Forecast Weather using OpenWeatherMap with PHP

Kerala

  • Friday 2:23 am
  • 26th April, 2024
  • Overcast Clouds
28.82°C28.82°C
  • Humidity: 94 %
  • Wind: 0.89 km/h

Breaking News

  • തൃശ്ശൂർ മുപ്ലിയത്ത് അതിഥി തൊഴിലാളികൾ ഏറ്റുമുട്ടി,ആറുവയസ്സുകാരൻ വെട്ടേറ്റു മരിച്ചു
  • രാഹുലിന് വീണ്ടും'മോദി' പരാമര്‍ശ കുരുക്ക്; മാനനഷ്ടക്കേസിൽ പാറ്റ്ന കോടതിയിൽ ഏപ്രിൽ 12 ന് ഹാജരാകണം, നോട്ടീസ്
  • ലക്ഷദ്വീപ് എം പി മുഹമ്മദ് ഫൈസലിൻ്റെ അയോഗ്യത പിൻവലിച്ചു, ലോക്സഭാ  സെക്രട്ടറിയേറ്റ് ഉത്തരവിറക്കി
i2i News Trivandrum,life,corona virus,bbc,kerala model,i2inews

നിപയെയും കൊറോണയെയും ചെറുത്ത്തോൽപ്പിച്ച കേരളത്തിൻറെ ആരോഗ്യ മേഖലയെ പ്രശംസിച്ച് ബിബിസി. ബിബിസി ഇന്ത്യയുടെ ‘വര്‍ക്ക് ലൈഫ് ഇന്ത്യ’ എന്ന ചര്‍ച്ചയിലാണ് അവതാരകയും അതിഥിയും കേരളത്തെ പ്രശംസിച്ചത്. നിപ, സിക വൈറസുകള്‍ക്കെതിരെയും കേരളം കാര്യക്ഷമമായി പ്രവര്‍ത്തിച്ചതായി ചര്‍ച്ചയില്‍ അവതാരക ദേവിന ഗുപ്ത ചൂണ്ടിക്കാട്ടി. ഇതിൽ നിന്നും എന്താണ് പഠിക്കാനുള്ളതെന്നായിരുന്നു പാനലിസ്റ്റുകളോടുള്ള ദേവിനയുടെ ചോദ്യം. ചൈനീസ് മാധ്യമപ്രവര്‍ത്തക ക്യുയാന്‍ സുന്‍, സുബോധ് റായ്, ഡോ. ഷാഹിദ് ജമാല്‍ എന്നിവരാണ് ചർച്ചയിൽ പങ്കെടുത്തത്. പ്രമുഖ വൈറോളജിസ്റ്റായ ഡോക്ടര്‍ ഷാഹിദ് ജമീലാണ് ഇതിന് മറുപടി നല്‍കിയത്. ആരോഗ്യ മേഖലയില്‍ മുന്നിട്ട് നില്‍ക്കുന്ന സംസ്ഥാനമാണു കേരളം. ആരോഗ്യ മേഖലയിലെ സൗകര്യങ്ങള്‍ വളരെ മികച്ചതാണ്. പ്രാഥമിക ആരോഗ്യ രംഗത്ത് കേരളത്തിൻറെ പ്രവര്‍ത്തനം മികച്ചതാണെന്നും ഡോക്ടര്‍ ചൂണ്ടിക്കാട്ടി. അതേസമയം കേരളത്തിന്‍റെ ആരോഗ്യമേഖലയുടെ പ്രവർത്തനം ശരിയായ ദിശയിലെന്ന് തെളിയിക്കുന്നതാണ് അന്താരാഷ്ട്ര മാധ്യമങ്ങളിൽ കിട്ടുന്ന ശ്രദ്ധയെന്ന് മുഖ്യമന്ത്രി പിണറായി വിജയൻ ഫേസ്ബുക്കിൽ കുറിച്ചു.

Readers Comment

Add a Comment