Forecast Weather using OpenWeatherMap with PHP

Kerala

  • Wednesday 11:17 pm
  • 24th June, 2026
  • Overcast Clouds
24.47°C24.47°C
  • Humidity: 91 %
  • Wind: 0.44 km/h

Breaking News

  • തൃശ്ശൂർ മുപ്ലിയത്ത് അതിഥി തൊഴിലാളികൾ ഏറ്റുമുട്ടി,ആറുവയസ്സുകാരൻ വെട്ടേറ്റു മരിച്ചു
  • രാഹുലിന് വീണ്ടും'മോദി' പരാമര്‍ശ കുരുക്ക്; മാനനഷ്ടക്കേസിൽ പാറ്റ്ന കോടതിയിൽ ഏപ്രിൽ 12 ന് ഹാജരാകണം, നോട്ടീസ്
  • ലക്ഷദ്വീപ് എം പി മുഹമ്മദ് ഫൈസലിൻ്റെ അയോഗ്യത പിൻവലിച്ചു, ലോക്സഭാ  സെക്രട്ടറിയേറ്റ് ഉത്തരവിറക്കി
i2i News Trivandrum,life,single school teacher,strike,i2inews

സംസ്ഥാനത്ത് മാസങ്ങളായി ശമ്പളം ലഭിക്കാത്തതിനെ തുടർന്ന് ഏകാധ്യാപക സ്‌കൂളുകളിലെ  അദ്ധ്യാപകർ സമരത്തില്‍. 340 ഓളം വരുന്ന ഏകാദ്ധ്യാപക വിദ്യാലയങ്ങളിലെ അദ്ധ്യാപകരുടെ ശമ്പളമാണ് മുടങ്ങിക്കിടക്കുന്നത്. വിദ്യാഭ്യാസ വകുപ്പിൻറെ ഭാഗത്തു നിന്ന് വേണ്ട ഇടപെടല്‍ ഉണ്ടായിട്ടില്ലെന്നാണ് അദ്ധ്യാപകരുടെ പരാതി. ആദിവാസി പിന്നോക്കമേഖലകളില്‍ അക്ഷരവെളിച്ചം എത്തിക്കുന്നവരാണ് സംസ്ഥാനത്തെ ഏകാധ്യാപക സ്‌കൂളുകളിലെ അദ്ധ്യാപകർ. അതേസമയം തൊഴില്‍ സുരക്ഷിതത്വവും കൃത്യമായ വേതനവും ആവശ്യപ്പെട്ട് തിരുവനന്തപുരം അമ്പൂരിയില്‍ അഗസ്ത്യാ വിദ്യാലയത്തിലെ അദ്ധ്യാപികയായ ഉഷാമോഹനന്‍ ഉപവാസ സമരത്തിലാണ്. സമരം നാല്‌ ദിവസത്തിലേറെ പിന്നിട്ടിട്ടും വിദ്യാഭ്യാസ വകുപ്പിൻറെ ഭാഗത്തു നിന്നും യാതൊരു വിധ ഇടപെടലുകളും ഉണ്ടായിട്ടില്ലെന്നാണ് ആക്ഷേപം.

Readers Comment

Add a Comment