Forecast Weather using OpenWeatherMap with PHP

Kerala

  • Sunday 7:22 pm
  • 9th August, 2026
  • Overcast Clouds
23.85°C23.85°C
  • Humidity: 94 %
  • Wind: 1 km/h

Breaking News

  • തൃശ്ശൂർ മുപ്ലിയത്ത് അതിഥി തൊഴിലാളികൾ ഏറ്റുമുട്ടി,ആറുവയസ്സുകാരൻ വെട്ടേറ്റു മരിച്ചു
  • രാഹുലിന് വീണ്ടും'മോദി' പരാമര്‍ശ കുരുക്ക്; മാനനഷ്ടക്കേസിൽ പാറ്റ്ന കോടതിയിൽ ഏപ്രിൽ 12 ന് ഹാജരാകണം, നോട്ടീസ്
  • ലക്ഷദ്വീപ് എം പി മുഹമ്മദ് ഫൈസലിൻ്റെ അയോഗ്യത പിൻവലിച്ചു, ലോക്സഭാ  സെക്രട്ടറിയേറ്റ് ഉത്തരവിറക്കി
Hunger free kerala inauguration

വിശന്ന് പൊരിഞ്ഞ്‌ വരുമ്പോൾ നല്ല ചൂട് ചോറിന്റെയും കിടിലൻ മീൻകറിയുടെയും സാമ്പാറിന്റെയും മോര് കാച്ചിയതിന്റെയും ഒക്കെ മണമടിച്ചാലോ...? നേരെ കേറി കഴിച്ചേക്കാം എന്ന് വിചാരിക്കുമ്പോൾ കൈയ്യിൽ പൈസ ഇല്ലെന്ന് തിരിച്ചറിഞ്ഞ് നിരാശയോടെ വിശന്ന വയറുമായി തിരിഞ്ഞ് നടക്കേണ്ടി വന്നിട്ടുണ്ടോ? എന്നാൽ അത്തരമൊരു സാഹചര്യത്തിലാണെങ്കിലും ഈ ഹോട്ടലിൽ ധൈര്യമായിട്ട് കേറാം, സൗജന്യമായി വയറു നിറയെ ഊണ് കഴിക്കാം. പക്ഷെ ഒരു കാര്യം, നാളെ  കൈയ്യിൽ പൈസ ഉണ്ടാകുന്ന സമയത്ത് ഒരാൾക്ക് കൂടി ഭക്ഷണം പങ്കുവെക്കാനും വാങ്ങിനൽകാനും നിങ്ങൾക്കും  മനസുണ്ടാകണം. ഒരുപാട് പണമൊന്നും വേണ്ട ഈ ഹോട്ടലിലെ ഒരു ഊണിന് വെറും ഇരുപത്തിയഞ്ച് രൂപ മാത്രം മതി...
വിശപ്പ് രഹിത കേരളം പദ്ധതിയുടെ ഭാഗമായി ഇന്നലെ ആദ്യ ജനകീയ ഹോട്ടൽ ആലപ്പുഴയിലെ മണ്ണഞ്ചേരിയിൽ തുറന്നപ്പോൾ ജനങ്ങൾ ഇരുകൈയ്യും നീട്ടിയാണ് ഹോട്ടലിനെ സ്വീകരിച്ചത്. നന്നായി വേവിച്ച കപ്പയും നാവിൽ പടർന്നു കേറുന്ന എരിവുള്ള ചൂരക്കറിയും ധനമന്ത്രി തോമസ് ഐസക്ക് തന്നെ വിളമ്പിക്കൊടുത്ത് എല്ലാവരെയും ഊട്ടി. ഉത്‌ഘാടനത്തിന് എത്തിയവരെല്ലാം കൊതിയോടെ ഭക്ഷണം കഴിച്ചു. ''ഇത് എല്ലാദിവസവും സൗജന്യമായി കിട്ടുമെന്ന് കരുതേണ്ട. ഊണ് പണമില്ലെങ്കിലും വന്നു കഴിക്കാം'' വിളമ്പുന്നതിനിടെ മന്ത്രി കമന്റ് പാസ്സാക്കി. മണ്ണഞ്ചേരിയിലേത് പോലെ ഓണത്തിന് മുൻപ് ആയിരം ജനകീയ ഹോട്ടലുകൾ തുറക്കുമെന്നാണ് സർക്കാർ പ്രഖ്യാപനം. മണ്ണഞ്ചേരിയിലെ ആദ്യ ജനകീയ ഹോട്ടലിലേക്ക് ഭക്ഷണം പാകംചെയ്ത് എത്തിക്കുന്നത് പി കൃഷ്ണപിള്ള സ്മാരക ട്രസ്റ്റിന്റെ ജനകീയ അടുക്കളയില്‍നിന്നാണ്.
25 രൂപയുടെ ഊണിനൊപ്പം മീന്‍ചാറ്, സാമ്പാര്‍, മോര്, തോരന്‍, അച്ചാര്‍ എന്നിവയുണ്ടാകും. പണം നല്‍കാനില്ലാത്തവര്‍ക്ക് സൗജന്യമായി ഊണ് കഴിക്കാം. ഇതിനായി ഹോട്ടലിലെ ബോര്‍ഡില്‍നിന്ന് ഷെയര്‍ മീല്‍സ് ടോക്കണ്‍ എടുത്ത് നല്‍കണമെന്നുമാത്രം. മറ്റൊരാളുടെ വിശപ്പകറ്റാന്‍ 25 രൂപ നല്‍കി ഷെയര്‍ മീല്‍സ് ടോക്കണ്‍ വാങ്ങി ബോര്‍ഡില്‍ സ്ഥാപിക്കാം.
ഉദ്‌ഘാടനച്ചടങ്ങിൽ എ എം ആരിഫ് എംപി, ജില്ലാ പഞ്ചായത്ത് പ്രസിഡന്റ് ജി വേണുഗോപാല്‍, ആര്യാട് ബ്ലോക്ക് പഞ്ചായത്ത് പ്രസിഡന്റ് ഷീന സനല്‍കുമാര്‍, മണ്ണഞ്ചേരി പഞ്ചായത്ത് പ്രസിഡന്റ് എം എസ് സന്തോഷ്, വൈസ്പ്രസിഡന്റ് മഞ്ജു രതികുമാര്‍, ജില്ലാ പഞ്ചായത്തംഗങ്ങളായ കെ ടി മാത്യു, പി എ ജുമൈലത്ത്, ഗായിക പി കെ മേദിനി എന്നിവര്‍ പങ്കെടുത്തു.

Readers Comment

Add a Comment