Forecast Weather using OpenWeatherMap with PHP

Kerala

  • Sunday 10:36 am
  • 9th August, 2026
  • Light Rain
27.26°C27.26°C
  • Humidity: 78 %
  • Wind: 2.21 km/h

Breaking News

  • തൃശ്ശൂർ മുപ്ലിയത്ത് അതിഥി തൊഴിലാളികൾ ഏറ്റുമുട്ടി,ആറുവയസ്സുകാരൻ വെട്ടേറ്റു മരിച്ചു
  • രാഹുലിന് വീണ്ടും'മോദി' പരാമര്‍ശ കുരുക്ക്; മാനനഷ്ടക്കേസിൽ പാറ്റ്ന കോടതിയിൽ ഏപ്രിൽ 12 ന് ഹാജരാകണം, നോട്ടീസ്
  • ലക്ഷദ്വീപ് എം പി മുഹമ്മദ് ഫൈസലിൻ്റെ അയോഗ്യത പിൻവലിച്ചു, ലോക്സഭാ  സെക്രട്ടറിയേറ്റ് ഉത്തരവിറക്കി
i2i News Trivandrumhomestay,pinarayi vijayan,life mission,i2inews

സംസ്ഥാനത്ത് ഒഴിഞ്ഞു കിടക്കുന്ന വീടുകൾ ടൂറിസ്റ്റ് ഹോം സ്റ്റേകളാകുന്നതിനെ കുറിച്ച് പരിഗണിക്കണമെന്ന് മുഖ്യമന്ത്രി പിണറായി വിജയൻ .മുഖ്യമന്ത്രിയുടെ പ്രതിവാര സംവാദ പരിപാടിയായ നാം മുന്നോട്ടിൽ സംസാരിക്കുകയായിരുന്നു അദ്ദേഹം. ലൈഫ് പദ്ധതിയിലൂടെ വീട് ലഭിക്കുന്നവരുടെ ജീവനോപാധിക്കുള്ള സംവിധാനം ഒരുക്കുന്നതിനെ കുറിച്ചും, വിദ്യാർത്ഥികൾക്ക് പാർട്ട് ടൈം ജോലി ലഭിക്കുവാനുള്ള അവസരങ്ങളെ കുറിച്ചും ചർച്ചകൾ നടന്നു.പാർട്ട് ടൈം ജോലിയുടെ നയം സർക്കാർ പ്രഖ്യാപിച്ചിട്ടുണ്ടെന്നും മുഖ്യമന്ത്രി വ്യക്തമാക്കി.നമ്മുടെ മിക്ക വിദ്യാലയങ്ങളിലും രാവിലെ മുതൽ വൈകുന്നേരം വരെ എന്ന സമയ ക്രമീകരണമാണുള്ളത്. എന്നാൽ രാവിലെ എട്ടുമണി മുതൽ ഉച്ചയ്ക്ക് ഒരു മണി വരെ പ്രവർത്തിക്കുന്ന വിദ്യാലയങ്ങളും നിലവിൽ ഉണ്ട് .അങ്ങനെ നോക്കുമ്പോൾ പഠിക്കാനും പാർട്ട് ടൈം ജോലിക്കായും  വിദ്യാർത്ഥികൾക്ക് സമയം കണ്ടെത്താൻ സാധിക്കും.പഠന സമയക്രമം സമൂഹം ചർച്ചചെയ്യട്ടെ എന്ന നിലപാടാണ് മുഖ്യമന്ത്രി എടുത്തത്.

വീട് നിർമാണത്തിൽ നാട് മുഴുവനും ഭാഗമായി മാറണമെന്നുള്ള നിർദ്ദേശമാണ് തദ്ദേശസ്ഥാപനങ്ങൾക്ക് നൽകിയിരിക്കുന്നത്. ഇത്തരം കൂടിച്ചേരലുകളും ഒരുമയും മുൻപ് സമൂഹത്തിൽ  ഉണ്ടായിരുന്നു ,എന്നാൽ എപ്പോഴോ അത് നഷ്ടപ്പെട്ടു. ഇപ്പോൾ ലൈഫ് പദ്ധതിയിലൂടെ വീണ്ടും അത് ഉണ്ടായി .ലൈഫ് പദ്ധതിയിൽ നിലവിൽ ഉൾപെടുത്താതിരുന്ന അർഹരായവരെ ചേർത്ത് കൊണ്ട് പുതിയ ലിസ്റ്റ് തയാറാക്കും. വിവിധ തദ്ദേശസ്വയംഭരണ സ്ഥാപനങ്ങൾ ചേർന്ന്  ലൈഫ് പദ്ധതിക്കായി മാതൃകാപരമായ പ്രവർത്തനങ്ങൾ നടത്തിയിട്ടുണ്ട്. ലൈഫ് ഗുണഭോക്താക്കളെ എല്ലാ രീതിയിലും ശാക്തീകരിക്കാനാണ് ശ്രമിക്കുന്നത്.ലൈഫ് പദ്ധതിയുടെ ആദ്യ രണ്ടു ഘട്ടം പൂർത്തിയായതോടെ രണ്ടു ലക്ഷം പേർക്കാണ് സ്വന്തമായി വീട് ലഭിക്കുന്നത്.മൂന്നാം ഘട്ടത്തിൽ വീടും സ്ഥലവും സ്വന്തമായില്ലാത്തവരെയാണ് ഉൾപ്പെടുത്തിയിരിക്കുന്നത്. ഇതിൽ പുറമ്പോക്കുകളിൽ കഴിയുന്നവരെയും കൂട്ടും .അടുത്ത വർഷത്തോടെ മൂന്നാം ഘട്ടവും പൂർത്തിയാവുമെന്ന് മുഖ്യമന്ത്രി പറഞ്ഞു. 

പരിപാടിയുടെ അവതാരകനായി എത്തിയത് ജോൺ ബ്രിട്ടാസായിരുന്നു. വിവിധ ജില്ലകളിൽ നിന്നും  തിരഞ്ഞെടുത്ത ലൈഫ് ഗുണഭോക്താക്കളും , പെരിന്തൽമണ്ണ നഗരസഭ ചെയർമാൻ എം. മുഹമ്മദ് സലീം, വെള്ളറട പഞ്ചായത്ത് പ്രസിഡന്റ് ശോഭാകുമാരി, ലൈഫ് പദ്ധതിയിൽ ഒരേക്കർ സ്ഥലം സൗജന്യമായി നൽകിയ കടയ്ക്കൽ അബ്ദുള്ള, നടനും സംവിധായകനുമായ മധുപാൽ, പാർപ്പിടനയ വിദഗ്ധൻ ഡോ. ജി. ഗോപിക്കുട്ടൻ, സാമൂഹ്യ ശാസ്ത്രജ്ഞ എസ്. മീന, കോസ്റ്റ്‌ഫോർഡ് ജോയിന്റ് ഡയറക്ടർ പി. ബി. സാജൻ എന്നിവർ ചർച്ചയിൽ പങ്കെടുത്തു.

Readers Comment

Add a Comment