Forecast Weather using OpenWeatherMap with PHP

Kerala

  • Thursday 5:16 am
  • 24th September, 2026
  • Overcast Clouds
24.27°C24.27°C
  • Humidity: 91 %
  • Wind: 1.23 km/h

Breaking News

  • തൃശ്ശൂർ മുപ്ലിയത്ത് അതിഥി തൊഴിലാളികൾ ഏറ്റുമുട്ടി,ആറുവയസ്സുകാരൻ വെട്ടേറ്റു മരിച്ചു
  • രാഹുലിന് വീണ്ടും'മോദി' പരാമര്‍ശ കുരുക്ക്; മാനനഷ്ടക്കേസിൽ പാറ്റ്ന കോടതിയിൽ ഏപ്രിൽ 12 ന് ഹാജരാകണം, നോട്ടീസ്
  • ലക്ഷദ്വീപ് എം പി മുഹമ്മദ് ഫൈസലിൻ്റെ അയോഗ്യത പിൻവലിച്ചു, ലോക്സഭാ  സെക്രട്ടറിയേറ്റ് ഉത്തരവിറക്കി
stop domestic violence


അന്താരാഷ്ട്ര വനിതാ ദിനത്തോടനുബന്ധിച്ച് നടക്കുന്ന വനിതാ വാരാചരണത്തിന്റെ ഭാഗമായി നാളെ "സ്ത്രീകള്‍ നേരിടുന്ന വെല്ലുവിളികളും ഗാര്‍ഹിക പീഡനവും വര്‍ത്തമാനകാല സാഹചര്യത്തില്‍' എന്ന വിഷയത്തിൽ സെമിനാർ നടക്കും. സംസ്ഥാന വനിത ശിശുവികസന വകുപ്പിന്റെ നേതൃത്വത്തില്‍ നടക്കുന്ന സെമിനാർ ക്രൈംബ്രാഞ്ച് ഐ.ജി. എസ്. ശ്രീജിത്ത് ഐ.പി.എസ് നയിക്കും. മാർച്ച് ഒന്ന് മുതൽ നടത്തി വന്നിരുന്ന വിവിധ പരിപാടികളുടെ ഭാഗമായാണ് വാരാചരണത്തിന്റെ നാലാം ദിനമായ നാളെ സെമിനാർ നടക്കുന്നത്. 


രാവിലെ 10.30ന് വെള്ളയമ്പലം ജൂബിലി മെമ്മോറിയല്‍ അനിമേഷന്‍ സെന്ററില്‍ നടക്കുന്ന സെമിനാർ സംസ്ഥാന ആരോഗ്യ സാമൂഹ്യനീതി വനിത ശിശുവികസന വകുപ്പ് മന്ത്രി കെ.കെ. ശൈലജ ടീച്ചര്‍ ഉത്‌ഘാടനം ചെയ്യും. ഉത്‌ഘാടനത്തിന് ശേഷം ഡെയില്‍ വ്യൂ ഷെല്‍ട്ടര്‍ ഹോമിലെ അന്തേവാസികളില്‍ വിജയകരമായി സ്വയംതൊഴില്‍ പരിശീലനം പൂര്‍ത്തിയാക്കിയ തിരഞ്ഞെടുത്തവർക്ക് മന്ത്രി ശൈലജ ടീച്ചര്‍ തയ്യല്‍ മെഷീന്‍ വിതരണം ചെയ്യും. എൻജിഓകൾ മുഖേനെ സംസ്ഥാനത്തെ വിവിധ ജില്ലകളിൽ നടക്കാനിരിക്കുന്ന പരിപാടിക്കാണ് തിരുവനന്തപുരം വെള്ളയമ്പലത്തിൽ തിരിതെളിയുന്നത്. 

 

Readers Comment

Add a Comment