Forecast Weather using OpenWeatherMap with PHP

Kerala

  • Friday 6:20 am
  • 25th September, 2026
  • Overcast Clouds
24.25°C24.25°C
  • Humidity: 94 %
  • Wind: 0.98 km/h

Breaking News

  • തൃശ്ശൂർ മുപ്ലിയത്ത് അതിഥി തൊഴിലാളികൾ ഏറ്റുമുട്ടി,ആറുവയസ്സുകാരൻ വെട്ടേറ്റു മരിച്ചു
  • രാഹുലിന് വീണ്ടും'മോദി' പരാമര്‍ശ കുരുക്ക്; മാനനഷ്ടക്കേസിൽ പാറ്റ്ന കോടതിയിൽ ഏപ്രിൽ 12 ന് ഹാജരാകണം, നോട്ടീസ്
  • ലക്ഷദ്വീപ് എം പി മുഹമ്മദ് ഫൈസലിൻ്റെ അയോഗ്യത പിൻവലിച്ചു, ലോക്സഭാ  സെക്രട്ടറിയേറ്റ് ഉത്തരവിറക്കി
i2i News Trivandrum,life,walk to wellness,womens day,i2inews

ലോക വനിതാദിനമായ ഞായറാഴ്ച മ്യൂസിയം കാമ്പസില്‍ നടക്കുന്ന വാക് ടു വെല്‍നസ്- ഫിറ്റ്‌നെസ് പ്രോഗ്രാമിലേക്ക് ഇനിയും രജിസ്റ്റര്‍ ചെയ്യാത്തവര്‍ക്കായി ഇന്നുകൂടി സമയം! പ്രമുഖ വെല്‍നസ് ആന്‍ഡ് ബ്യൂട്ടി ബ്രാന്‍ഡ് ആയ ഡി ആന്‍ഡ് എ സംഘടിപ്പിക്കുന്ന പരിപാടിയില്‍ ആദ്യം രജിസ്റ്റര്‍ ചെയ്യുന്ന 250 സ്ത്രീകള്‍ക്ക് ഡി ആന്‍ഡ് എയുടെ വിവിധ ഫിറ്റ്‌നെസ്,  പാക്കേജുകള്‍ ആകര്‍ഷകമായ ഇളവുകളോടെയും മറ്റ് ആനുകൂല്യങ്ങളോടെയും സ്വീകരിക്കാനാവസരം ലഭിക്കും.

ആധുനിക വനിത, ആരോഗ്യമുള്ള വനിത എന്ന ആശയം അടിസ്ഥാനമാക്കി മ്യൂസിയം ബാന്‍ഡ് സ്റ്റാന്‍ഡിനു സമീപം ഞായറാഴ്ച രാവിലെ ഏഴു മുതല്‍ ഒരു മണിക്കൂര്‍ ദൈര്‍ഘ്യമുള്ള വാക് ടു വെല്‍നസ് പരിപാടിയില്‍, പ്രമുഖ ഫിറ്റ്‌നെസ് ട്രെയിനര്‍മാരായ ദീപയ്ക്കും അരുണയ്ക്കുമൊപ്പം പ്രഭാത നടത്തത്തിനു  പുറമെ യോഗ പരിശീലനം,  ആരോഗ്യരക്ഷയ്ക്ക് സ്വീകരിക്കേണ്ട ദൈനംദിന മാര്‍ഗങ്ങള്‍ എന്നിവയില്‍ വിദഗ്ദ്ധ നിര്‍ദ്ദേശങ്ങള്‍ സ്വീകരിക്കാനും അവസരം ലഭിക്കും. ആരോഗ്യത്തിലൂടെ സൗന്ദര്യമെന്ന സന്ദേശമുയര്‍ത്തുന്ന പരിപാടി കൗൺസിൽ ഓഫ് ലയൺ ഡിസ്ട്രിക്ട് 318  A  പ്രിസിഡന്റ് എലിസബത്ത് ജോർജ് കോടിയിൽ ഉദ്ഘാടനം ചെയ്യും .

ചിട്ടയില്ലാത്ത ഭക്ഷണക്രമം, വ്യായാമരാഹിത്യം, മാനസിക സംഘര്‍ഷം ലഘൂകരിക്കാന്‍ മാര്‍ഗങ്ങളില്ലാത്ത സാഹചര്യം തുടങ്ങിയവയാണ് സ്ത്രീകളിലെ ആരോഗ്യപ്രശ്‌നങ്ങള്‍ക്ക് പ്രധാന കാരണങ്ങളെന്നു തിരിച്ചറിഞ്ഞാണ് വനിതാ ദിനത്തോടനുബന്ധിച്ച് ഡി ആന്‍ഡ് എയുടെ നേതൃത്വത്തില്‍ ഇത്തരമൊരു പരിപാടി. ഇതോടനുബന്ധിച്ചു തന്നെ വെയിറ്റ് റിഡക്ഷൻ , ഫിഗർ കറക്ഷന്‍,  യോഗ, ജിം, സ്റ്റീം തെറാപ്പി, ബ്യൂട്ടി സര്‍വീസസ് എന്നിവ ഉള്‍പ്പെടുത്തി മൂന്നു മാസം മുതല്‍ ആറു മാസം വരെ കാലദൈര്‍ഘ്യമുള്ള പ്രത്യേക ഫിറ്റ്‌നെസ് ആന്‍ഡ് ബ്യൂട്ടി പാക്കേജുകളും ഡി ആന്‍ഡ് എ ആവിഷ്‌കരിച്ചിട്ടുണ്ട്.

പ്രസവാനനന്തരം രൂപപ്പെടുന്ന അമിത വണ്ണം ശാസ്ത്രീയ വ്യായാമരീതികളിലൂടെയും, ആരോഗ്യകരമായ ഭക്ഷണക്രമത്തിലൂടെയും കുറച്ച് ശരീരസൗന്ദര്യം വീണ്ടെടുക്കുന്നതിനുള്ള  പോസ്റ്റ് നേറ്റല്‍ പാക്കേജ്, വിവാഹത്തിന് മൂന്നു മാസം മുമ്പു മുതല്‍ ശാരീരികാരോഗ്യം മെച്ചപ്പെടുത്തുന്നതിനുള്ള വെയിറ്റ് റിഡക്ഷൻ , മാനസിക സംഘര്‍ഷം കുറയ്ക്കുന്നതിനുള്ള യോഗ എന്നിവ തൊട്ട് ബ്രൈഡല്‍  മേക്കപ്പ് വരെയുള്ള പ്രീ ബ്രൈഡല്‍ പാക്കേജ് എന്നിവയ്ക്കും കവടിയാര്‍ നര്‍മ്മദയ്ക്ക് എതിര്‍വശം ബ്രാഹ്മിന്‍സ് കോളനിയിലെ ഹൗസ് നമ്പര്‍ എ- 7 ല്‍ പ്രവര്‍ത്തിക്കുന്ന ഡി ആന്‍ഡ് എ വെല്‍നസ് ആന്‍ഡ് ബ്യൂട്ടി സെന്ററില്‍ സൗകര്യമുണ്ടാകും.

വീട്ടമ്മമാര്‍ക്കും ഉദ്യോഗസ്ഥകള്‍ക്കും കൗമാരപ്രായക്കാര്‍ക്കും സൗകര്യപൂര്‍വം തിരഞ്ഞെടുക്കാവുന്ന സമയക്രമങ്ങളില്‍ ഓരോരുത്തരുടെയും പ്രായവും ശരീരഘടനയും അനുസരിച്ചുള്ള പരിശീലനരീതികളായിരിക്കും അവലംബിക്കുക. ശരീരത്തിന് സമ്പൂര്‍ണ ആരോഗ്യം ഉറപ്പാക്കുന്ന പരിശീലന പരിപാടികളിലൂടെ ശരീരഘടനയുടെ സ്വാഭാവിക സൗന്ദര്യം വീണ്ടെടുക്കാന്‍ വനിതകളെ പ്രേരിപ്പിക്കുകയെന്ന ലക്ഷ്യവുമായാണ് വനിതാ ദിനത്തിലെ വാക് ടു വെല്‍നസ്- ഫിറ്റ്‌നെസ് പരിപാടി. നാളെ മ്യൂസിയത്തിലെ പ്രഭാതനടത്തം നിങ്ങളുടെ ആരോഗ്യ സങ്കല്പം മാറ്റിമറിച്ചേക്കും. ഇപ്പോള്‍ത്തന്നെ രജിസ്റ്റര്‍ ചെയ്യൂ.9995266042 ,04712431144 . വാക് ടു വെല്‍നസിന്റെ മീഡിയ പാർട്ണർ ഐ ടു ഐ ന്യൂസാണ് .

ആദ്യം രജിസ്റ്റര്‍ ചെയ്യുന്ന 250 സ്ത്രീകള്‍ക്ക് ഡി ആന്‍ഡ് എ ഫിറ്റ്‌നെസ് ആന്‍ഡ് ബ്യൂട്ടി പാക്കേജുകള്‍ക്ക് സവിശേഷ ആനുകൂല്യം. വിളിക്കൂ: 9995266042, 04712431144 .

Readers Comment

Add a Comment