Breaking News
- തൃശ്ശൂർ മുപ്ലിയത്ത് അതിഥി തൊഴിലാളികൾ ഏറ്റുമുട്ടി,ആറുവയസ്സുകാരൻ വെട്ടേറ്റു മരിച്ചു
- രാഹുലിന് വീണ്ടും'മോദി' പരാമര്‍ശ കുരുക്ക്; മാനനഷ്ടക്കേസിൽ പാറ്റ്ന കോടതിയിൽ ഏപ്രിൽ 12 ന് ഹാജരാകണം, നോട്ടീസ്
- ലക്ഷദ്വീപ് എം പി മുഹമ്മദ് ഫൈസലിൻ്റെ അയോഗ്യത പിൻവലിച്ചു, ലോക്സഭാ സെക്രട്ടറിയേറ്റ് ഉത്തരവിറക്കി
Your Comment Added Successfully!
ഇന്ന് ഫെബ്രുവരി 21 ലോക മാതൃഭാഷാദിനം.ലോകത്തിലെ മുഴുവൻ ജനവിഭാഗങ്ങളും അവരുടെ മാതൃഭാഷയെ കുറിച്ച് ചിന്തിക്കുകയും, ഇതര ഭാഷകളെ സ്നേഹത്തോടെ കാണുകയും ബഹുമാനിക്കുകയും, ഭാഷകളുടെ സമത്വത്തെയും സാഹോദര്യത്തെയും പ്രഖ്യാപിക്കുന്ന ദിനം കൂടിയാണിത് .1999 നവംബർ 17 നാണ് യുനെസ്കോ ഫെബ്രുവരി 21 നെ ലോക മാതൃഭാഷദിനമായി പ്രഖ്യാപിച്ചത്. 2008 നെ ലോക ഭാഷാവർഷമായി പ്രഖ്യാപിച്ച പ്രസ്താവനയിലൂടെ ഐക്യരാഷ്ട്ര സഭയുടെ പൊതുസഭ ഈ ദിനാചരണത്തിന് ഔദ്യോഗിക അംഗീകാരം നൽകി. ബംഗ്ലാദേശിൽ ആചരിച്ചുവരുന്ന ഭാഷാപ്രസ്ഥാന ദിനത്തിന് അന്തർദ്ദേശീയ തലത്തിൽ ലഭിച്ച അംഗീകാരമെന്ന നിലയിലാണ് ലോക മാതൃഭാഷാദിനത്തിൻറെ ഉദ്‌ഭവം. 1952 ഫെബ്രുവരി 21 ന് ബംഗാളി ഭാഷാപ്രസ്ഥാനത്തിൻറെ ഒരു പ്രതിഷേധ സമരത്തിലുണ്ടായ പോലീസ് വെടിവെയ്പ്പിൽ കൊല്ലപ്പെട്ടവരുടെ സ്മരണയ്ക്കായാണ് ബംഗ്ലാദേശിൽ ഭാഷാപ്രസ്ഥാന ദിനം ആചരിക്കുന്നത്. ഭാഷ്യാ സാംസ്കാരിക വൈവിധ്യവും ബഹുഭാഷാത്വവും പ്രചരിപ്പിക്കുക എന്ന ഉദ്ദേശത്തോടെ യുനെസ്കോ ആസ്ഥാനത്തിലും അംഗരാഷ്ട്രങ്ങളിലും ലോക മാതൃഭാഷാദിനം വർഷംതോറും ആചരിക്കപ്പെടുന്നു.
22.55°C








