൃശ്ശൂർ മുപ്ലിയത്ത് അതിഥി തൊഴിലാളികൾ ഏറ്റുമുട്ടി,ആറുവയസ്സുകാരൻ വെട്ടേറ്റു മരിച്ചു
- രാഹുലിന് വീണ്ടും'മോദി' പരാമര്‍ശ കുരുക്ക്; മാനനഷ്ടക്കേസിൽ പാറ്റ്ന കോടതിയിൽ ഏപ്രിൽ 12 ന് ഹാജരാകണം, നോട്ടീസ്
- ലക്ഷദ്വീപ് എം പി മുഹമ്മദ് ഫൈസലിൻ്റെ അയോഗ്യത പിൻവലിച്ചു, ലോക്സഭാ സെക്രട്ടറിയേറ്റ് ഉത്തരവിറക്കി
Your Comment Added Successfully!

കൊറോണ വൈറസ് സംസ്ഥാനത്ത് ഭീതിയുളവാക്കുന്ന പശ്ചാത്തലത്തിൽ ഏഴാം ക്ലാസ് വരെയുള്ള പരീക്ഷകൾ റദ്ധാക്കി. ചൊവ്വാഴ്ച ചേര്‍ന്ന പ്രത്യേക മന്ത്രിസഭാ യോഗത്തിലാണ് ഇതുസംബന്ധിച്ച് തീരുമാനമെടുത്തത്. ഏഴാം ക്ലാസുവരെയുള്ള അധ്യായനമോ പരീക്ഷയോ ഈ മാസം നടക്കില്ല. അംഗനവാടികള്‍ക്കും അവധി ബാധകമായിരിക്കും. ഇതിനൊപ്പം കോളേജുകളിലും റെഗുലര്‍ ക്ലാസുകള്‍ ഉണ്ടായിരിക്കില്ല. എന്നാല്‍ സര്‍വകലാശാല പരീക്ഷകള്‍ക്ക് മാറ്റമില്ല.
സംസ്ഥാനത്തെ നിലവിലെ സാഹചര്യവും രോഗപ്രതിരോധ പ്രവര്‍ത്തനങ്ങളും അടിയന്തര മന്ത്രിസഭായോഗം വിശദമായി പരിഗണിച്ചു. ഉത്സവങ്ങള്‍, കൂട്ട പ്രാര്‍ഥനകള്‍, മറ്റ് മതപരമായ ചടങ്ങുകള്‍, ജനങ്ങള്‍ കൂട്ടം ചേരുന്ന പരിപാടികള്‍ എന്നിവ പൂര്‍ണ്ണമായും ഒഴിവാക്കാനാണ് സര്‍ക്കാര്‍ ആഹ്വാനം ചെയ്യുന്നത്. മാര്‍ച്ച് മാസത്തില്‍ സംസ്ഥാന സര്‍ക്കാര്‍ സംഘടിപ്പിക്കുന്ന എല്ലാ പൊതുപരിപാടികളും റദ്ദാക്കാനും മന്ത്രിസഭാ യോഗത്തില്‍ തീരുമാനമെടുത്തു.