Forecast Weather using OpenWeatherMap with PHP

Kerala

  • Wednesday 9:55 pm
  • 24th June, 2026
  • Overcast Clouds
24.92°C24.92°C
  • Humidity: 89 %
  • Wind: 0.61 km/h

Breaking News

  • തൃശ്ശൂർ മുപ്ലിയത്ത് അതിഥി തൊഴിലാളികൾ ഏറ്റുമുട്ടി,ആറുവയസ്സുകാരൻ വെട്ടേറ്റു മരിച്ചു
  • രാഹുലിന് വീണ്ടും'മോദി' പരാമര്‍ശ കുരുക്ക്; മാനനഷ്ടക്കേസിൽ പാറ്റ്ന കോടതിയിൽ ഏപ്രിൽ 12 ന് ഹാജരാകണം, നോട്ടീസ്
  • ലക്ഷദ്വീപ് എം പി മുഹമ്മദ് ഫൈസലിൻ്റെ അയോഗ്യത പിൻവലിച്ചു, ലോക്സഭാ  സെക്രട്ടറിയേറ്റ് ഉത്തരവിറക്കി
i2i News Trivandrumcorona virus,covid-19,i2inews

ലോകാരോഗ്യ സംഘടന പുറത്തുവിട്ട എറ്റവും പുതിയ കണക്കനുസരിച്ച് 28 രാജ്യങ്ങളിലായി കൊറോണ വൈറസ് രോഗം സ്ഥിരീകരിക്കപ്പെട്ട രോഗികളുടെ എണ്ണം 48,000 ആണ്. പക്ഷേ, ഒരാഴ്ച മുന്‍പത്തെ ഈ കണക്കിനു ശേഷം ഒമാന്‍ ഉള്‍പ്പെടെ നിരവധി രാജ്യങ്ങളില്‍ക്കൂടി കൊറോണ കേസുകള്‍ സ്ഥിരീകരിക്കപ്പെട്ടു. ഹജ്ജ് തീര്‍ത്ഥാടനത്തിന് മാസങ്ങള്‍ മാത്രം ശേഷിക്കെ, വിശുദ്ധനഗരങ്ങളായ മക്കയിലേക്കും മദീനയിലേക്കും ഇത്തവണ വിദേശതീര്‍ത്ഥാടകരെ അനുവദിക്കേണ്ടെന്ന തീരുമാനം ലോകം അമ്പരപ്പോടെയാണ് കേട്ടത്.

ഇപ്പോഴത്തെ സംശയം അതൊന്നുമല്ല- മാദ്ധ്യമങ്ങളില്‍ കൊറോണയ്ക്കു പകരം കോവിഡ്- 19 എന്നാണല്ലോ കാണുന്നത്! കൊറോണയ്ക്കു ശേഷം അവതരിച്ച പുതിയ ഇനം വൈറസ് ആണോ ഇതെന്നാണ് പലരുടെയും സംശയം. എങ്കില്‍, അങ്ങനെയല്ല. ചൈനയിലെ വുഹാന്‍ നഗരത്തില്‍ നിന്ന് പുറത്തുചാടിയ കൊറോണയ്ക്ക് ലോകാരോഗ്യ സംഘടന നല്‍കിയ പുതിയ പേരാണ് കോവിഡ്- 2019. കൊറോണ വൈറസ് ഡിസീസ് എന്നതിന്റെ ചുരുക്കെഴുത്താണ് കോവിഡ്. രോഗാണുവിന്റെ പേരിനൊപ്പം വര്‍ഷം കൂടി ചേര്‍ക്കുന്നത് എന്തിനെന്നു ചോദിച്ചാല്‍, 2002 ല്‍ ചൈനയില്‍ പൊട്ടിപ്പുറപ്പെട്ട അതേ കൊറോണ വൈറസ് അല്ല ഇപ്പോഴത്തേത്. അതുകൊണ്ടാണ് കോവിഡ്- 19 നെ എന്‍- കോവിഡ് 2019 എന്നു കൂടി വിളിക്കുന്നത്. നോവല്‍ അഥവാ പുതിയത് എന്നതിന്റെ സൂചകമാണ് ഇംഗ്‌ളീഷിലെ എന്‍.

സാര്‍സ് എന്നത് കൊറോണ വൈറസ് പകര്‍ത്തുന്ന ശ്വാസകോശ അണുബാധയുടെ അവസ്ഥയാണ്. അതായത്, സിവിയര്‍ അക്യൂട്ട് റസ്പിറേറ്ററി സിന്‍ഡ്രോം. രോഗത്തിന്റെ പേരും, രോഗാണുവിന്റെ പേരും, അതിന്റെ എഡിഷന്‍ വര്‍ഷവും എല്ലാം ചേര്‍ത്ത് ഇപ്പോള്‍ പറയണമെങ്കില്‍- സിവിയര്‍ അക്യൂട്ട് റസ്പിറേറ്ററി സിന്‍ഡ്രോം നോവല്‍ കൊറോണ വൈറസ്- 2019 എന്ന് വിശാലമായി പറയണം. വൈറസുകളുടെ ജനിതക ഘടന അതിവേഗം മാറുന്നതാണ്. അതുകൊണ്ടുതന്നെയാണ് വൈറസ് രോഗങ്ങള്‍ക്ക് പ്രതിരോധ കുത്തിവയ്പുകളോ പൂര്‍ണഫലം നല്‍കുന്ന മരുന്നുകളോ കണ്ടെത്താന്‍ കഴിയാത്തത്.

2019 അവസാനം ചൈനയിലെ വുഹാന്‍ നഗരത്തില്‍ പ്രത്യക്ഷപ്പെട്ട കൊറോണ വൈറസ്, നേരത്തെ ചൈനയില്‍ത്തന്നെ കണ്ടെത്തിയ വൈറസില്‍ നിന്ന് ജനിതകമായി വ്യതിയാനമുള്ളതാണ്. തെറ്റിദ്ധാരണ ഒഴിവാക്കാന്‍ ലോകാരോഗ്യ സംഘടന അതിനെ വര്‍ഷം കൂടി ചേര്‍ത്തു വിളിക്കുന്നു. കൊറോണ എന്ന് കഴിഞ്ഞ ഡിസംബറില്‍ നമ്മള്‍ വിളിച്ചുതുടങ്ങിയ അതേ വില്ലന്‍ തന്നെയാണ് എന്‍- കോവിഡ്. ഈ വൈറസ്, പുതിയ എഡിഷന്‍ ആയതുകൊണ്ട് ചിലര്‍ കോവിഡ്- 2 എന്നും വിളിക്കുന്നു. ഇനി സംശയിക്കേണ്ട- രണ്ടു മാസം മുമ്പത്തെ അതേ കൊറോണ വൈറസ് തന്നെയാണ് ഈ എന്‍- കോവിഡ്- 19.

Readers Comment

Add a Comment