Forecast Weather using OpenWeatherMap with PHP

Kerala

  • Sunday 6:09 pm
  • 10th May, 2026
  • Overcast Clouds
30.82°C30.82°C
  • Humidity: 92 %
  • Wind: 1.63 km/h

Breaking News

  • തൃശ്ശൂർ മുപ്ലിയത്ത് അതിഥി തൊഴിലാളികൾ ഏറ്റുമുട്ടി,ആറുവയസ്സുകാരൻ വെട്ടേറ്റു മരിച്ചു
  • രാഹുലിന് വീണ്ടും'മോദി' പരാമര്‍ശ കുരുക്ക്; മാനനഷ്ടക്കേസിൽ പാറ്റ്ന കോടതിയിൽ ഏപ്രിൽ 12 ന് ഹാജരാകണം, നോട്ടീസ്
  • ലക്ഷദ്വീപ് എം പി മുഹമ്മദ് ഫൈസലിൻ്റെ അയോഗ്യത പിൻവലിച്ചു, ലോക്സഭാ  സെക്രട്ടറിയേറ്റ് ഉത്തരവിറക്കി
i2i News Trivandrum, kerala tourism, book kerala, i2inews

തിരുവനന്തപുരം: കേരളത്തിലെ ടൂറിസം മേഖലയെ  ലോകവുമായി ബന്ധിപ്പിക്കുന്ന  ഒരു പുതിയ ബുക്കിംഗ് മാനേജ്മന്റ് സിസ്റ്റം 'ബുക്ക് കേരള' നിലവില്‍ വന്നു. ഹോട്ടല്‍ അപ്പോളോ ഡിമോറയില്‍ നടന്ന ചടങ്ങില്‍ ടൂറിസം മന്ത്രി കടകംപള്ളി സുരേന്ദ്രന്‍  ബുക്ക് കേരള അപ്ലിക്കേഷന്റെ ലോഞ്ചിംഗ് കര്‍മം നിര്‍വഹിച്ചു. 

.കേരളത്തിലെ  മുഖ്യ ടൂറിസം മേഖലകളായ റിസോര്‍ട്‌സ്, ഹൗസ് ബോട്ടുകള്‍, ഹോം സ്റ്റേയ്‌സ്, മെഡിക്കല്‍ ടൂറിസം  എന്നിവയെ ഒരു സെര്‍വറിനു കീഴില്‍ ഒന്നിപ്പിച്ചു ബടുബി (ബിസിനസ് ടു ബിസിനസ്) രീതിയില്‍ ഇന്ത്യക്കകത്തും പുറത്തുമുള്ള ട്രാവല്‍ ആന്‍ഡ് ടൂറിസം ബുക്കിംഗ് ഏജന്റ്സുമായി ഡയറക്റ്റ് കണക്ട് ചെയ്യുന്ന സംവിധാനമാണ് ബുക്ക് കേരള അപ്ലിക്കേഷന്‍. എക്‌സ്‌പ്രോ ടെക്‌നോളജീസിന്റെ പുതിയ സംരഭമാണ്  ബുക്ക് കേരള  പ്രൊജക്റ്റ് മൊബൈല്‍ അപ്ലിക്കേഷന്‍, വെബ് സെര്‍വര്‍, വിന്‍ഡോസ് അപ്ലിക്കേഷന്‍ എന്നിവയിലൂടെ ലോകത്തിലെ എല്ലാ ട്രാവല്‍ ഏജന്റുമാരെയും ടൂറിസം സപ്ലയേര്‍സിനെയും ഡയറക്റ്റ് കണക്ട് ചെയ്ത് സുഗമമായ ശൃംഖലയൊരുക്കുയാണ് ഈ അപ്ലിക്കേഷന്‍. 

കേരളത്തിലെ എല്ലാ ബുക്കിംഗ് മാനേജര്‍സിനും ഒരു മൊബൈല്‍ അപ്ലിക്കേഷനോ വിന്‍ഡോസ് അപ്ലിക്കേഷനോ വഴി ബുക്കിംഗ് മാനേജ്മന്റ് സിസ്റ്റം കണ്‍ട്രോള്‍ ചെയ്യുന്നതിന് 'ബുക്ക് കേരള' വഴി സാധിക്കുന്നു. ഇതുവഴി  സെര്‍വര്‍ ഡേറ്റ് അവൈലബിലിറ്റി ലൈവ് ആയി എല്ലാ ഏജന്റുമാര്‍ക്കും ലഭിക്കുന്നു.  ഒപ്പം  പ്രോപ്പര്‍ട്ടി പ്രൈസും ഏജന്റ് കമ്മീഷനും ലൈവ് ആയി അപ്ഡേറ്റ് ചെയ്യാം. ഓണ്‍ലൈനായി പേയ്‌മെന്റും  സ്വീകരിക്കാം. ബുക്ക് കേരളയില്‍  പ്രോപ്പര്‍ട്ടി ഫോട്ടോസ്,  വീഡിയോസ് എന്നിവ  അപ്ഡേറ്റ് ചെയ്യാം, പുതിയ പ്രോപ്പര്‍ട്ടീസ് ആഡ് ചെയ്യുകയുമാവാം. ബുക്ക് കേരള ആപ്ലിക്കേഷന്‍ ലോകത്തിലെ എല്ലാ ട്രാവല്‍ ആന്‍ഡ് ടൂറിസം ബുക്കിംഗ് ഏജന്റുമാരുമായി  കണക്ട് ചെയ്യുന്നതിനാല്‍  കേരളത്തിലെ ടൂറിസം മേഖലയിലെ സംരഭകര്‍ക്ക് ബിസിനസ്  അവസങ്ങള്‍ കൂടുന്നതിനും കൂടുതല്‍ രാജ്യങ്ങളിലേക്കും  ഏജന്റുമാരിലേക്കും കേരള ടൂറിസത്തെ പ്രൊമോട്ട് ചെയ്യുന്നതിനും സഹായിക്കുമെന്ന് എക്‌സ്‌പ്രോ ടെക്‌നോളജീസ് ചീഫ് ടെക്‌നിക്കല്‍ ഓഫീസര്‍ അനീം കോമാച്ചി പറഞ്ഞു. ചീഫ് ഫിനാന്‍ഷ്യല്‍ ഓഫിസര്‍ എം.കെ. യൂസഫ് ചേലേമ്പ്ര ചടങ്ങില്‍ അധ്യക്ഷത വഹിച്ചു.

ബുക്ക് കേരള  ടൂറിസം പ്രൊവൈഡേഴ്‌സ് സവിശേഷതകള്‍

.............................................................................................................
* ബുക്കിംഗ് മാനേജ്മന്റ് മൊബൈല്‍ അപ്ലിക്കേഷന്‍
* ദിവസേന പ്രൈസ്, കമ്മീഷന്‍, അവൈലബിലിറ്റി എന്നിവ അപ്‌ഡേറ്റ് ചെയ്യാം
* ഏജന്റ്‌സ് ലിസ്റ്റിംഗ്, ഏജന്റ് മാനേജ്മന്റ് സിസ്റ്റം
* ഓഫറുകള്‍, ഡിസ്‌കൗണ്ട് എന്നിവ അതാതു സമയങ്ങളില്‍ അറിയിക്കാം 
* ലോകത്തിലെ എല്ലാ ബുക്കിംഗ് ഏജന്റുമാരുമായി കണക്റ്റിവിറ്റി
* അഡ്വെര്‍ടൈസ്മെന്റ് മാനേജ്മന്റ്
* ഓണ്‍ലൈന്‍ പെയ്‌മെന്റ്‌റ് സിസ്റ്റം
* ക്യാന്‍സലേഷന്‍ മാനേജ്മന്റ്
* ഏജന്റുകള്‍ക്കു അനുസൃതമായ  കമ്മീഷന്‍ സെറ്റിംഗ്‌സ്
* അക്കൗണ്ട്‌സ്, ബില്ലിംഗ് മാനേജ്മന്റ്
* ഫോട്ടോ, വീഡിയോ ആല്‍ബം  എന്നിവ അപ്പ്‌ലോഡ് ചെയ്ത് മാനേജ്മന്റ്
* ആഡ്/മോഡിഫൈ/ഡിലീറ്റ് പ്രോപ്പര്‍ട്ടീസ്
* സെയില്‍സ് റിപോര്‍ട്ടുകള്‍

ബുക്കിംഗ് ഏജന്റുമാര്‍ക്കുള്ള സൗകര്യങ്ങള്‍
................................................................................
* ഡയറക്റ്റ് സെര്‍വര്‍ വഴി കേരളത്തിലെ എല്ലാ ടൂറിസം പ്രൊവൈഡേഴ്സുമായി കണക്ഷന്‍
* ബഡ്ജറ്റിന് അനുസരിച്ചും, ഡേറ്റ് അവൈലബിലിറ്റി അനുസരിച്ചും ഡയറക്റ്റ് ബുക്കിംഗ് ചെയ്യാം
* ഓണ്‍ലൈന്‍ പേയ്മെന്റും കമ്മീഷന്‍ മാനേജ്‌മെന്റും
* ക്യാന്‍സലേഷന്‍ മാനേജ്മന്റ്
* കാള്‍ ചെയ്യാതെ ഡേറ്റ് അവൈലബിലിറ്റി അറിയാം
* ഫോട്ടോ ആന്‍ഡ് വീഡിയോ അവൈലബിലിറ്റി
* ഏജന്റ് ലോഗിന്‍ സിസ്റ്റം (ഡിജിറ്റല്‍ എഗ്രിമെന്റ് )

Readers Comment

Add a Comment