Forecast Weather using OpenWeatherMap with PHP

Kerala

  • Wednesday 9:52 pm
  • 24th June, 2026
  • Overcast Clouds
24.92°C24.92°C
  • Humidity: 89 %
  • Wind: 0.61 km/h

Breaking News

  • തൃശ്ശൂർ മുപ്ലിയത്ത് അതിഥി തൊഴിലാളികൾ ഏറ്റുമുട്ടി,ആറുവയസ്സുകാരൻ വെട്ടേറ്റു മരിച്ചു
  • രാഹുലിന് വീണ്ടും'മോദി' പരാമര്‍ശ കുരുക്ക്; മാനനഷ്ടക്കേസിൽ പാറ്റ്ന കോടതിയിൽ ഏപ്രിൽ 12 ന് ഹാജരാകണം, നോട്ടീസ്
  • ലക്ഷദ്വീപ് എം പി മുഹമ്മദ് ഫൈസലിൻ്റെ അയോഗ്യത പിൻവലിച്ചു, ലോക്സഭാ  സെക്രട്ടറിയേറ്റ് ഉത്തരവിറക്കി
i2i News Trivandrum,life,traffic awareness,keralapolice,i2inews

ഹെല്‍മറ്റ് ധരിക്കുക എന്ന ആശയത്തിന് ഊന്നല്‍ നല്‍കിക്കൊണ്ട് ട്രാഫിക് ബോധവൽകരണത്തിനായി  അടുത്തയാഴ്ച മുതല്‍ ടി.സി.എല്‍ ലിമിറ്റഡ് എന്ന സ്വകാര്യ കമ്പനി നടത്തുന്ന ക്യാമ്പയിനില്‍ കേരള പോലീസും പങ്കാളികളാകും. പരിപാടിയുടെ സംസ്ഥാനതല ഉദ്ഘാടനം തിങ്കളാഴ്ച തിരുവനന്തപുരത്ത് നടക്കും. കൊല്ലം സിറ്റിയില്‍ മാര്‍ച്ച് നാലിനും കൊച്ചി സിറ്റിയില്‍ ആറിനും തൃശ്ശൂര്‍ സിറ്റിയില്‍ ഒമ്പതിനും കോഴിക്കോട് സിറ്റിയില്‍ 11 നും നടക്കുന്ന പരിപാടിയുടെ സമാപനം 13 ന് കണ്ണൂര്‍ സിറ്റിയിലാണ് സംഘടിപ്പിച്ചിരിക്കുന്നത്.

ക്രൗണ്‍ ഫോര്‍ സേഫ്റ്റി എന്ന് നാമകരണം ചെയ്തിരിക്കുന്ന ക്യാമ്പയിനില്‍ മാജിക് ഷോ, തെരുവ് നാടകം, വാഹന റാലി എന്നിവ ഉണ്ടായിരുക്കും.  അരമണിക്കൂര്‍ നീളുന്ന പരിപാടിക്ക് ശേഷം ഇരുചക്രവാഹന യാത്രികര്‍ക്ക് സൗജന്യമായി ഹെല്‍മറ്റ് വിതരണം ചെയ്യും. ട്രാഫിക് ഐ.ജി, ട്രാഫിക്കിന്‍റെ ചുമതലയുളള ദക്ഷിണമേഖല, ഉത്തരമേഖല എസ്.പിമാര്‍ എന്നിവര്‍ പരിപാടി ഏകോപിപ്പിക്കും. ഓരോ സ്ഥലത്തും നാല് കേന്ദ്രങ്ങളില്‍ രാവിലെയും വൈകിട്ടും രണ്ട് പ്രചരണ പരിപാടികള്‍ വീതം സംഘടിപ്പിക്കാനാണ് ഉദ്ദേശിക്കുന്നത്.

Readers Comment

Add a Comment