Forecast Weather using OpenWeatherMap with PHP

Kerala

  • Sunday 12:05 pm
  • 9th August, 2026
  • Light Rain
28.01°C28.01°C
  • Humidity: 74 %
  • Wind: 3.26 km/h

Breaking News

  • തൃശ്ശൂർ മുപ്ലിയത്ത് അതിഥി തൊഴിലാളികൾ ഏറ്റുമുട്ടി,ആറുവയസ്സുകാരൻ വെട്ടേറ്റു മരിച്ചു
  • രാഹുലിന് വീണ്ടും'മോദി' പരാമര്‍ശ കുരുക്ക്; മാനനഷ്ടക്കേസിൽ പാറ്റ്ന കോടതിയിൽ ഏപ്രിൽ 12 ന് ഹാജരാകണം, നോട്ടീസ്
  • ലക്ഷദ്വീപ് എം പി മുഹമ്മദ് ഫൈസലിൻ്റെ അയോഗ്യത പിൻവലിച്ചു, ലോക്സഭാ  സെക്രട്ടറിയേറ്റ് ഉത്തരവിറക്കി
i2i News Trivandrum

കേന്ദ്ര ന്യൂനപക്ഷ മന്ത്രാലയം പുറപ്പെടുവിച്ച വിജ്ഞാപന പ്രകാരമുള്ള ആറ് ന്യൂനപക്ഷ സമുദായങ്ങളിൽപ്പെടുന്ന പ്രൊഫഷണൽ, സാങ്കേതിക കോഴ്‌സുകളിൽ പഠിക്കുന്ന വിദ്യാർത്ഥികൾ 2019-20 അധ്യയന വർഷത്തേയ്ക്ക് മെരിറ്റ്-കം-മീൻസ് സ്‌കോളർഷിപ്പിന് അപേക്ഷ ക്ഷണിച്ചു. അപേക്ഷകൾ ഓൺലൈനായി സമർപ്പിക്കാം. പുതുതായി സ്‌കോളർഷിപ്പിന്(ഫ്രഷ്)ഓൺലൈനായി അപേക്ഷിക്കുന്നതിനും കഴിഞ്ഞ വർഷങ്ങളിൽ സ്‌കോളർഷിപ്പ് ലഭിച്ചവർക്ക് പുതുക്കുന്നതിനും(റിന്യൂവൽ) അപേക്ഷ ഒക്‌ടോബർ 31 വരെ നൽകാം.
അപേക്ഷകർ വിജ്ഞാപന പ്രകാരമുള്ള മുസ്ലിം, കൃസ്ത്യൻ, സിക്ക്, ബുദ്ധ, പാഴ്‌സി, ജൈന എന്നീ ഏതെങ്കിലും മതവിഭാഗത്തിൽപ്പെട്ടവരായിരിക്കണം. ഇന്ത്യയിൽതന്നെയുള്ള സ്വകാര്യ/സർക്കാർ/കേന്ദ്രസർക്കാർ യൂണിവേഴ്‌സിറ്റികളിലോ/ സ്ഥാപനങ്ങളിലോ/കോളേജുകളിലോ പഠിക്കുന്നവർ ആയിരിക്കണം. അപേക്ഷകർ പഠിക്കുന്ന കോഴ്‌സിന് ചുരുങ്ങിയത് ഒരു വർഷം അധ്യയന കാലയളവ് ഉണ്ടായിരിക്കണം. മുൻ വാർഷിക ബോർഡ്/ക്ലാസ് പരീക്ഷയിൽ 50 ശതമാനം മാർക്ക് ഉണ്ടായിരിക്കണം. അപേക്ഷകർ നാഷണൽ സ്‌കോളർഷിപ്പ് പോർട്ടൽ (www.scholarships.gov.in) വഴി ഓൺലൈനായി അപേക്ഷ സമർപ്പിക്കണം. www.minorityaffairs.gov.in  എന്ന വെബ്‌സൈറ്റിലും ലിങ്ക് ലഭ്യമാണ്. അപേക്ഷിക്കുന്നതിനായുള്ള വിശദമായ നിർദേശങ്ങളും  Frequently Asked Questions(FAQs) ഉം നാഷണൽ സ്‌കോളർഷിപ്പ് പോർട്ടൽ ഹോം പേജിൽ ലഭ്യമാണ്. സ്‌കോളർഷിപ്പ് തുക തടസ്സമില്ലാതെ ലഭിക്കുന്നതിനായി അപേക്ഷകർ സ്വന്തം പേരിലുള്ള സജീവമായ ബാങ്ക് അക്കൗണ്ട് തന്നെ അപേക്ഷാ സമയത്ത് നൽകണം.

Readers Comment

Add a Comment