Forecast Weather using OpenWeatherMap with PHP

Kerala

  • Thursday 5:18 am
  • 24th September, 2026
  • Overcast Clouds
24.27°C24.27°C
  • Humidity: 91 %
  • Wind: 1.23 km/h

Breaking News

  • തൃശ്ശൂർ മുപ്ലിയത്ത് അതിഥി തൊഴിലാളികൾ ഏറ്റുമുട്ടി,ആറുവയസ്സുകാരൻ വെട്ടേറ്റു മരിച്ചു
  • രാഹുലിന് വീണ്ടും'മോദി' പരാമര്‍ശ കുരുക്ക്; മാനനഷ്ടക്കേസിൽ പാറ്റ്ന കോടതിയിൽ ഏപ്രിൽ 12 ന് ഹാജരാകണം, നോട്ടീസ്
  • ലക്ഷദ്വീപ് എം പി മുഹമ്മദ് ഫൈസലിൻ്റെ അയോഗ്യത പിൻവലിച്ചു, ലോക്സഭാ  സെക്രട്ടറിയേറ്റ് ഉത്തരവിറക്കി
i2i News Trivandrum,samuel, fisherman, i2inews

ബോട്ടിൽ നിന്നും കടലിൽ അബദ്ധത്തിൽ വീണ മത്സ്യത്തൊഴിലാളി കര പിടിക്കാനായി നീന്തിയത് 17 മണിക്കൂർ നേരം. ആലപ്പാട്ടെ മത്സ്യത്തൊഴിലാളി സാമുവലാണ് മരണ മുനമ്പിൽ നിന്നും ജീവിതത്തിലേക്ക് തിരികെ നീന്തിക്കയറിയത്.വെള്ളിയാഴ്ച രാത്രി പന്ത്രണ്ട് മണിയോടെയാണ് നീണ്ടകരയിൽ നിന്നും സാമുവൽ അടക്കം പത്ത് തൊഴിലാളികൾ മത്സ്യബന്ധനത്തിനായി പോയത്. ശനിയാഴ്ച പുലർച്ചെ നാലരയോടെ കായംകുളത്ത് വെച്ചാണ് ബോട്ടിൽ നിന്നും കാലു തെന്നി കടലിലേക്ക് വീണത്. ബോട്ട് ഓട്ടത്തിലായതിനാൽ ഒപ്പമുണ്ടായിരുന്നവരുടെ ശ്രദ്ധയിൽപ്പെട്ടുമില്ല

ഒരു മണിക്കൂറോളം നേരം സാമുവൽ വീണിടത്ത് തന്നെ നീന്തിക്കിടന്നു. രേം വെളുത്തതോടെ കര ലക്ഷ്യമാക്കി നീന്തിത്തുടങ്ങി. പകൽ മുഴുവനും മനസാന്നിധ്യം കൈവിടാതെ നീന്തിക്കൊണ്ടിരുന്നു. സന്ധ്യ കഴിഞ്ഞിട്ടും സാമുവൽ ധൈര്യം കൈവിട്ടില്ല. ശനിയാഴ്ച രാത്രി പത്ത് മണിയോടെയാണ് യേശു ആരാധ്യൻ എന്ന ബോട്ടുകാരുടെ ശ്രദ്ധയിൽ സാമുവൽ പെടുന്നത്. അവർ എറിഞ്ഞു കൊടുത്ത കയറിൽ പിടിച്ച് സാമുവൽ ബോട്ടിൽ കയറുകയായിരുന്നു. രാത്രി ഒരു മണിയോടെ സാമുവൽ നീണ്ടകരയിൽ എത്തി. പ്രാഥമിക ശുശ്രൂഷകൾക്കായി സാമുവലിനെ ജില്ലാ ആശുപത്രിയിൽ പ്രവേശിപ്പിച്ചു

Readers Comment

Add a Comment