Forecast Weather using OpenWeatherMap with PHP

Kerala

  • Thursday 12:51 am
  • 25th June, 2026
  • Overcast Clouds
24.1°C24.1°C
  • Humidity: 94 %
  • Wind: 0.55 km/h

Breaking News

  • തൃശ്ശൂർ മുപ്ലിയത്ത് അതിഥി തൊഴിലാളികൾ ഏറ്റുമുട്ടി,ആറുവയസ്സുകാരൻ വെട്ടേറ്റു മരിച്ചു
  • രാഹുലിന് വീണ്ടും'മോദി' പരാമര്‍ശ കുരുക്ക്; മാനനഷ്ടക്കേസിൽ പാറ്റ്ന കോടതിയിൽ ഏപ്രിൽ 12 ന് ഹാജരാകണം, നോട്ടീസ്
  • ലക്ഷദ്വീപ് എം പി മുഹമ്മദ് ഫൈസലിൻ്റെ അയോഗ്യത പിൻവലിച്ചു, ലോക്സഭാ  സെക്രട്ടറിയേറ്റ് ഉത്തരവിറക്കി
i2i News Trivandrum drug free, ganapath school, i2inews

കുടുംബത്തിന്റെ സമാധാനം ഇല്ലാതാക്കുന്ന ലഹരി ശീലങ്ങൾക്ക് അടിമപ്പെട്ട രക്ഷിതാക്കളെയും ലഹരിയുടെ ചതിക്കുഴിയിൽ വീഴ്ത്താൻ തക്കം പാർത്തിരിക്കുന്ന തെറ്റായ കൂട്ടുകെട്ടുകളും തിരിച്ചറിഞ്ഞ് ലഹരി, ശീലങ്ങൾ ക്കെതിരെ പ്രവർത്തിക്കുമെന്ന് ഗണപതി എയുപി സ്കൂൾ കിഴിശ്ശേരിയിലെ വിദ്യാർത്ഥികൾ പ്രതിജ്ഞ ചെയ്തു. ജെസിഐ കിഴിശ്ശേരി ഗണപത് സ്കൂൾ കിഴിശ്ശേരി പിടിഎ യുമായി ചേർന്ന് നടത്തിയ കാവലാൾ ലഹരിവിരുദ്ധ ക്യാമ്പയിനിൽ ഫിലിപ്പ് മമ്പാട് നേതൃത്വം നൽകിയ ലഹരിവിരുദ്ധ പരിശീലനപരിപാടിയിൽ ആയിരുന്നു, വിദ്യാർത്ഥികളുടെ പ്രതിജ്ഞ. കേരള സർക്കാരിന്റെ സുരക്ഷിത വിദ്യാലയം പദ്ധതിയുടെ ഭാഗമായിട്ടായിരുന്നു പരിപാടി. കൊണ്ടോട്ടി പോലീസ് ഇൻസ്പെക്ടർ വിനോദ് വലിയാറ്റൂർ  ഉദ്ഘാടനം ചെയ്തു. പി ടി എ പ്രസിഡന്റ് പി കെ സലാം മാസ്റ്റർ അധ്യക്ഷത വഹിച്ചു. ഗണപത് എച്ച് എം ടി സന്തോഷ് ജെസിഐ കിഴിശ്ശേരി പ്രസിഡന്റ് പുത്തലൻ റൗഫ്, കാവലാൾ, ചാപ്റ്റർ കോഡിനേറ്റർ കെ എൻ  ബഷീർ വിളയിൽ. പ്രോഗ്രാം ഡയറക്ടർ ജാഫർ അരീക്കോട്, വാർഡ് മെമ്പർ, ഉമ്മുസൽമ, സ്റ്റാഫ് സെക്രട്ടറി ഗോപിനാഥൻ മാസ്റ്റ, ജെ സി റഷീദ് എന്നിവർ പ്രസംഗിച്ചു. ഫിലിപ്പ് മമ്പാട് ലഹരിവിരുദ്ധ ക്യാമ്പയിന് നേതൃത്വം നൽകി. ഹരീന്ദ്രൻ പുല്ലഞ്ചേരി യുടെ ലഹരിവിരുദ്ധ മാജിക് ഷോ നടന്നു. വിദ്യാർഥികളുടെ നേതൃത്വത്തിൽ ലഹരി വിരുദ്ധ സ്ക്വാഡിന് രൂപം നൽകി.

Readers Comment

Add a Comment