Forecast Weather using OpenWeatherMap with PHP

Kerala

  • Wednesday 9:50 pm
  • 24th June, 2026
  • Overcast Clouds
24.92°C24.92°C
  • Humidity: 89 %
  • Wind: 0.61 km/h

Breaking News

  • തൃശ്ശൂർ മുപ്ലിയത്ത് അതിഥി തൊഴിലാളികൾ ഏറ്റുമുട്ടി,ആറുവയസ്സുകാരൻ വെട്ടേറ്റു മരിച്ചു
  • രാഹുലിന് വീണ്ടും'മോദി' പരാമര്‍ശ കുരുക്ക്; മാനനഷ്ടക്കേസിൽ പാറ്റ്ന കോടതിയിൽ ഏപ്രിൽ 12 ന് ഹാജരാകണം, നോട്ടീസ്
  • ലക്ഷദ്വീപ് എം പി മുഹമ്മദ് ഫൈസലിൻ്റെ അയോഗ്യത പിൻവലിച്ചു, ലോക്സഭാ  സെക്രട്ടറിയേറ്റ് ഉത്തരവിറക്കി
i2i News Trivandrum

മോഡല്‍ അങ്കണവാടികള്‍ ഐ.സി.ഡി.എസ്. ചരിത്രത്തിലെ നാഴികക്കല്ലാകുമെന്ന് ആരോഗ്യ സാമൂഹ്യനീതി വനിത ശിശു വികസന വകുപ്പ് മന്ത്രി കെ.കെ. ശൈലജ ടീച്ചര്‍ അധ്യക്ഷ പ്രസംഗത്തില്‍ പറഞ്ഞു. കാലതാമസമില്ലാതെ എത്രയും വേഗം സ്മാര്‍ട്ട് അങ്കണവാടികള്‍ സാക്ഷാത്ക്കരിക്കാനാണ് ശ്രമിക്കുന്നത്. അങ്കണവാടിയുടെ സമൂല പരിഷ്‌ക്കരണത്തിനാണ് സര്‍ക്കാര്‍ ശ്രമിക്കുന്നത്. അങ്കണവാടികളില്‍ കുട്ടികള്‍ കുറവെന്ന അവസ്ഥയുണ്ടാകാന്‍ പാടില്ല. സ്മാര്‍ട്ട് അങ്കണവാടികള്‍ വരുന്നതോടെ മറ്റ് സ്വകാര്യ സ്‌കൂളിലേക്ക് വിടുന്ന കുട്ടികള്‍ കൂടി അങ്കണവാടികളിലെത്തും. കുട്ടികളുടെ ബുദ്ധിവികാസത്തിന് ഊന്നല്‍ നല്‍കുന്ന കരിക്കുലത്തോടെയാണ് അങ്കണവാടികള്‍ പരിഷ്‌ക്കരിക്കുന്നത്. ഒരു സ്മാര്‍ട്ട് അങ്കന്‍വാടിയില്‍ വന്നാല്‍ വലിയ മാറ്റം കാണാനാകുന്ന തരത്തിലാണ് പരിഷ്‌ക്കരിക്കുന്നത്. എല്ലാതരത്തിലും സ്മാര്‍ട്ട് ആകാനാണ് ശ്രമിക്കുന്നത്. പല മേഖലകളില്‍ നിന്നും പണം കണ്ടെത്തി പരമാവധി സ്മാര്‍ട്ട് അങ്കണവാടികള്‍ നിര്‍മ്മിക്കുമെന്നും മന്ത്രി വ്യക്തമാക്കി.

ഒ. രാജഗോപാല്‍ എം.എല്‍.എ, കൗണ്‍സിലര്‍മാരായ ഐഷ ബേക്കര്‍, ബി. വിജയലക്ഷ്മി, നിര്‍മ്മിതി കേന്ദ്രം ഡയറക്ടര്‍ യു.വി. ജോസ് എന്നിവര്‍ മുഖ്യാതിഥികളായി. സാമൂഹ്യനീതി, വനിത ശിശുവികസന വകുപ്പ് സ്‌പെഷ്യല്‍ സെക്രട്ടറി ബിജു പ്രഭാകര്‍ സ്വാഗതമാശംസിച്ച ചടങ്ങില്‍ വനിത ശിശുവികസന ഡയറക്ടര്‍ ഷീബ ജോര്‍ജ് കൃതജ്ഞത രേഖപ്പെടുത്തി.

ആലപ്പുഴ സബ് കളക്ടര്‍ വി.ആര്‍. കൃഷ്ണ തേജയെ ചടങ്ങില്‍ ആദരിച്ചു. പ്രളയാനന്തര കേരളത്തില്‍ ചെയ്ത പ്രവര്‍ത്തനങ്ങളും പ്രത്യേകിച്ച് അങ്കണവാടികളുടെ പുനര്‍നിര്‍മ്മാണവും പരിഗണിച്ചാണ് ആലപ്പുഴ ജില്ലാ ഭരണകൂടത്തിന് വേണ്ടി കൃഷ്ണതേജയെ ആദരിച്ചത്.

Readers Comment

Add a Comment