Forecast Weather using OpenWeatherMap with PHP

Kerala

  • Sunday 6:07 pm
  • 10th May, 2026
  • Overcast Clouds
30.82°C30.82°C
  • Humidity: 92 %
  • Wind: 1.63 km/h

Breaking News

  • തൃശ്ശൂർ മുപ്ലിയത്ത് അതിഥി തൊഴിലാളികൾ ഏറ്റുമുട്ടി,ആറുവയസ്സുകാരൻ വെട്ടേറ്റു മരിച്ചു
  • രാഹുലിന് വീണ്ടും'മോദി' പരാമര്‍ശ കുരുക്ക്; മാനനഷ്ടക്കേസിൽ പാറ്റ്ന കോടതിയിൽ ഏപ്രിൽ 12 ന് ഹാജരാകണം, നോട്ടീസ്
  • ലക്ഷദ്വീപ് എം പി മുഹമ്മദ് ഫൈസലിൻ്റെ അയോഗ്യത പിൻവലിച്ചു, ലോക്സഭാ  സെക്രട്ടറിയേറ്റ് ഉത്തരവിറക്കി
i2i News Trivandrum

രാജസ്ഥാനിലെ സ്വന്തം ഗ്രാമത്തിൽ ബന്ധുവിന്റെ വിവാഹ ചടങ്ങിൽ പങ്കെടുക്കാൻ അവധിയെടുത്ത് പോയ മുഖ്യതിരഞ്ഞെടുപ്പ് ഓഫിസർ ടിക്കാറാം മീണയ്ക്ക് മടക്കയാത്രയിൽ വിമാനത്തിൽ 75000 രൂപ നഷ്ടമായി. രണ്ടു ദിവസം മുൻപ് ജയ്പുരുനിന്ന് എയർ ഇന്ത്യ വിമാനത്തിൽ കയറിയ മീണ തിരുവനന്തപുരത്ത് എത്തി ബാഗ് തുറന്നപ്പോഴാണ് പണമടങ്ങിയ പായ്ക്കറ്റ് കാണാനില്ല എന്നറിയുന്നത് ഉടൻ  ജയ്പുരിലെയും തിരുവനന്തപുരത്തെയും വിമാനത്താവള അധികൃതർക്ക് പരാതി നൽകി. എയർ ഇന്ത്യ മാനേജിങ് ഡയറക്ടറെയും വിവരമറിയിച്ചു. വലിയതുറ പൊലീസ് പരാതി റജിസ്റ്റർ ചെയ്തു ജീവിതത്തിൽ ആദ്യമായാണ് പണം നഷ്ടമാകുന്നതെന്നു മീണ പറഞ്ഞു. വിലപ്പെട്ട ഒരു സാധനം ഇതിന് മുൻപു നഷ്ടപ്പെട്ടത് ചേട്ടൻ നൽകിയ ഹീറോ പേനയാണെന്ന് ഓർക്കുന്നു

Readers Comment

Add a Comment