Forecast Weather using OpenWeatherMap with PHP

Kerala

  • Wednesday 9:59 pm
  • 24th June, 2026
  • Overcast Clouds
24.92°C24.92°C
  • Humidity: 89 %
  • Wind: 0.61 km/h

Breaking News

  • തൃശ്ശൂർ മുപ്ലിയത്ത് അതിഥി തൊഴിലാളികൾ ഏറ്റുമുട്ടി,ആറുവയസ്സുകാരൻ വെട്ടേറ്റു മരിച്ചു
  • രാഹുലിന് വീണ്ടും'മോദി' പരാമര്‍ശ കുരുക്ക്; മാനനഷ്ടക്കേസിൽ പാറ്റ്ന കോടതിയിൽ ഏപ്രിൽ 12 ന് ഹാജരാകണം, നോട്ടീസ്
  • ലക്ഷദ്വീപ് എം പി മുഹമ്മദ് ഫൈസലിൻ്റെ അയോഗ്യത പിൻവലിച്ചു, ലോക്സഭാ  സെക്രട്ടറിയേറ്റ് ഉത്തരവിറക്കി
i2i News TrivandrumLife,devananda,classroom,i2inews

വാക്കനാട് സരസ്വതി വിദ്യാനികേതൻ സ്കൂളിലെ ഒന്നാം ക്ലാസ് മുറിക്ക് ഇനി പേര് ദേവനന്ദ.കൊല്ലം ഇത്തിക്കരയാറ്റിൽ മുങ്ങി മരിച്ചനിലയിൽ കണ്ടെത്തിയ ദേവനന്ദയുടെ സ്മരണാർത്ഥമാണ് കുട്ടി പഠിച്ചിരുന്ന  ക്ലാസ് മുറിക്ക് പേര് ഇട്ടത്.ഒന്നാം സ്റ്റാൻഡേർഡിന് ആകെ ഒരു ഡിവിഷനാണുള്ളത്.തിങ്കളാഴ്ച്ച നടന്ന അനുസ്‌മരണ ചടങ്ങിലാണ് സ്‌കൂൾ രക്ഷാധികാരി വിജയകുമാർ ഈ കാര്യം പ്രഖ്യാപിച്ചത്.സ്‌കൂൾ പ്രിൻസിപ്പൽ ഗീതാകുമാരിയും,ഒന്നാം ക്ലാസ്സിലെ 50 കുട്ടികളും ചടങ്ങിൽ പങ്കെടുക്കുകയും ഉണ്ടായി. അതിനോടൊപ്പം പരിസ്ഥിതി ദിനമായ ജൂൺ അഞ്ചിന് ദേവനന്ദ നട്ട മരം ഓർമ്മക്കായി അധ്യാപകർ സംരക്ഷിക്കാനും തീരുമാനമിട്ടു. 

ദേവനന്ദ കണ്ണെത്താ ദൂരത്തേക്ക് പോയി എന്ന സത്യാവസ്ഥ ഇപ്പോഴും ആർക്കും ഉൾകൊള്ളാൻ പറ്റിയിട്ടില്ല.ഒരു നാട് മുഴുവൻ ഒന്നിച്ച് നിന്നിട്ടും അവളെ രക്ഷിക്കാൻ സാധിച്ചില്ല എന്നു മാത്രമല്ല സംശയങ്ങൾ ഉളവാക്കുന്ന ദുരൂഹ സാഹചര്യങ്ങൾ നിലനിൽക്കെ ഇതൊരു സാധാരണ മരണമായി കണക്കാക്കാൻ ആർക്കും സാധിക്കുകയുമില്ല.അതിനാൽ തന്നെ സർക്കാർ പൂർണ അന്വേഷണം നടത്തുമെന്നും അറിയിച്ചിട്ടുണ്ട്.

Readers Comment

Add a Comment