Forecast Weather using OpenWeatherMap with PHP

Kerala

  • Wednesday 9:47 pm
  • 24th June, 2026
  • Overcast Clouds
24.92°C24.92°C
  • Humidity: 89 %
  • Wind: 0.61 km/h

Breaking News

  • തൃശ്ശൂർ മുപ്ലിയത്ത് അതിഥി തൊഴിലാളികൾ ഏറ്റുമുട്ടി,ആറുവയസ്സുകാരൻ വെട്ടേറ്റു മരിച്ചു
  • രാഹുലിന് വീണ്ടും'മോദി' പരാമര്‍ശ കുരുക്ക്; മാനനഷ്ടക്കേസിൽ പാറ്റ്ന കോടതിയിൽ ഏപ്രിൽ 12 ന് ഹാജരാകണം, നോട്ടീസ്
  • ലക്ഷദ്വീപ് എം പി മുഹമ്മദ് ഫൈസലിൻ്റെ അയോഗ്യത പിൻവലിച്ചു, ലോക്സഭാ  സെക്രട്ടറിയേറ്റ് ഉത്തരവിറക്കി
i2i News Trivandrum

പത്തു വര്‍ഷം മുമ്പുവരെ നമ്മള്‍ കേട്ടിട്ടേയില്ലാത്ത പരിസ്ഥിതിപ്രയോഗമാണ് മഴക്കുഴി. ഇപ്പോള്‍, മഴ വരുമ്പോള്‍ സര്‍ക്കാരും പരിസ്ഥിതി ശാസ്ത്രജ്ഞരും പഞ്ചായത്തും മഴക്കുഴികളുടെ കാര്യം ഓര്‍മ്മിപ്പിക്കുന്നു. പണ്ട് ഈ മഴക്കുഴിയൊന്നും വേണ്ടായിരുന്നോ? അന്ന് മഴക്കുഴിക്ക് ഈ പേരില്ലായിരുന്നു എന്നേയുള്ളൂ- പുരയിടത്തിലെ തെങ്ങിനും വാഴയ്ക്കും കപ്പയ്ക്കും ചേനയ്ക്കുമൊക്കെ ഇടയില്‍ ഈ കുഴികളുണ്ടായിരുന്നു. തെങ്ങിന്‍തടത്തിലും വാഴപ്പാത്തിയിലും കെട്ടിനില്‍ക്കുന്ന മഴവെള്ളം പതിയെ മണ്ണിലേക്ക് അരിച്ചിറങ്ങി ജലസ്രോതസ്സുകളെ റീചാര്‍ജ് ചെയ്തിരുന്നു. വേനലില്‍ കിണറുകളിലും മറ്റു സംഭരണികളിലും വെള്ളം വറ്റാതെ നിന്നിരുന്നു. പുരയിടക്കൃഷി ഇല്ലാതായതോടെ സ്വാഭാവിക മഴക്കുഴികളും ഇല്ലാതായി. പുരയിടം നിരപ്പല്ലാതെ, കുണ്ടും കുഴിയുമായിക്കിടക്കുന്നത് ഇഷ്ടമല്ലാത്ത നമ്മള്‍ അവിടമെല്ലാം വെട്ടിവെടിപ്പാക്കി, നിരപ്പാക്കി, കോണ്‍ക്രീറ്റും ടൈലും പാകി. മുറ്റത്തു വീഴുന്ന വെള്ളം മണ്ണില്‍ താഴാതായി. മണ്ണിന് ജലാംശവും പശിമയും ഇല്ലാതായി. ഇപ്പോള്‍, മഴക്കുഴികള്‍ വെട്ടാന്‍ നമ്മള്‍ ഇടമന്വേഷിക്കുന്നു! പരിസ്ഥിതിയുടെ ചില ബാലപാഠങ്ങള്‍ ശ്രദ്ധിക്കുക: 1. മഴവെള്ളം മണ്ണിലേക്ക് ആഴ്ന്നിറങ്ങണമെങ്കില്‍ വെള്ളം പരമാവധി സമയം മേല്‍മണ്ണില്‍ തങ്ങിനില്‍ക്കണം. 2. മണ്ണ് ഇളക്കമുള്ളതും, വെള്ളത്തിന് മണ്ണിനടിയിലെ അടരുകളിലേക്ക് ഊര്‍ന്നിറങ്ങാന്‍ തക്കവണ്ണം സുഷിരങ്ങളോടു കൂടിയതുമാകണം. 3. പുരയിടം, ഇലകളും മറ്റും വീണ് സ്വാഭാവികമായൊരു ജൈവ മേല്‍പ്രതലത്തോടു കൂടിയതാകണം. 4. വെള്ളത്തിന്റെ ഒഴുക്കിനൊപ്പം മേല്‍മണ്ണ് കുത്തിയൊലിച്ചു പോകാതിരിക്കാന്‍ തക്കവണ്ണം ചെടികളുടെ വേരുപടലങ്ങള്‍ തീര്‍ക്കുന്ന മേല്‍പ്പുതപ്പ് വേണം. ഓരോ പുരയിടത്തിലും ഈ നാലു കാര്യങ്ങള്‍ ശ്രദ്ധിച്ചാല്‍പ്പോലും ജലസ്രോതസ്സുകള്‍ റീചാര്‍ജ് ചെയ്യപ്പെടും. അടിമണ്ണില്‍ ഈര്‍പ്പം നില്‍ക്കും. ചെടികളും മരങ്ങളും ആ ഈര്‍പ്പം ആഴങ്ങളിലേക്ക് വേരാഴ്ത്തി വലിച്ചെടുത്തുകൊള്ളും. മണ്ണിന്റെ കാണാക്കുഴലുകള്‍ വഴി കിണറുകളിലേക്ക് ഉറവകള്‍ ഉണര്‍ന്നെഴുന്നേല്‍ക്കും. മഴ വരുന്നുണ്ട്.  നമുക്ക് മണ്ണിലേക്കിറങ്ങാം.  മഴക്കുഴികള്‍ തീര്‍ക്കാം.

Readers Comment

Add a Comment