Breaking News
- തൃശ്ശൂർ മുപ്ലിയത്ത് അതിഥി തൊഴിലാളികൾ ഏറ്റുമുട്ടി,ആറുവയസ്സുകാരൻ വെട്ടേറ്റു മരിച്ചു
- രാഹുലിന് വീണ്ടും'മോദി' പരാമര്‍ശ കുരുക്ക്; മാനനഷ്ടക്കേസിൽ പാറ്റ്ന കോടതിയിൽ ഏപ്രിൽ 12 ന് ഹാജരാകണം, നോട്ടീസ്
- ലക്ഷദ്വീപ് എം പി മുഹമ്മദ് ഫൈസലിൻ്റെ അയോഗ്യത പിൻവലിച്ചു, ലോക്സഭാ സെക്രട്ടറിയേറ്റ് ഉത്തരവിറക്കി
Your Comment Added Successfully!
തിരുവനന്തപുരത്തെ പുതിയതുറ നിവാസികൾ ആഹ്ളാദത്തിലാണ്. സിജോ ജോർജാണ് അവർക്ക് ആഹ്ളാദവും അഭിമാനവും . ഇന്ത്യൻ പാരാ അംപ്യൂട്ടി ഫുട്ബോളിന്റെ സീനിയർ ടീമിൽ പുതിയതുറ സ്വദേശിയായ സിജോ ഇടം നേടി. അംഗവൈകല്യത്തെ മാത്രമല്ല കൊടുംദാരിദ്രത്തെയും മറി കടന്നാണ് സിജോ ജോർജ് ഈ നേട്ടം സ്വന്തമാക്കിയത്.
പുതിയതുറ ഫുട്ബോൾ ഗ്രൗണ്ടിൽ വൈകല്യത്തെ മറികടന്ന് കളിക്കുന്ന സിജോ നാട്ടുകാരുടെ കൗതുകകാഴ്ചയായി. പിന്നീട് കോവളം എഫ്.സിയിൽ ചേർന്നു. ഇതോടെയാണ് സിജോ ജോർജിന്റെ ഫുട്ബോൾ ജീവിതം വഴിത്തിരിവിലെത്തിയത്. കോവളം എഫ്. സിയുടെ കോച്ചും മുൻ കേരളാഫുട്ബോൾ താരവുമായ എബിൻ റോസ് സിജോയുടെ വൈദഗ്ധ്യം തിരിച്ചറിഞ്ഞു. സിജോക്ക്
ഇന്ത്യൻ പാരാ ആംപ്യൂട്ടി ഫുട്ബോളിന്റെ സീനിയർ ടീമിൽ പങ്കെടുക്കാൻ അവസരം ലഭിച്ചതും എബിൻ റോസിന്റെ ശ്രമഫലത്തിലൂടെയാണ്.
സിജോയ്ക്ക് സ്വന്തമായി വീടില്ല. വാടകവീട്ടിലാണ് താമസം. ഓട്ടോഡ്രൈവറായ പിതാവ് ജോർജിന്റെ ഏകവരുമാനം മാത്രമാണ്
ആശ്രയം. 2020 എപ്രിൽ 9 മുതൽ 18 വരെ നടക്കുന്ന അംഗവൈകല്യമുള്ളവർക്കായി മലേഷ്യൽ നടക്കുന്ന ഇൻവിറ്റേഷണൽ ടൂർണ്ണമെന്റിൽ കളിക്കാനുള്ള പണം സിജോയുടെ പിതാവ് കണ്ടെത്തിയത് വളരെ ബുദ്ധിമുട്ടിയാണ്. വരുന്ന പാരാ ആംപ്യൂട്ടി ഫുട്ബോൾ ലോകകപ്പിൽ ഇന്ത്യൻ ടീം പങ്കെടുക്കുന്നുണ്ടെങ്കിൽ സിജോ ഫോർവേഡായി ഉണ്ടാകുമെന്ന് ഉറപ്പാണ്.
24.92°C








