Forecast Weather using OpenWeatherMap with PHP

Kerala

  • Thursday 7:24 am
  • 24th September, 2026
  • Overcast Clouds
25.25°C25.25°C
  • Humidity: 93 %
  • Wind: 0.89 km/h

Breaking News

  • തൃശ്ശൂർ മുപ്ലിയത്ത് അതിഥി തൊഴിലാളികൾ ഏറ്റുമുട്ടി,ആറുവയസ്സുകാരൻ വെട്ടേറ്റു മരിച്ചു
  • രാഹുലിന് വീണ്ടും'മോദി' പരാമര്‍ശ കുരുക്ക്; മാനനഷ്ടക്കേസിൽ പാറ്റ്ന കോടതിയിൽ ഏപ്രിൽ 12 ന് ഹാജരാകണം, നോട്ടീസ്
  • ലക്ഷദ്വീപ് എം പി മുഹമ്മദ് ഫൈസലിൻ്റെ അയോഗ്യത പിൻവലിച്ചു, ലോക്സഭാ  സെക്രട്ടറിയേറ്റ് ഉത്തരവിറക്കി
i2i News Trivandrum

 

അതിവിശിഷ്ട മാധ്യമ പ്രവര്‍ത്തനത്തിനുള്ള  കേരള മീഡിയ അക്കാദമിയുടെ  ദേശീയ മാധ്യമ പുരസ്‌കാരത്തിന് ദ ഹിന്ദു ഗ്രൂപ്പ് ഓഫ് പബ്ലിക്കേഷന്‍സ് ചെയര്‍മാന്‍ എന്‍ റാം അര്‍ഹനായി.ഒരു ലക്ഷം രൂപയും പ്രശസ്തിപത്രവും ശില്പവും  അടങ്ങുന്നതാണ് പുരസ്‌കാരം.
അക്കാദമിയുടെ നാല്പതാം വാര്‍ഷിക ആഘോഷത്തിന് ഭാഗമായി    നിര്‍ഭയവും മികവുറ്റതുമായ  മാധ്യമപ്രവര്‍ത്തനത്തിന് ദേശീയമായി  ഏര്‍പ്പെടുത്തിയതാണ്  ഈ പുരസ്‌കാരമെന്ന് അക്കാദമി ചെയര്‍മാന്‍ ആര്‍ എസ് ബാബു പറഞ്ഞു. മാര്‍ച്ചില്‍ കൊച്ചിയിലെ മാധ്യമ സമ്മേളനത്തില്‍ മുഖ്യമന്ത്രി പിണറായി വിജയന്‍  പുരസ്‌കാരം സമ്മാനിക്കും. 40 വര്‍ഷത്തെ  മാധ്യമപ്രവര്‍ത്തനത്തെ വിലയിരുത്തിയാണ് റാമിനെ പുരസ്‌കാരത്തിന് തിരഞ്ഞെടുത്തതെന്ന് ജൂറി കമ്മിറ്റി കമ്മിറ്റി വ്യക്തമാക്കി. മുന്‍ വിദ്യാഭ്യാസ  സാംസ്‌ക്കാരിക മന്ത്രി എം എ ബേബി, മുതിര്‍ന്ന മാധ്യമ പ്രവര്‍ത്തകന്‍ തോമസ് ജേക്കബ് ,പൊതുവിദ്യാഭ്യാസ സെക്രട്ടറി എ. ഷാജഹാന്‍ , മാധ്യമ നിരൂപകന്‍ ഡോ. സെബാസ്റ്റ്യന്‍ പോള്‍, ഏഷ്യാനെറ്റ് എഡിറ്റര്‍ എം ജി രാധാകൃഷ്ണന്‍  ആസൂത്രണ ബോര്‍ഡ് അംഗം ഡോ. മൃദുല്‍  ഈപ്പന്‍  എന്നിവരായിരുന്നു ജൂറി അംഗങ്ങള്‍ . ബൊഫേഴ്‌സ് മുതല്‍ റഫാല്‍ വരെയുള്ള  കുംഭകോണങ്ങള്‍ പുറത്തുകൊണ്ടുവരുന്നതിലെ മികവും മാധ്യമ സ്വാതന്ത്ര്യത്തിന് വേണ്ടിയുള്ള  പ്രതിബദ്ധതാ നിലപാടും മാതൃകാപരമാണെന്ന് ജൂറി വിലയിരുത്തി.വാര്‍ത്താസമ്മേളനത്തില്‍  അക്കാദമി സെക്രട്ടറി ചന്ദ്രഹാസന്‍ വടുതല, അസി.സെക്രട്ടറി സുരേഷ് കുമാര്‍ പി.സി എന്നിവര്‍ പങ്കെടുത്തു

Readers Comment

Add a Comment