Forecast Weather using OpenWeatherMap with PHP

Kerala

  • Friday 12:38 am
  • 26th April, 2024
  • Overcast Clouds
28.82°C28.82°C
  • Humidity: 94 %
  • Wind: 0.67 km/h

Breaking News

  • തൃശ്ശൂർ മുപ്ലിയത്ത് അതിഥി തൊഴിലാളികൾ ഏറ്റുമുട്ടി,ആറുവയസ്സുകാരൻ വെട്ടേറ്റു മരിച്ചു
  • രാഹുലിന് വീണ്ടും'മോദി' പരാമര്‍ശ കുരുക്ക്; മാനനഷ്ടക്കേസിൽ പാറ്റ്ന കോടതിയിൽ ഏപ്രിൽ 12 ന് ഹാജരാകണം, നോട്ടീസ്
  • ലക്ഷദ്വീപ് എം പി മുഹമ്മദ് ഫൈസലിൻ്റെ അയോഗ്യത പിൻവലിച്ചു, ലോക്സഭാ  സെക്രട്ടറിയേറ്റ് ഉത്തരവിറക്കി
i2i News Trivandrum,norka, kuwait, medical division, norka , i2inews

കുവൈറ്റ് സായുധസേന മെഡിക്കൽ വിഭാഗത്തിലെ വിവിധ തസ്തികകളിലേയ്ക്ക് ഇന്ത്യയിൽ നിന്നും നോർക്ക റൂട്ടസ് മുഖാന്തിരം അപേക്ഷകൾ ക്ഷണിക്കുന്നു. ഇന്റേണൽ മെഡിസിൻ, ജനറൽ സർജ്ജറി, കാർഡിയോളജി, ഡെർമറ്റോളജി വിഭാഗങ്ങളിലാണ് ഒഴിവുകൾ. ബിരുദാനന്തര ബിരുദത്തിനുശേഷം 5 വർഷ പ്രവൃത്തിപരിചയമുള്ള 30 നും 40 നും മദ്ധ്യേ പ്രായമുള്ള പുരുഷൻമാർക്കാണ് അവസരം. കുവൈറ്റിലെ സായുധസേനയിലെ ലെഫ്റ്റനന്റ് തസ്തികയിലാണ് ആദ്യ നിയമനം. തുടക്കത്തിൽ 1100-1400 കുവൈറ്റ് ദിനാറാണ് ശമ്പളം. അപേക്ഷ സമർപ്പിക്കു ന്നതിനും കുടുതൽ വിവരങ്ങൾ www.norkaroots.org ലും ടോൾഫ്രീ നമ്പരായ 18004253939 (ഇന്ത്യയിൽ നിന്നും) 00918802012345 (വിദേശത്തു നിന്നും മിസ്ഡ് കോൾ സേവനം) ലഭിക്കും. അവസാന തിയതി ഫെബ്രുവരി 29.

Readers Comment

Add a Comment