Forecast Weather using OpenWeatherMap with PHP

Kerala

  • Sunday 3:04 pm
  • 9th August, 2026
  • Light Rain
28.61°C28.61°C
  • Humidity: 75 %
  • Wind: 3.26 km/h

Breaking News

  • തൃശ്ശൂർ മുപ്ലിയത്ത് അതിഥി തൊഴിലാളികൾ ഏറ്റുമുട്ടി,ആറുവയസ്സുകാരൻ വെട്ടേറ്റു മരിച്ചു
  • രാഹുലിന് വീണ്ടും'മോദി' പരാമര്‍ശ കുരുക്ക്; മാനനഷ്ടക്കേസിൽ പാറ്റ്ന കോടതിയിൽ ഏപ്രിൽ 12 ന് ഹാജരാകണം, നോട്ടീസ്
  • ലക്ഷദ്വീപ് എം പി മുഹമ്മദ് ഫൈസലിൻ്റെ അയോഗ്യത പിൻവലിച്ചു, ലോക്സഭാ  സെക്രട്ടറിയേറ്റ് ഉത്തരവിറക്കി
K K shylaja

അടിയന്തിര ആവശ്യങ്ങൾക്കായി തിരുവനന്തപുരത്തെത്തുന്ന സ്ത്രീകൾ   ഇനിമുതൽ ഒന്ന് സ്വസ്ഥമായി വിശ്രമിക്കാൻ പോലും ഇടമില്ലാതെ കുഴങ്ങേണ്ട. നഗരത്തില്‍ എത്തുന്ന സ്ത്രീകള്‍, പെണ്‍കുട്ടികള്‍, അമ്മമാരോടൊപ്പമുളള 12 വയസുവരെയുളള ആണ്‍കുട്ടികള്‍ എന്നിവര്‍ക്കായി തലസ്ഥാന നഗരിയില്‍ വണ്‍ ഡേ ഹോം ഒരുങ്ങി. ഹോം പ്രവർത്തന സജ്ജമായ വിവരം വനിത ശിശുവികസന വകുപ്പ് മന്ത്രി കെ.കെ. ശൈലജ ടീച്ചര്‍ പ്രഖ്യാപിച്ചു. 
6 ക്യുബിക്കിളും 25 പേര്‍ക്ക് താമസിക്കാവുന്ന ഡോര്‍മിറ്ററിയുമാണ് വണ്‍ ഡേ ഹോമില്‍ സജ്ജമാക്കിയിരിക്കുന്നത്. എയര്‍കണ്ടീഷന്‍ സൗകര്യം, ഡ്രെസിംഗ് റൂം, ടോയിലറ്റുകള്‍, കുടിവെള്ളം എന്നീ സൗകര്യങ്ങള്‍ ഉണ്ടാകും. അശരണരായ വനിതകള്‍ക്ക് മുന്‍ഗണന നല്‍കുന്ന ഈ സ്ഥാപനത്തില്‍ പ്രവേശനത്തിന് അഡ്വാന്‍സ് ബുക്കിംഗ് ഉണ്ടായിരിക്കുന്നതല്ല. പ്രവേശന സമയത്ത് തിരുവനന്തപുരത്ത് എത്തിയതിന്റെ കാരണം ജീവനക്കാരെ ബോധ്യപ്പെടുത്തേണ്ടതും ഒരാള്‍ക്ക് ഒരു ദിവസത്തേക്ക് മാത്രം പ്രവേശനം അനുവദിക്കുന്നതുമാണ്. അഡ്മിഷന്‍ സമയത്ത് ഒറിജിനല്‍ ഐഡി പ്രൂഫ് ഹാജരാക്കേണ്ടതാണ്. അടിയന്തിര സാഹചര്യങ്ങളില്‍ 3 ദിവസം വരെ പ്രവേശനം അനുവദിക്കുന്നതാണ്. 3 ദിവസത്തില്‍ കൂടുതല്‍ താമസം അനുവദനീയമല്ല. 
തിരുവനന്തപുരം തമ്പാനൂര്‍ ബസ് ടെര്‍മിനലിലെ എട്ടാം നിലയിലുള്ള വണ്‍ഡേ ഹോമിന്റെ ഉദ്ഘാടനം മാര്‍ച്ച് ഏഴാം തീയതി ശനിയാഴ്ച രാവിലെ 10 മണിക്ക് മന്ത്രി കെ.കെ. ശൈലജ ടീച്ചര്‍ നിർവഹിക്കും.

Readers Comment

Add a Comment