Forecast Weather using OpenWeatherMap with PHP

Kerala

  • Sunday 10:35 am
  • 9th August, 2026
  • Light Rain
27.26°C27.26°C
  • Humidity: 78 %
  • Wind: 2.21 km/h

Breaking News

  • തൃശ്ശൂർ മുപ്ലിയത്ത് അതിഥി തൊഴിലാളികൾ ഏറ്റുമുട്ടി,ആറുവയസ്സുകാരൻ വെട്ടേറ്റു മരിച്ചു
  • രാഹുലിന് വീണ്ടും'മോദി' പരാമര്‍ശ കുരുക്ക്; മാനനഷ്ടക്കേസിൽ പാറ്റ്ന കോടതിയിൽ ഏപ്രിൽ 12 ന് ഹാജരാകണം, നോട്ടീസ്
  • ലക്ഷദ്വീപ് എം പി മുഹമ്മദ് ഫൈസലിൻ്റെ അയോഗ്യത പിൻവലിച്ചു, ലോക്സഭാ  സെക്രട്ടറിയേറ്റ് ഉത്തരവിറക്കി
i2i News Trivandrum, apex training and simulation centre, shailaja teacher, i2i news , life

മികച്ച ട്രോമകെയര്‍ പരിശീലനത്തിനും അടിയന്തര വൈദ്യ സഹായത്തിനുമായുള്ള അത്യാധുനിക സൗകര്യങ്ങളോടു കൂടിയ അപക്‌സ് ട്രെയിനിംഗ് & സിമുലേഷന്‍ സെന്റര്‍ (Apex training and simulation Centre in Trauma & Emergency Medicine) മേയ് മാസം അവസാനത്തോടെ യാഥാര്‍ത്ഥ്യമാകുമെന്ന് ആരോഗ്യ വകുപ്പ് മന്ത്രി കെ.കെ. ശൈലജ ടീച്ചര്‍. തിരുവനന്തപുരം ജനറല്‍ ആശുപത്രിയുടെ പുതിയ കെട്ടിടത്തില്‍ മെഡിക്കല്‍ വിദ്യാഭ്യാസ വകുപ്പിന് കീഴിലാണ് 12 കോടി രൂപ ചെലവഴിച്ചുള്ള സിമുലേഷന്‍ സെന്റര്‍ പ്രവര്‍ത്തിക്കുക. ആദ്യ ബാച്ചിന്റെ പരിശീലനം മെഡിക്കല്‍ വിദ്യാഭ്യാസ ഡയററക്ടറേറ്റില്‍ ഫെബ്രുവരി 25 മുതല്‍ തുടങ്ങുന്നതാണെന്നും മന്ത്രി വ്യക്തമാക്കി.

ലോകത്തിലെ മികച്ച ട്രോമകെയര്‍ സംവിധാനം സംസ്ഥാനത്ത് ഒരുക്കുന്നതിനും ആരോഗ്യ മേഖലയില്‍ ഗുണമേന്മയുള്ള സേവനങ്ങള്‍ ഉറപ്പു വരുത്തുന്നതിനുമാണ് ലോകോത്തര പരിശീലന കേന്ദ്രം ആരംഭിക്കുന്നത്. ഇതുസംബന്ധിച്ച ധാരണാപത്രം ടാറ്റ ട്രെസ്റ്റുമായി സര്‍ക്കാര്‍ കഴിഞ്ഞ ജൂലൈ മാസത്തില്‍ ഒപ്പിട്ടിരുന്നു. ഇന്ത്യയിലെ സര്‍ക്കാര്‍ സംവിധാനത്തില്‍ ഇതാദ്യമായാണ് ഇങ്ങനെയൊരു പരിശീലന കേന്ദ്രം സ്ഥാപിക്കുന്നത്. ആരോഗ്യ സര്‍വകലാശാലയുടെ അംഗീകാരത്തോടെയുള്ള സര്‍ട്ടിഫിക്കറ്റായിരിക്കും നല്‍കുക.

ആദ്യ രണ്ട് വര്‍ഷങ്ങളില്‍ ടാറ്റ കെയറിന്റെ മേല്‍നോട്ടത്തില്‍ ഡോക്ടര്‍മാര്‍, നഴ്‌സുമാര്‍ ഉള്‍പ്പെടെയുള്ള ആരോഗ്യ പ്രവര്‍ത്തകര്‍ക്ക് പരിശീലനം നല്‍കുന്നതാണ്. രണ്ട് വര്‍ഷം കഴിയുമ്പോള്‍ പരിശീലനം നടത്തേണ്ട പരിശീലകരെ സജ്ജമാക്കുകയും ചെയ്യുന്നു. പിന്നീട് സ്വകാര്യ ആശുപത്രിയിലെ ഡോക്ടര്‍മാര്‍ക്കും പരിശീലനം നല്‍കാന്‍ കഴിയും. കൂടാതെ വിദ്യാര്‍ത്ഥികള്‍, സന്നദ്ധ സംഘടനങ്ങള്‍, പൊതുജനങ്ങള്‍, അധ്യാപകര്‍, പോലീസ് എന്നിവര്‍ക്കും പരിശീലനം നല്‍കും. ഭാവിയില്‍ ഓരോ മെഡിക്കല്‍ വിദ്യാര്‍ത്ഥിയ്ക്കും ഇത് പഠിക്കേണ്ടതായും വരും.

ആരോഗ്യ വകുപ്പ് മന്ത്രി കെ.കെ. ശൈലജ ടീച്ചറുടെ നേതൃത്വത്തില്‍ നടന്ന ചര്‍ച്ചയിലാണ് സ്റ്റിമുലേഷന്‍ സെന്ററിന്റെ പ്രവര്‍ത്തനങ്ങള്‍ക്ക് അന്തിമ രൂപം നല്‍കിയത്. മെഡിക്കല്‍ വിദ്യാഭ്യാസ ഡയറക്ടര്‍ ഡോ. എ. റംല ബീവി, വാര്‍വിക് യൂണിവേഴ്‌സിറ്റി സര്‍ജിക്കല്‍ കണ്‍സള്‍ട്ടന്റ് ഡോ. വിനോദ്, ട്രോമകെയര്‍ നോഡല്‍ ഓഫീസര്‍ ഡോ. കെ.വി. വിശ്വനാഥന്‍, ടാറ്റ ട്രസ്റ്റ് പ്രതിനിധികളായ ഡോ. ശ്രീനിവാസ്, ഡോ. ശ്രീറാം, ഡോ. പ്രതിഭ, നിതിന്‍ എന്നിവര്‍ ചര്‍ച്ചയില്‍ പങ്കെടുത്തു.

Readers Comment

Add a Comment