Forecast Weather using OpenWeatherMap with PHP

Kerala

  • Monday 12:29 am
  • 10th August, 2026
  • Overcast Clouds
23.01°C23.01°C
  • Humidity: 97 %
  • Wind: 0.46 km/h

Breaking News

  • തൃശ്ശൂർ മുപ്ലിയത്ത് അതിഥി തൊഴിലാളികൾ ഏറ്റുമുട്ടി,ആറുവയസ്സുകാരൻ വെട്ടേറ്റു മരിച്ചു
  • രാഹുലിന് വീണ്ടും'മോദി' പരാമര്‍ശ കുരുക്ക്; മാനനഷ്ടക്കേസിൽ പാറ്റ്ന കോടതിയിൽ ഏപ്രിൽ 12 ന് ഹാജരാകണം, നോട്ടീസ്
  • ലക്ഷദ്വീപ് എം പി മുഹമ്മദ് ഫൈസലിൻ്റെ അയോഗ്യത പിൻവലിച്ചു, ലോക്സഭാ  സെക്രട്ടറിയേറ്റ് ഉത്തരവിറക്കി
i2i News Trivandrum, goodbye plastic, ormacheppu, i2inews

തിരുവനന്തപുരം: പരിസ്തിഥി സംരക്ഷണത്തിന്റെ ഭാഗമായി പ്ലാസ്റ്റിക് നിരോധനം പ്രാവർത്തികമാക്കാൻ പേയാട് സെന്‍റ് സേവിയേഴ്സ് എച്ച് എസ് എസിലെ എല്ലാ വിദ്യാർത്ഥികൾക്കും അദ്ധ്യാപകർക്കും 1994-95 എസ്എസ്എല്‍സി ബാച്ചിന്റെ കൂട്ടായ്മയായ   'ഓര്‍മ്മച്ചെപ്പ്'  തുണി സഞ്ചികൾ വിതരണം ചെയ്തു. ഗുഡ് ബൈ പ്ലാസ്റ്റിക് എന്ന പരിപാടി വിളപ്പിൽ ഗ്രാമപഞ്ചായത്ത് പ്രസിഡന്റ് ശ്രീ.അനിൽ കുമാർ  ഉത്ഘാടനം ചെയ്തു. സെന്‍റ് സേവിയേഴ്സ് എച്ച് എസ് എസ് പ്രിന്‍സിപ്പള്‍ ആര്‍. എസ്. റോയ്, പിടിഎ പ്രസിഡന്‍റ് ആന്‍റണി രാജു മുൻ അദ്ധ്യാപകൻ ശ്രീ.ജയശീലൻ  എന്നിവര്‍ ആശംസകള്‍ അര്‍പ്പിച്ചു. ഓർമ്മച്ചെപ്പ് പ്രസിഡന്റ്‌ ആർ. താഹ ചടങ്ങിൽ അധ്യക്ഷനായിരുന്നു. ഓര്‍മ്മച്ചെപ്പ് സെക്രട്ടറി റ്റി. ദീപു നാരായണന്‍ സ്വാഗതവും ട്രഷറര്‍ കെ. വിനോദ് കുമാര്‍ നന്ദിയും രേഖപ്പെടുത്തി.സമൂഹത്തിൽ പ്ലാസ്റ്റിക് മാലിന്യങ്ങൾ ഒഴിവാക്കുക എന്ന ഉദ്ദേശ ലക്ഷ്യത്തോടുകൂടിയാണ് ഓർമ്മച്ചെപ്പ് എന്ന ഈ കൂട്ടായ്മ എല്ലാ വിദ്യാർത്ഥികൾക്കും അദ്ധ്യാപകർക്കും തുണിസഞ്ചികൾ വിതരണം ചെയ്തത്

 

 

Readers Comment

Add a Comment