Forecast Weather using OpenWeatherMap with PHP

Kerala

  • Wednesday 11:17 pm
  • 24th June, 2026
  • Overcast Clouds
24.47°C24.47°C
  • Humidity: 91 %
  • Wind: 0.44 km/h

Breaking News

  • തൃശ്ശൂർ മുപ്ലിയത്ത് അതിഥി തൊഴിലാളികൾ ഏറ്റുമുട്ടി,ആറുവയസ്സുകാരൻ വെട്ടേറ്റു മരിച്ചു
  • രാഹുലിന് വീണ്ടും'മോദി' പരാമര്‍ശ കുരുക്ക്; മാനനഷ്ടക്കേസിൽ പാറ്റ്ന കോടതിയിൽ ഏപ്രിൽ 12 ന് ഹാജരാകണം, നോട്ടീസ്
  • ലക്ഷദ്വീപ് എം പി മുഹമ്മദ് ഫൈസലിൻ്റെ അയോഗ്യത പിൻവലിച്ചു, ലോക്സഭാ  സെക്രട്ടറിയേറ്റ് ഉത്തരവിറക്കി
summer camp

കളികളിലൂടെയും കലാ കായിക മത്സരങ്ങളിലൂടെയും കുട്ടികളുടെ വ്യക്തിത്വ വികസനം ലക്‌ഷ്യം വെയ്ക്കുന്ന പംപ്കിൻ പാച്ച് സ്‌കൂൾ  സമ്മർ ക്യാമ്പ് ഏപ്രിൽ 6 മുതൽ മെയ് 22 വരെ. മൂന്ന് മുതൽ പന്ത്രണ്ടു വയസ്സ് പ്രായമുള്ള കുട്ടികൾക്കാണ് സമ്മർ ക്യാമ്പിൽ പങ്കെടുക്കാൻ അവസരം .പ്രായത്തിന്റെ അടിസ്ഥാനത്തിൽ കുട്ടികളെ ഗ്രൂപ്പുകളായി തിരിച്ച് സംഗീതം , നൃത്തം , ചിത്രകല, ക്രാഫ്റ്റ്,  മാജിക്ക് എന്നീ ക്ലാസുകളും  കായിക പരിശീലന മത്സരങ്ങളും കുട്ടികളുടെ വ്യക്തിത്വ വികസനത്തിനുള്ള ബോധവൽക്കരണ ക്ലാസുകളും വിനോദയാത്രയും ക്യാമ്പിന്റെ ഭാഗമായി സംഘടിപ്പിക്കുന്നതാണ് . 

നന്ദൻകോട് പ്രവർത്തിക്കുന്ന പംപ്കിൻ പാച്ച്  സ്‌കൂളിൽ രാവിലെ 10 മണി മുതൽ വൈകുന്നേരം 4 മണിവരെയായിരിക്കും ക്യാമ്പ് പ്രവർത്തന സജ്ജമാകുക. തിങ്കൾ മുതൽ വെള്ളിവരെ ദിവസങ്ങളിലായിരിക്കും അവധിക്കാല ക്യാമ്പ്. പങ്കെടുക്കാൻ ആഗ്രഹിക്കുന്നവർ മാർച്ച് 25 നു മുൻപ് രെജിസ്ട്രേഷൻ നടത്തേണ്ടതാണ് .കൂടുതൽ വിവരങ്ങൾക്ക് 8848440179 ,8606084364 . 
 

Readers Comment

Add a Comment