Forecast Weather using OpenWeatherMap with PHP

Kerala

  • Sunday 6:08 pm
  • 10th May, 2026
  • Overcast Clouds
30.82°C30.82°C
  • Humidity: 92 %
  • Wind: 1.63 km/h

Breaking News

  • തൃശ്ശൂർ മുപ്ലിയത്ത് അതിഥി തൊഴിലാളികൾ ഏറ്റുമുട്ടി,ആറുവയസ്സുകാരൻ വെട്ടേറ്റു മരിച്ചു
  • രാഹുലിന് വീണ്ടും'മോദി' പരാമര്‍ശ കുരുക്ക്; മാനനഷ്ടക്കേസിൽ പാറ്റ്ന കോടതിയിൽ ഏപ്രിൽ 12 ന് ഹാജരാകണം, നോട്ടീസ്
  • ലക്ഷദ്വീപ് എം പി മുഹമ്മദ് ഫൈസലിൻ്റെ അയോഗ്യത പിൻവലിച്ചു, ലോക്സഭാ  സെക്രട്ടറിയേറ്റ് ഉത്തരവിറക്കി
i2i News Trivandrum, life, thikkodiyan, kunjananthan nair, i2inews

കേരളത്തിലെ നാടകവേദിക്കും പ്രക്ഷേപണ രംഗത്തിനും സാഹിത്യത്തിനും മറക്കാനാവാത്ത സംഭാവന നല്‍കിയ സര്‍ഗ്ഗാത്മക വ്യക്തിയാണ് പി.കുഞ്ഞനന്തന്‍ നായര്‍ എന്ന തിക്കോടിയൻ .പ്രൊഫഷണല്‍ നാടകവേദി കച്ചവടതാല്‍പര്യങ്ങളില്‍ അദൃശ്യമാകുമ്പോള്‍ അമേച്വര്‍ നാടകവേദിയിലൂടെ പുത്തനുണര്‍വ്വിന്റെ പാഠങ്ങള്‍ പഠിപ്പിച്ചവരില്‍ പ്രമുഖസ്ഥാനം തിക്കോടിയനുണ്ട്.കോഴിക്കോട് ജില്ലയിലെ കൊയിലാണ്ടിക്കടുത്ത തിക്കോടി യില്‍ എം. കുഞ്ഞപ്പനായരുടേയും പി. നാരായണി അമ്മയടേയും ജനനം.കൊയിലാണ്ടി ബാസല്‍ മിഷന്‍ മിഡില്‍ സ്‌കൂളില്‍ സ്‌കൂളില്‍ ചേര്‍ന്നു. അവിടെ നിന്നും പാസായശേഷം പഠിച്ച കൊയിലാണ്ടി സ്‌കൂളില്‍തന്നെ 1936 ല്‍ അദ്ധ്യാപകനായി. 38 ല്‍ നടന്ന അദ്ധ്യാപകസമരത്തില്‍ പങ്കെടുത്തതിന്‍റെ പേരില്‍ സ്‌കൂളില്‍ നിന്നും പുറത്താക്കി.പിന്നീട് ഗോപാലപുരത്ത് ദേവദാര്‍ മലബാര്‍ പുനരുദ്ധാരണ സംഘത്തില്‍ ഡി.എം.ആര്‍.ടി. വര്‍ക്കറായി. 44 ല്‍ സംഘം ഓഫീസില്‍ അസിസ്റ്റന്‍റായി കോഴിക്കോട്ടെത്തി. പിന്നീട് ആ ജോലിയും വിട്ട് കൃഷിക്കാരനായി. 1950 ല്‍ ആകാശവാണി കോഴിക്കോട് നിലയത്തില്‍ സ്‌ക്രിപ്റ്റ് റൈറ്ററായി ചേര്‍ന്നു. 75 ല്‍ ഡ്രാമാപ്രൊഡ്യൂസറായിറിട്ടയര്‍ ചെയ്തു.  പ്രശസ്ത ഹാസ്യസാഹിത്യകാരന്‍ സഞ്ജയനാണ് കുഞ്ഞനന്തന്‍നായര്‍ക്ക് തിക്കോടിയനെന്ന പേരിട്ടത്.അരങ്ങുകാണാത്ത നടന്‍ എന്ന ആത്മകഥയായിരുന്നൂ തിക്കോടിയനെ തിക്കോടിയന്‍ ആക്കിയത് .എം.ടി യുടെ നിര്‍ബന്ധത്തില്‍ വഴങ്ങി എഴുതപ്പെട്ട അരങ്ങുകാണാത്ത നടന്‍ വായനക്കാര്‍ക്ക് പുതിയൊരു അനുഭവമാകുകയായിരുന്നു .ഈ കൃതിക്ക് കേരള സാഹിത്യ അക്കാദമി അവാര്‍ഡും കേന്ദ്ര സാഹിത്യ അക്കാദമി അവാര്‍ഡും വയലാര്‍ അവാര്‍ഡും ലഭിക്കുകയുണ്ടായി. സംസ്ഥാന പ്രൊഫഷണല്‍ നാടക അവാര്‍ഡ്,ഓടക്കുഴല്‍ അവാര്‍ഡ് എന്നിവയും ലഭിച്ചിട്ടുണ്ട്.2001 ജനുവരി 27നായിരുന്നു തിക്കോാടിയന്‍ ഓര്‍മ്മയായി.

 

 

 

 

Readers Comment

Add a Comment