Forecast Weather using OpenWeatherMap with PHP

Kerala

  • Wednesday 9:50 pm
  • 24th June, 2026
  • Overcast Clouds
24.92°C24.92°C
  • Humidity: 89 %
  • Wind: 0.61 km/h

Breaking News

  • തൃശ്ശൂർ മുപ്ലിയത്ത് അതിഥി തൊഴിലാളികൾ ഏറ്റുമുട്ടി,ആറുവയസ്സുകാരൻ വെട്ടേറ്റു മരിച്ചു
  • രാഹുലിന് വീണ്ടും'മോദി' പരാമര്‍ശ കുരുക്ക്; മാനനഷ്ടക്കേസിൽ പാറ്റ്ന കോടതിയിൽ ഏപ്രിൽ 12 ന് ഹാജരാകണം, നോട്ടീസ്
  • ലക്ഷദ്വീപ് എം പി മുഹമ്മദ് ഫൈസലിൻ്റെ അയോഗ്യത പിൻവലിച്ചു, ലോക്സഭാ  സെക്രട്ടറിയേറ്റ് ഉത്തരവിറക്കി

സംസ്ഥാന ക്ഷീര സം​ഗമത്തിന്റെ ഭാ​ഗമായി കനകകുന്ന് വളപ്പിൽ നടക്കുന്ന കേരള ഡയറി എക്സ്പോ 2020 പ്രദർശനം ശ്രദ്ധേയമാകുന്നു. ക്ഷീര മേഖലയിലെ നൂതന സംരംഭങ്ങൾ, ഉപകരണങ്ങൾ തുടങ്ങിയവയാണ് ഡയറി എക്സ്പോ പരിചയപ്പെടുത്തുന്നത്. പാക്കിം​ഗ് മെഷീനുകൾ , പാൽ ഉൽപാദന രം​ഗത്തെ വിവിധ കമ്പിനികളുടെ ഉൽപ്പന്നങ്ങൾ, പാൽ സംരംഭിക്കുന്ന റോബോട്ട് മിഷനുകൾ , വിവിധ കാലിത്തീറ്റ കമ്പിനികളുടെ ഉൽപ്പന്നങ്ങൾ 30 ഓളം ഇനം നാടൻ പശുക്കൾ എന്നിവയും പ്രദർശനത്തിനെത്തിയിട്ടുണ്ട്. 


കാലി സമ്പത്തിൽ ​ഗിന്നസ് റിക്കോർഡ് നേടിയ വെച്ചൂർ  പശു, ഇന്ത്യൻ സുന്ദരി എന്നറിയപ്പെടുന്ന ​ഗുജറാത്തി ​ഗീർ, കാസർ​ഗോഡ് കുള്ളൻ, തുടങ്ങിയ പശു ഇനങ്ങളും, ജമുനാപ്യാരി, മലബാറി, രാജസ്ഥാനി ആടുകളും, ഒട്ടകം കുതിരകൾ തുടങ്ങിയവയും എക്സ്പോയുടെ മുഖ്യ ആകർഷണങ്ങളാണ്. ആഫ്രിക്കൻ ആമസോൺ കാടുകളിൽ കാണപ്പെടുന്ന അരാപൈമ (രണ്ട് ലക്ഷം രൂപ വരെ വിലവരുന്ന പോക്കറ്റ് മങ്കി) വിവിധ ഇനം പക്ഷികൾ, അലങ്കാര മത്സങ്ങൾ എന്നിവയും പ്രദർശനത്തിന് മോടി കൂട്ടുന്നു. കൂടാതെ രുചിക്കൂട്ടുകളുടെ വകഭേദങ്ങൾ ഒരുക്കി രാജ്യാന്തര പ്രശസ്തി നേടിയ പാലക്കാട്നവ്‍ രാമേശ്വരി ഇഡലി, കുട്ടനാടൻ പുഞ്ചയിൽ വിളയിച്ചെടുത്ത കുട്ടനാടൻ വിഭവങ്ങൾ , തലശേരി ദം ബിരിയാണി, അമ്പലപ്പുഴ പാൽപ്പായസം, വയനാടൻ മുളയിരിയിൽ ഉണ്ടാക്കിയ മുളയരിപ്പായസം തുടങ്ങിയവും മേളയെ സമ്പുഷ്ടമാക്കുന്നു. വെള്ളിയാഴ്ച മേള കൊടിയിറങ്ങും.പ്രദർശനത്തിലേക്കുള്ള പ്രവേശനം സൗജന്യമാണ്. 

 

Readers Comment

Add a Comment