Forecast Weather using OpenWeatherMap with PHP

Kerala

  • Thursday 4:32 am
  • 24th September, 2026
  • Overcast Clouds
24.29°C24.29°C
  • Humidity: 90 %
  • Wind: 1 km/h

Breaking News

  • തൃശ്ശൂർ മുപ്ലിയത്ത് അതിഥി തൊഴിലാളികൾ ഏറ്റുമുട്ടി,ആറുവയസ്സുകാരൻ വെട്ടേറ്റു മരിച്ചു
  • രാഹുലിന് വീണ്ടും'മോദി' പരാമര്‍ശ കുരുക്ക്; മാനനഷ്ടക്കേസിൽ പാറ്റ്ന കോടതിയിൽ ഏപ്രിൽ 12 ന് ഹാജരാകണം, നോട്ടീസ്
  • ലക്ഷദ്വീപ് എം പി മുഹമ്മദ് ഫൈസലിൻ്റെ അയോഗ്യത പിൻവലിച്ചു, ലോക്സഭാ  സെക്രട്ടറിയേറ്റ് ഉത്തരവിറക്കി
i2i News Trivandrum,life,chief minister,life mission,home visit,i2inews

സംസ്ഥാന സര്‍ക്കാരിന്‍റെ ലൈഫ് മിഷൻ പദ്ധതി പ്രകാരം നിർമ്മിച്ച വീടിൻറെ പാലുകാച്ചൽ ചടങ്ങിനെത്തിയ മുഖ്യമന്ത്രി കാച്ചാണിയിലെ ഭിന്നശേഷിക്കാരനായ മണികണ്ഠൻറെ വീട് സന്ദർശിച്ചു. മണികണ്ഠൻറെ ആഗ്രഹ പ്രകാരമായിരുന്നു മുഖ്യമന്ത്രിയുടെ സന്ദർശനം. മന്ത്രിമാരായ കടകംപള്ളി സുരേന്ദ്രനും എസി മൊയ്ദീനുമൊപ്പമാണ് മുഖ്യമന്ത്രി വീട് സന്ദർശിച്ചത്. 

ലൈഫ് മിഷൻ പദ്ധതി പ്രകാരം തിരുവനന്തപുരം ജില്ലയിലാണ് ഏറ്റവും അധികം വീടുകൾ നിർമ്മിച്ച് നൽകിയത്. ആറു സെന്‍റിൽ നാല് ലക്ഷം സര്‍ക്കാര്‍ ഫണ്ട് കൂടി ഉപയോഗപ്പെടുത്തിയാണ് വീട് പണി പൂര്‍ത്തിയാക്കിയത്. ഇതിലൂടെ രണ്ട് ലക്ഷത്തി പതിനാലായിരം പേര്‍ക്കാണ് അടച്ചുറപ്പുള്ള സ്വന്തം വീട് ഉണ്ടാകുന്നത്. 

അതേസമയം സംസ്ഥാന സര്‍ക്കാരിന്‍റെ സ്വപ്ന പദ്ധതിയെന്ന് വിശേഷിപ്പിക്കുന്ന ലൈഫ് മിഷൻ പദ്ധതിപ്രകാരം നിര്‍മ്മാണം പൂര്‍ത്തിയാക്കിയ വീടുകളുടെ പ്രഖ്യാപനം ഇന്ന് വൈകീട്ട് മുഖ്യമന്ത്രി പിണറായി വിജയൻ നിര്‍വ്വഹിക്കും.സംസ്ഥാനതല പരിപാടിക്ക് പുറമേ ലൈഫ് മിഷൻ വഴി വീട് കിട്ടിയവരുടെ സംഗമം പഞ്ചായത്ത് തലത്തിലും നടത്തുന്നുണ്ട്.  

Readers Comment

Add a Comment