Forecast Weather using OpenWeatherMap with PHP

Kerala

  • Wednesday 10:01 pm
  • 24th June, 2026
  • Overcast Clouds
24.68°C24.68°C
  • Humidity: 90 %
  • Wind: 0.34 km/h

Breaking News

  • തൃശ്ശൂർ മുപ്ലിയത്ത് അതിഥി തൊഴിലാളികൾ ഏറ്റുമുട്ടി,ആറുവയസ്സുകാരൻ വെട്ടേറ്റു മരിച്ചു
  • രാഹുലിന് വീണ്ടും'മോദി' പരാമര്‍ശ കുരുക്ക്; മാനനഷ്ടക്കേസിൽ പാറ്റ്ന കോടതിയിൽ ഏപ്രിൽ 12 ന് ഹാജരാകണം, നോട്ടീസ്
  • ലക്ഷദ്വീപ് എം പി മുഹമ്മദ് ഫൈസലിൻ്റെ അയോഗ്യത പിൻവലിച്ചു, ലോക്സഭാ  സെക്രട്ടറിയേറ്റ് ഉത്തരവിറക്കി
i2i News Trivandrumadvaith,sponsor trap,return to kerala, i2inews

തിരുവനന്തപുരം : സ്‌പോൺസറുടെ ചതിയിൽ പെട്ട് സൗദിയറേബ്യയയിൽ കുടുങ്ങിയ തിരുവനന്തപുരം നെടുമങ്ങാട് സ്വദേശി വിഷ്‌ണു വിഹാറിൽ വി.അദ്വൈതിനെ നോർക്ക ഇടപെട്ടു നാട്ടിലെത്തിച്ചു.സുഹൃത്ത് വഴി ലഭിച്ച ഡ്രൈവർ വിസയിലാണ് അദ്വൈത് രണ്ടു മാസം മുൻപ് കുവൈറ്റിൽ എത്തുന്നത്.സ്‌പോൺസറുടെ വാഹനം കൈകാര്യം ചെയ്യുക എന്നതായിരുന്നു കുവൈറ്റിലെ ജോലി.അവിടുന്നു അദ്വൈത്തിനെ സ്പോൺസർ റിയാദിലേക്ക് മാറ്റി. പിന്നീട് അദ്വൈത്തിനെ സ്‌പോൺസറുടെ സഹായി  സൗദിയിലേക്ക് കടത്തുകയുമാണ് സംഭവിച്ചത്.അവിടെ ഒട്ടകത്തെയും ആടുകളെയും മേക്കാൻ ഏൽപിച്ച ശേഷം സ്പോൺസർ സ്ഥലം വിട്ടു.

കൊടും ചൂടിൽ മണലാരണ്യത്തിന്റെ ടെന്റിൽ കുടിവെള്ളമോ നല്ല ഭക്ഷണമോ ഇല്ലാതെ അദ്വൈത്തിന് ദിവസങ്ങളോളം കഴിയേണ്ടി വന്നു. ഒട്ടകത്തിന് കൊടുക്കുന്ന വെള്ളവും വല്ലപ്പോഴും കിട്ടുന്ന ഭക്ഷണവും ആശ്വാസമായി. ഇടക്ക് ആരുടെയോ ഫോണിൽ നിന്നും രക്ഷിതാക്കളെ ബന്ധപ്പെടാൻ സാധിച്ചു.മകനെ രക്ഷിക്കണം എന്നാവിശ്യപ്പെട്ട് അദ്വൈത്തിന്റെ അച്ഛൻ വേണുകുമാർ നോർക്കയെ സമീപിച്ചു.പക്ഷെ അദ്വൈത്ത് കുടുങ്ങിയ സ്ഥലം എവിടെയാണെന്ന് അറിയാത്ത പക്ഷം രക്ഷപെടുത്തൽ ബുദ്ധിമുട്ടായിരുന്നു.ഒരാഴ്ച്ചക്ക് ശേഷം അദ്വൈത്ത് വീണ്ടും സഹായത്തിനായി നാട്ടിൽ വിളിച്ചപ്പോൾ ലൊക്കേഷൻ നോർക്കയിലേക്ക് അയക്കാൻ നിർദ്ദേശിച്ചു.ആ മാപ്പിന്റെ അടിസ്ഥാനത്തിൽ നോർക്ക റൂട്സ് ചീഫ് എക്‌സിക്യൂട്ടീവ് ഓഫിസർ കെ. ഹരികൃഷ്ണൻ നമ്പൂതിരി അവിടുത്തെ സന്നദ്ധ പ്രവർത്തകരുമായി ബന്ധപെടുകയുണ്ടായി.

തുടർന്നുള്ള അന്വേഷണത്തിൽ ദമാമിൽ നിന്നും 40 കിലോമീറ്റർ അകലെയുള്ള ഒരു മരുഭൂമിയിൽ നിന്നാണ് അവശനിലയിലായ അദ്വൈത്തിനെ കണ്ടെത്തുന്നത്.ഇന്ത്യൻ എംബസ്സിയുടെ സഹായത്തോടെ എല്ലാ നിയമനടപടികളും പൂർത്തിയാക്കി നോർക്ക തന്നെ വിമാന ടിക്കറ്റെടുത്താണ് ഇന്നലെ അദ്വൈത്തിനെ നാട്ടിൽ എത്തിച്ചത്.വിമാനതാവളത്തിൽ നോർക്ക അധികൃതരും ബന്ധുക്കളും അദ്വൈത്തിനെ സ്വീകരിച്ചു.മരുഭൂമിയിൽ തീരുമെന്നു കരുതിയ തൻെറ ജീവിതം തിരിച്ചുനൽകിയ സർക്കാരിനു കണ്ണീരോടെ അദ്വൈത്ത് നന്ദി അറിയിച്ചു. 

Readers Comment

Add a Comment