Forecast Weather using OpenWeatherMap with PHP

Kerala

  • Friday 12:02 am
  • 19th April, 2024
  • Overcast Clouds
26.25°C26.25°C
  • Humidity: 95 %
  • Wind: 0.52 km/h

Breaking News

  • തൃശ്ശൂർ മുപ്ലിയത്ത് അതിഥി തൊഴിലാളികൾ ഏറ്റുമുട്ടി,ആറുവയസ്സുകാരൻ വെട്ടേറ്റു മരിച്ചു
  • രാഹുലിന് വീണ്ടും'മോദി' പരാമര്‍ശ കുരുക്ക്; മാനനഷ്ടക്കേസിൽ പാറ്റ്ന കോടതിയിൽ ഏപ്രിൽ 12 ന് ഹാജരാകണം, നോട്ടീസ്
  • ലക്ഷദ്വീപ് എം പി മുഹമ്മദ് ഫൈസലിൻ്റെ അയോഗ്യത പിൻവലിച്ചു, ലോക്സഭാ  സെക്രട്ടറിയേറ്റ് ഉത്തരവിറക്കി
child abuse

പോക്സോ കേസുകളില്‍ അതിക്രമത്തിനിരയാകുന്ന കുട്ടികളുടെ പേരോ തിരിച്ചറിയാൻ സാധിക്കുന്ന തരത്തിലുള്ള അടയാളങ്ങളോ പുറത്തുവിടുന്നവർക്കെതിരെ കർശന നടപടി സ്വീകരിക്കാൻ നിർദ്ദേശം. ഇരകൾ മരണപ്പെട്ടാലോ, അടുത്ത ബന്ധുവിന്റെ അനുമതി ഉണ്ടെങ്കിലോ പോലും പേര് വെളിപ്പെടുത്തരുതെന്നാണ് സംസ്ഥാന പോലീസ് മേധാവി ലോക്നാഥ് ബെഹ്റ നിർദ്ദേശിക്കുന്നത്. പേരു വെളിപ്പെടുത്തേണ്ട സാഹചര്യം ഉണ്ടായാല്‍ അത് തീരുമാനിക്കാനുള്ള അധികാരം സെഷന്‍സ് ജഡ്ജിനായിരിക്കും.
പത്ര, ദൃശ്യ, സാമൂഹ്യ മാധ്യമങ്ങൾ വഴി ഇരകളുടെ പേരോ അടയാളമോ വെളിപ്പെടുത്തരുതെന്നാണ് നിർദ്ദേശം. നിർദ്ദേശം പാലിക്കാത്ത  ഉദ്യോഗസ്ഥർക്കെതിരെ കടുത്ത അച്ചടക്ക നടപടി സ്വീകരിക്കുമെന്നും പോലീസ് മേധാവി അറിയിച്ചു. പോക്സോ പ്രകാരമുള്ള കുറ്റകൃത്യങ്ങള്‍, ഇന്ത്യന്‍ ശിക്ഷാ നിയമം 376, 376 എ, ബി, സി, ഡി, ഡി എ, ഡി ബി, ഇ,  376 ഇ വകുപ്പുകള്‍ പ്രകാരമുള്ള കുറ്റകൃത്യങ്ങള്‍ എന്നിവയുമായി ബന്ധപ്പെട്ടുള്ള പ്രഥമവിവര റിപ്പോര്‍ട്ട് പ്രസിദ്ധീകരിക്കാൻ പാടില്ലെന്നാണ് നിർദ്ദേശം. ഇതുമായി ബന്ധപ്പെട്ട മറ്റ് അടയാളങ്ങൾ ഉദ്യോഗസ്ഥർ സീൽ ചെയ്ത് സൂക്ഷിക്കേണ്ടതാണെന്നും ബെഹ്‌റ അറിയിച്ചു. 

 

Readers Comment

Add a Comment