Forecast Weather using OpenWeatherMap with PHP

Kerala

  • Sunday 11:19 am
  • 9th August, 2026
  • Light Rain
28.01°C28.01°C
  • Humidity: 74 %
  • Wind: 2.76 km/h

Breaking News

  • തൃശ്ശൂർ മുപ്ലിയത്ത് അതിഥി തൊഴിലാളികൾ ഏറ്റുമുട്ടി,ആറുവയസ്സുകാരൻ വെട്ടേറ്റു മരിച്ചു
  • രാഹുലിന് വീണ്ടും'മോദി' പരാമര്‍ശ കുരുക്ക്; മാനനഷ്ടക്കേസിൽ പാറ്റ്ന കോടതിയിൽ ഏപ്രിൽ 12 ന് ഹാജരാകണം, നോട്ടീസ്
  • ലക്ഷദ്വീപ് എം പി മുഹമ്മദ് ഫൈസലിൻ്റെ അയോഗ്യത പിൻവലിച്ചു, ലോക്സഭാ  സെക്രട്ടറിയേറ്റ് ഉത്തരവിറക്കി
i2i News Trivandrum,life,voter id card,bengal,dogs photo,i2inews

വോട്ടര്‍ ഐഡിയിലെ തെറ്റുതിരുത്താൻ അപേക്ഷിച്ചയാള്‍ക്ക് ലഭിച്ചത് നായയുടെ ചിത്രമുള്ള ഐഡി കാര്‍ഡ്. ബംഗാള്‍ സ്വദേശി സുനില്‍ കര്‍മാക്കറിനാണ് വോട്ടര്‍ ഐഡി കാര്‍ഡില്‍ സ്വന്തം ഫോട്ടോയ്ക്ക് പകരം നായയുടെ പടമുള്ള കാർഡ് ലഭിച്ചത്. മുര്‍ഷിദാബാദ് രാംനഗര്‍ സ്വദേശിയായ സുനില്‍ കര്‍മാക്കർ ആദ്യമുണ്ടായിരുന്ന ഐ.ഡി കാര്‍ഡിലെ തെറ്റ് തിരുത്താനായാണ് അപേക്ഷിച്ചത്. ഇത് പ്രകാരം ബുധനാഴ്ച ബ്ലോക്ക് ഡെവലപ്‌മെന്റ് ഓഫീസില്‍ നിന്നും സുനിലിനെ വിളിപ്പിച്ചു. ഐഡി കാര്‍ഡ് വാങ്ങാനെത്തിയ സമയത്താണ് സുനില്‍ കാര്‍ഡില്‍ തൻറെ ഫോട്ടോയ്ക്ക് പകരം അച്ചടിച്ച് വന്നത് നായയുടെ പടമാണെന്ന് കണ്ടത്. ഇക്കാര്യം ചൂണ്ടിക്കാട്ടി ബ്ലോക്ക് ഡെവലപ്‌മെന്റ് ഓഫീസില്‍ പരാതി നൽകുമെന്ന് സുനില്‍ കര്‍മാക്കർ പറഞ്ഞു. അതേസമയം ഇപ്പോള്‍ നല്‍കിയത് അന്തിമവോട്ടര്‍ ഐ.ഡി അല്ലെന്നും ഓണ്‍ലൈനായി അപേക്ഷിച്ചപ്പോള്‍ വന്ന പിഴവാണെന്നും സുനില്‍ കര്‍മാര്‍ക്കറിന് പുതിയ കാര്‍ഡ് അനുവദിക്കുമെന്നും ബ്ലോക്ക് ഡെവലപ്‌മെന്റ് ഓഫീസര്‍ പ്രതികരിച്ചു.

 

 

 

Readers Comment

Add a Comment