Forecast Weather using OpenWeatherMap with PHP

Kerala

  • Sunday 7:22 pm
  • 9th August, 2026
  • Overcast Clouds
23.85°C23.85°C
  • Humidity: 94 %
  • Wind: 1 km/h

Breaking News

  • തൃശ്ശൂർ മുപ്ലിയത്ത് അതിഥി തൊഴിലാളികൾ ഏറ്റുമുട്ടി,ആറുവയസ്സുകാരൻ വെട്ടേറ്റു മരിച്ചു
  • രാഹുലിന് വീണ്ടും'മോദി' പരാമര്‍ശ കുരുക്ക്; മാനനഷ്ടക്കേസിൽ പാറ്റ്ന കോടതിയിൽ ഏപ്രിൽ 12 ന് ഹാജരാകണം, നോട്ടീസ്
  • ലക്ഷദ്വീപ് എം പി മുഹമ്മദ് ഫൈസലിൻ്റെ അയോഗ്യത പിൻവലിച്ചു, ലോക്സഭാ  സെക്രട്ടറിയേറ്റ് ഉത്തരവിറക്കി
i2i News TrivandrumLife,student police,quiz winners,i2inews

സ്റ്റുഡന്‍റ്  പൊലീസ് കേഡറ്റ് പദ്ധതിയുടെ ഭാഗമായി മലപ്പുറം തിരൂരില്‍  സംഘടിപ്പിച്ച  സംസ്ഥാനതല ''നോളഡ്ജ് ഫെസ്റ്റ്' ക്വിസ് മത്സരത്തില്‍  കോഴിക്കോട് സാവിയോ എച്ച്.എസ്.എസ് സ്കൂളിന് വിജയം.ആരവ്.കെ.ജെ, നേഹ.കെ, വൈഷ്ണവ്.എം എന്നിവരാണ് ടീമിലുണ്ടായിരുന്നത്. 25,000 രൂപയും എവര്‍റോളിംഗ് ട്രോഫിയും അവര്‍ക്ക് സമ്മാനമായി ലഭിച്ചു.രണ്ടാം സ്ഥാനം ആലപ്പുഴ ജില്ലയിലെ അമ്പലപ്പുഴ ഗവണ്‍മെന്‍റ് മോഡല്‍ എച്ച്.എസ്.എസ് കരസ്ഥമാക്കി. അനൂപ് രാജേഷ്, മിഥുന്‍ മഞ്ജേഷ്, തേജലക്ഷ്മി.ആര്‍ എന്നിവരായിരുന്നു ടീമില്‍.  മൂന്നാം സ്ഥാനം നേടിയത് തിരുവനന്തപുരം റൂറല്‍ ജില്ലയിലെ വെഞ്ഞാറമൂട് ഗവണ്‍മെന്‍റ്  സ്കൂളാണ് .ഭിന്നശേഷിയുള്ള കുട്ടികള്‍ക്കായി  പ്രത്യേക ക്വിസ് മത്സരം നടത്തിയതിൽ,മലപ്പുറം മ-അദിന്‍ സ്കൂള്‍ ഫോര്‍ ഇൻറ്റലെക്ച്ചുവലി ഡെഫിഷ്യൻറ് സ്കൂൾ ഒന്നാം സ്ഥാനം കരസ്ഥമാക്കി.സിറോണ്‍.എം, മുഹമ്മദ് ജുനൈദ് വി.പി എന്നിവര്‍ ആയിരുന്നു ടീം അംഗങ്ങൾ.

ഉന്നത വിദ്യാഭ്യാസ വകുപ്പ് മന്ത്രി ഡോ.കെ.ടി ജലീല്‍ പരിപാടിയുടെ ഉദ്ഘാടനം നിര്‍വ്വഹിച്ചു.രണ്ട് ഘട്ടങ്ങളിലായി നടന്ന ക്വിസ് മത്സരത്തില്‍ വിവിധ ജില്ലകളില്‍ നിന്നും  57 കുട്ടികള്‍ പങ്കെടുത്തു. പ്രശസ്ത സാഹിത്യകാരന്‍ എം.ടി വാസുദേവന്‍ നായര്‍ കുട്ടികളോട് സംവാദിച്ചു.മലപ്പുറം ജില്ലാ പൊലീസ് നിര്‍മ്മിച്ച 'മിന്നണതെല്ലാം പൊന്നല്ല' എന്ന സൈബര്‍ ബോധവത്ക്കരണ വീഡിയോയും ഉന്നത വിദ്യാഭ്യാസ വകുപ്പ് മന്ത്രി ഡോ.കെ.ടി ജലീല്‍ ചടങ്ങില്‍ പ്രകാശനം ചെയ്തു.

Readers Comment

Add a Comment