Breaking News
- തൃശ്ശൂർ മുപ്ലിയത്ത് അതിഥി തൊഴിലാളികൾ ഏറ്റുമുട്ടി,ആറുവയസ്സുകാരൻ വെട്ടേറ്റു മരിച്ചു
- രാഹുലിന് വീണ്ടും'മോദി' പരാമര്‍ശ കുരുക്ക്; മാനനഷ്ടക്കേസിൽ പാറ്റ്ന കോടതിയിൽ ഏപ്രിൽ 12 ന് ഹാജരാകണം, നോട്ടീസ്
- ലക്ഷദ്വീപ് എം പി മുഹമ്മദ് ഫൈസലിൻ്റെ അയോഗ്യത പിൻവലിച്ചു, ലോക്സഭാ സെക്രട്ടറിയേറ്റ് ഉത്തരവിറക്കി
Your Comment Added Successfully!
ഐ. എ.എസ്, ഐ.പി. എസ്, ഐ.എഫ്. എസ് തുടങ്ങി 24 സിവിൽസർവ്വീസ് കേഡറുകളിലേയ്ക്കുള്ള പ്രിലിമിനറി പരീക്ഷയ്ക്ക് യൂണിയൻ പബ്ളിക് സർവ്വീസ് കമ്മീഷൻ അപേക്ഷ ക്ഷണിച്ചു. 796 ഒഴിവുകളാണ് ഉള്ളത്. സർവ്വകലാശാലാ ബിരുദമാണ് അടിസ്ഥാന യോഗ്യത. മാർച്ച് മൂന്നാണ്
അപേക്ഷിക്കുവാനുള്ള അവസാന തീയതി. യൂണിയൻ പബ്ളിക് സർവ്വീസ് കമ്മീഷന്റെ വെബ്സൈറ്റിലൂടെ ഓൺലൈനായി അപേക്ഷിക്കാവുന്നതാണ്.പ്രായം: 2020 ഓഗസ്റ്റ് ഒന്നിന് 21നും 32നും മധ്യേ. സംവരണ വിഭാഗങ്ങള്‍ക്ക് ചട്ടപ്രകാരമുള്ള ഇളവുകള്‍ ലഭിക്കും.
പ്രിലിമിനറി പരീക്ഷയ്ക്കുള്ള അപേക്ഷയാണ് ഇപ്പോള്‍ ക്ഷണിച്ചിരിക്കുന്നത്. 200 മാര്‍ക്ക് വീതമുള്ള രണ്ട് പേപ്പറുകളുണ്ടാകും. രണ്ട് മണിക്കൂറാണ് ഓരോ പേപ്പറിനുമുള്ളത്.100 രൂപയാണ്
അപേക്ഷാഫീസ്. വനിതാ/എസ്.സി/എസ്.ടി/ഭിന്നശേഷി വിഭാഗങ്ങളില്‍പ്പെടുന്ന ഉദ്യോഗാര്‍ഥികള്‍ ഫീസ് അടയ്ക്കേണ്ടതില്ല. സ്റ്റേറ്റ് ബാങ്കിന്റെ ഏതെങ്കിലും ശാഖയിലോ ഓണ്‍ലൈനായോ ഫീസടക്കാം
30.82°C








