Forecast Weather using OpenWeatherMap with PHP

Kerala

  • Wednesday 9:56 pm
  • 24th June, 2026
  • Overcast Clouds
24.92°C24.92°C
  • Humidity: 89 %
  • Wind: 0.61 km/h

Breaking News

  • തൃശ്ശൂർ മുപ്ലിയത്ത് അതിഥി തൊഴിലാളികൾ ഏറ്റുമുട്ടി,ആറുവയസ്സുകാരൻ വെട്ടേറ്റു മരിച്ചു
  • രാഹുലിന് വീണ്ടും'മോദി' പരാമര്‍ശ കുരുക്ക്; മാനനഷ്ടക്കേസിൽ പാറ്റ്ന കോടതിയിൽ ഏപ്രിൽ 12 ന് ഹാജരാകണം, നോട്ടീസ്
  • ലക്ഷദ്വീപ് എം പി മുഹമ്മദ് ഫൈസലിൻ്റെ അയോഗ്യത പിൻവലിച്ചു, ലോക്സഭാ  സെക്രട്ടറിയേറ്റ് ഉത്തരവിറക്കി
i2i News Trivandrumquadan,cyber bullying,i2inews

എന്നെ ഒന്ന് കൊന്നു തരാമോ എന്ന ചോദ്യവുമായി അമ്മയുടെ മുന്നിൽ ഏങ്ങി കരയുന്ന ക്വാഡന്റെ വീഡിയോ ഇന്ന് ലോകം മുഴുവൻ ചർച്ചയായി മാറി കഴിഞ്ഞു. എനിക്ക് ഒരു കയർ താ..ഞാൻ ജീവിതം അവസാനിപ്പിക്കാം..നെഞ്ചിൽ കത്തി കുത്തിയിറക്കാനാണ് തോന്നുന്നത്, ഭിന്നശേഷിയുള്ള ഒൻപത് വയസ്സുകാരൻ ക്വാഡാൻ ബെയിൽസിന്റെ വാക്കുകൾ ആണ് ഇത് . ഇന്ന് ലോകം മുഴുവൻ തെങ്ങുകയാണ് അവൻ അനുഭവിച്ച അപമാനത്തെ കുറിച്ചോർത്ത് . ഉയരം കുറവായതിന്റെ പേരിൽ സ്കൂളിലെ കുട്ടികൾ  അപമാനിച്ചതിനെ കുറിച്ചാണ് ഈ അമ്മയും മകനും ലോകത്തോട് സങ്കടപെടുന്നത് .

ഉയരം കുറവായതിന്റെ പേരിൽ നിരന്തരമുള്ള പരിഹാസത്തിന് ഇരയാവുകയായിരുന്നു ക്വാഡൻ.മകനെ സ്കൂളിൽ നിന്നും വിളിക്കാൻ പോയപ്പോഴാണ് കൂട്ടുകാർ അവനെ കളിയാക്കുന്നത് കാണുന്നത്. അമ്മയെ കണ്ടതും അവൻ കാറിലേക്ക് കരഞ്ഞു കൊണ്ട് ഓടി കേറി.അതിനുശേഷം ക്വാഡൻ എന്നും അനുഭവിക്കുന്ന അപമാനവും സങ്കടവും അമ്മയോട് തുറന്ന് പറഞ്ഞ് പൊട്ടി കരഞ്ഞു .ആ കുഞ്ഞുമനസ്സിന്റെ വേദനയാണ് അമ്മ ഫേസ്ബുക് ലൈവിലൂടെ ലോകത്തോട് പങ്കു വെച്ചത്.

പരിഹാസങ്ങളും ആക്ഷേപങ്ങളും കുട്ടികളുടെ മനസ്സിനെ എത്ര മാത്രം തളർത്തുന്നു എന്നത് ഈ വീഡിയോ തെളിയിക്കുന്നു. അപമാനം കുഞ്ഞുങ്ങളെ ആത്മഹത്യ എന്ന നിലയിൽ വരെ ചിന്തിപ്പിക്കുന്നു. ഈ വീഡിയോ വൈറൽ ആയതോടെ ലോകത്തിന്റെ പല കോണിൽ നിന്നും അമ്മക്കും മകനും പിന്തുണ ഏറുകയാണ്.തന്നെ പോലെ ഭിന്നശേഷിയുള്ള വ്യക്തിയാണ് ഞാനെന്നും ഒരിക്കലും കരയാൻ പാടില്ലെന്നുമുള്ള കുറിപ്പുമായി ഗിന്നസ് പക്രുവും വീഡിയോ പങ്കു വെച്ചു .അതിനോടൊപ്പം  വീഡിയോ ശ്രദ്ധയിൽപെട്ട ഹോളിവുഡ് നടൻ ഹ്യു ജാക്ക്മാൻ,ഓസ്‌ട്രേലിയയുടെ ദേശിയ റഗ്ബി താരങ്ങൾ ഉൾപ്പടെ പിന്തുണയുമായി രംഗത്ത് എത്തി .

Readers Comment

Add a Comment